Category: Kerala

സമസ്ത വിവാദം; ‘സ്ത്രീ വിരുദ്ധ നിലപാടിനോട് യോജിക്കാനാകില്ല’

പൊതുവേദിയിൽ വിദ്യാർത്ഥിയെ അപമാനിച്ച സംഭവത്തിൽ സമസ്ത പണ്ഡിതനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സ്ത്രീവിരുദ്ധ നിലപാടിനോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സമസ്ത എത്ര വളർന്നാലും ഉള്ളിലിരിപ്പ് മാറില്ലെന്ന് കെഎൻഎമ്മും പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കും

നടി ആക്രമിക്കപ്പെട്ട കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കും. രണ്ട് ദിവസത്തിനകം മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.ദിലീപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്. അന്വേഷണ സംഘം ബിഷപ്പ് ഹൗസിലെത്തി മൊഴി രേഖപ്പെടുത്താനാണ് സാധ്യത.

“പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ല”

പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. കെ.വി.തോമസിനെ സസ്പെൻഡ് ചെയ്ത ശേഷമാണ് എഐസിസിക്കു റിപ്പോർട്ട് നൽകിയത്. ഇപ്പോൾ കെ.വി.തോമസ് പാർട്ടിയിൽ ഇല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

മലയാളി ഡോക്ടർക്ക് ഫിഫ അംഗീകാരം

മലപ്പുറം സ്വദേശി ഡോ.ദീപക്കിന്റെ സംഭാവനയ്ക്ക് ഫിഫ അംഗീകാരം നൽകി. സ്പോർട്സ് പേഴ്സണ് നട്ടെല്ലിന് പരിക്കേറ്റാലുള്ള ചികിത്സയെക്കുറിച്ചാണ് ഡോക്ടർ ഗവേഷണം പൂർത്തിയാക്കിയത്. ഖത്തറിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ ഇത് നടപ്പാക്കുമെന്ന് മെഡിക്കൽ ചേംബർ അറിയിച്ചു.

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും കൂടിക്കാഴ്ച നടത്തി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്ച നടത്തി. എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ ഉതകും വിധം സമഗ്രമായ പ്രശ്‍ന പരിഹാര പദ്ധതി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

“വിദ്യാര്‍ഥിനി പുരസ്കാരം സ്വീകരിക്കുന്നത് വിലക്കുന്നത് അപരിഷ്കൃതം”

മദ്രസയുടെ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ അവാർഡ് സ്വീകരിക്കാൻ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിലുള്ള സമസ്ത നേതാവിന്റെ പ്രതികരണത്തെ അപലപിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി.സതിദേവി. സമസ്ത നേതാവിന്റെ പ്രതികരണം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് സതിദേവി പറഞ്ഞു.

“ആം ആദ്മിയിൽ ട്വന്റി20 ലയിക്കില്ല, കെജ്‌രിവാള്‍ വരുന്നത് സഖ്യം പ്രഖ്യാപിക്കാനല്ല”

ആം ആദ്മി പാർട്ടി ഉൾപ്പെടെ മറ്റൊരു പാർട്ടിയുമായും ലയിക്കില്ലെന്ന് ട്വൻറി 20 പാർട്ടി ചീഫ് കോർഡിനേറ്ററും കിറ്റെക്സ് എംഡിയുമായ സാബു എം. ജേക്കബ് പറഞ്ഞു. സംസ്ഥാന തലത്തിൽ പാർട്ടിയെ വളർത്താനാണ് ശ്രമമെന്നും ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം…

“അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ വന്നതാണ് ജോജു, മുന്‍വൈരാഗ്യം തീര്‍ക്കരുത്”

വാഗമണ്ണിൽ നടന്ന ഓഫ് റോഡ് മത്സരത്തിന് പിന്നാലെ നടൻ ജോജു ജോർജിനെതിരായ കേസിലും വിവാദത്തിലും പ്രതികരണവുമായി സംഘാടക സമിതി. വാഗമൺ എം.എം.ജെ എസ്റ്റേറ്റിൽ നടന്ന പരിപാടിയിൽ വാഹനമോടിച്ചതിനും കൃഷിഭൂമി നശിപ്പിച്ചതിനും ജോജു ജോർജിനെതിരെ കേസെടുത്തു. ഇതെല്ലാം വസ്തുതാപരമായി തെറ്റാണെന്ന് സംഘാടക സമിതി…

തൃശൂർ പൂരം അടുത്ത വര്‍ഷം ഏപ്രില്‍ 30ന്

ഈ വർഷത്തെ തൃശ്ശൂർ പൂരം ചടങ്ങ് പൂർത്തിയായി. അടുത്ത വർഷം ഏപ്രിൽ 30നാണ് മേള നടക്കുക. മെയ് 1 നാണ് പകല്‍പ്പൂരം. പൂരം വിളംബരം ഏപ്രിൽ 29ന് നടക്കും. കൂടാതെ, മാറ്റിവച്ച വെടിക്കെട്ട് വൈകുന്നേരം 7 മണിക്ക് നടക്കും. പകൽ വെടിക്കെട്ട്…

ഓൺലൈനിൽ ടിക്കറ്റ് എടുത്ത ഇതര സംസ്ഥാന തൊഴിലാളിയെ ഇറക്കിവിട്ട് കെഎസ്ആർടിസി

കെ.എസ്.ആർ.ടി.സിയിൽ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ ബസിൽ നിന്ന് ഇറക്കിവിട്ടു. മീനങ്ങാടിയിൽ നിന്ന് തൊടുപുഴയിലേക്കുള്ള യാത്രാമധ്യേ താമരശ്ശേരി ചുരത്തിൽ ഇറക്കിവിടുകയായിരുന്നു. കർണാടക സ്വദേശിയായ സ്വാമിയാണ് മീനങ്ങാടി പൊലീസിലും ബത്തേരി ഡിപ്പോയിലും പരാതി നൽകിയത്.