Category: Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിൽ സർക്കാരും ട്രേഡ് യൂണിയനുകളും നേർക്കുനേർ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം പ്രകോപനപരമാണെന്ന് ട്രേഡ് യൂണിയനുകൾ പറഞ്ഞു. അതേസമയം പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് മുതൽ ആരംഭിക്കും.

റിഫയുടെ മരണം; ഭർത്താവ് മെഹ്നാസ് ഉടൻ ഹാജരാകണമെന്ന് പൊലീസ്

വ്ളോഗർ റിഫയുടെ മരണത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഭർത്താവ് മെഹ്നാസിന് അടിയന്തരമായി ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. 10 ദിവസമായി മെഹ്നാസിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. മെഹ്നാസ് ഹാജരാകാൻ വൈകിയാൽ കർശന നടപടി സ്വീകരിക്കാനാണ് അന്വേഷണ…

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി

സംസ്ഥാനത്ത് എലിപ്പനി ഭീതി രൂക്ഷമാകുന്നു. വിവിധ ജില്ലകളിൽ എലിപ്പനി, ഡെങ്കിപ്പനി എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് മൂന്ന് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.

ഉത്തരവുകൾ അനുസരിക്കുന്നില്ലെന്ന് ആരോപണം; ഉത്തർപ്രദേശ് പൊലീസ് മേധാവിയെ നീക്കി

ഉത്തർപ്രദേശ് സർക്കാർ സംസ്ഥാന പോലീസ് മേധാവിയെ നീക്കി. ഡി.ജി.പി മുകുൾ ഗോയലിന് ജോലിയിൽ താൽപര്യമില്ലെന്നും ഉത്തരവുകൾ അനുസരിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. മുകുൾ ഗോയലിനെ സിവിൽ ഡിഫൻസ് വകുപ്പ് ഡയറക്ടർ ജനറലായി നിയമിച്ചു.

പ്രശസ്ത മാധ്യമപ്രവർത്തകൻ വി.പി രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത മാധ്യമപ്രവർത്തകൻ വി.പി രാമചന്ദ്രൻ എന്ന വി.പി.ആർ (98) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമിക്കുന്നതിനിടെ കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ നീണ്ടതാണ് വിപിആറിന്റെ മാധ്യമപ്രവർത്തനം.

തൃക്കാക്കരയിൽ പത്രികാ സമർപ്പണം പൂർത്തിയായി; ജോ ജോസഫിന് അപര സ്ഥാനാർഥി

തൃക്കാക്കരയിൽ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. ആകെ 19 സ്ഥാനാർത്ഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്. ഇടത് സ്ഥാനാർത്ഥിയുടെ പേരിനോട് സാമ്യമുള്ള ജോമോൻ ജോസഫും നാമനിർദേശ പത്രിക സമർപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ ജോണ്‍ പെരുവന്താനവും മത്സരരംഗത്തുണ്ട്

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം. സ്റ്റോക്ക് ആവശ്യത്തിന് എത്താത്തതിനാൽ പലയിടത്തും ഔട്ട്ലെറ്റുകൾ കാലിയായി. ജീവനക്കാരും മദ്യത്തിനായി എത്തുന്നവരും തമ്മിൽ പലയിടത്തും വാക്കേറ്റമുണ്ടായി. സ്പിരിറ്റിന്റെ വില വർദ്ധനവ് കാരണം മദ്യക്കമ്പനികൾ ഉൽപാദനം കുറച്ചതാണ് പ്രതിസന്ധിക്ക് കാരണം.

പെണ്‍കുട്ടിയെ വേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍

മലപ്പുറം ജില്ലയിലെ മദ്രസ ഉദ്ഘാടനത്തിനിടെ പെണ്കുട്ടിയെ അപമാനിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സ്ത്രീവിരുദ്ധവും ലിംഗസമത്വ വിരുദ്ധവുമായ പരാമർശങ്ങൾക്കെതിരെ കേസെടുക്കാത്തത് ഇരട്ടനീതിയാണെന്നും ശോഭാ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ വകുപ്പ് 190 സ്ഥാപനങ്ങളിൽ പരിശോധന നടത്തി: ആരോഗ്യമന്ത്രി

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ബുധനാഴ്ച 190 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 16 കടകൾക്കെതിരെ നടപടിയെടുത്തു. 59 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

സമസ്ത നേതാവിന്റെ പരാമർശത്തെ വിമർശിച്ച് ഗവർണർ

പത്താംക്ലാസ് വിദ്യാർത്ഥിയെ പൊതുവേദിയിൽ അവാർഡ് നൽകാൻ ക്ഷണിച്ചതിനെതിരെ സമസ്ത നേതാവിന്റെ പ്രതികരണത്തെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീം കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടി ഇത്തരത്തിൽ അപമാനിക്കപ്പെടുന്നത് വേദനാജനകമാണെന്നും ഗവർണർ ട്വീറ്റ് ചെയ്തു.