Category: Kerala

കോഴിക്കോട്ട് ഉപേക്ഷിച്ച 266 വെടിയുണ്ടകള്‍ കണ്ടെത്തി; വെടിവെപ്പ് പരിശീലനമെന്ന് തെളിവ്

കോഴിക്കോട് തൊണ്ടയാടിന് സമീപം ദേശീയപാത ബൈപ്പാസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ 266 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ടെടുത്ത വസ്തുക്കളിൽ യുകെ നിർമ്മിത വെടിയുണ്ടകളും ഉൾപ്പെടുമെന്ന് പോലീസ് പറഞ്ഞു. വെടിവയ്പിൻറെ തെളിവുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഭീഷണിപ്പെടുത്തിയെന്ന ദീപാ നിശാന്തിന്റെ പരാതി; തുടർനടപടി തടഞ്ഞ് കോടതി

ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് അദ്ധ്യാപിക ദീപാ നിശാന്ത് നൽകിയ കേസിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. തൃശൂർ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ തിരുവനന്തപുരം സ്വദേശി ബിജു നായർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു. 2018ലെ എഫ്.ബി പോസ്റ്റുമായി ബന്ധപ്പെട്ടാണ്…

കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി; കരകവിഞ്ഞ് മീനച്ചിലാർ

കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി. പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി 11 മണിയോടെയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.

തെക്കൻ-മധ്യ കേരളത്തിൽ കനത്ത മഴ; വരും ദിവസങ്ങളിലും തുടരും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റിൻറെ സ്വാധീനത്തിൽ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയാണ് ലഭിക്കുന്നത്.

കനത്ത മഴ; തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവച്ചു

കനത്ത മഴയെ തുടർന്ന് തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവെച്ചു. വെടിക്കെട്ട് ഇന്ന് നടത്തുമോ എന്ന് കാലാവസ്ഥ അനുസരിച്ച് പിന്നീട് തീരുമാനിക്കും. വെടിക്കെട്ടിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെങ്കിലും കുടമാറ്റത്തിന് ശേഷം ആരംഭിച്ച കനത്ത മഴ കണക്കുകൂട്ടലുകളെ തകിടം മറിക്കുകയായിരുന്നു.

മുൻകൂർ ജാമ്യാപേക്ഷയുമായി പി.സി ജോർജ്

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എം.എൽ.എ പി.സി ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. മതവിദ്വേഷം സൃഷ്ടിക്കുന്ന ഒരു ഭാഗവും തൻറെ പ്രസംഗത്തിലില്ലെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

എല്‍ഡിഎഫിന് വോട്ടുതേടാന്‍ കെ.വി.തോമസ്? പ്രഖ്യാപനം ഇന്ന്

തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ.വി തോമസ് എത്തുമോ എന്നു ഇന്ന് അറിയാം. നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലും കെ വി തോമസ് പങ്കെടുക്കുമെന്നാണ് സൂചന. ഇന്ന് രാവിലെ നടക്കുന്ന പത്രസമ്മേളനത്തിലാണ് തോമസ് ഇക്കാര്യം പ്രഖ്യാപിക്കുക.

റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഇന്ന് ലഭിച്ചേക്കും

ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിൻറെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഫോറൻസിക് വിഭാഗം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ ഭർത്താവ് മെഹ്നാസിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

‘കെവി തോമസ് എല്‍ഡിഎഫിന് നാശം വരുത്തും’; രമേശ് ചെന്നിത്തല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെ.വി തോമസിനെതിരെ പ്രതികരണവുമായി രമേശ് ചെന്നിത്തല. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കെ.വി തോമസിൻറെ സാന്നിധ്യം എൽഡിഎഫിന് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കെ.വി തോമസിനെ ആരും കോൺഗ്രസിൽ നിന്ന് പുറത്താക്കില്ല. അദ്ദേഹത്തിന് വേണമെങ്കിൽ സ്വയം പുറത്തുപോകാമെന്നും അദ്ദേഹം പറഞ്ഞു.

ഫിഫ ലോകകപ്പ് സ്റ്റേഡിയം സന്ദർശിച്ച് കേന്ദ്രമന്ത്രി മുരളീധരൻ

ഫിഫ ലോകകപ്പിൻറെ വേദികളിലൊന്നായ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സന്ദർശിച്ചു. സ്റ്റേഡിയത്തിലെ സൗകര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.