Category: Kerala

ഗുരുവായൂരപ്പൻ്റെ ഥാർ വീണ്ടും ലേലം ചെയ്യും; ലേലം ജൂൺ 6ന്

ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി സമർപ്പിച്ച ഥാർ വീണ്ടും ലേലം ചെയ്യാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ജൂൺ ആറിനാണ് ലേലം നടക്കുക. ലേല തീയതിയും വിശദാംശങ്ങളും പത്രത്തിൽ പരസ്യപ്പെടുത്തും.

അംഗപരിമിതനെ മർദിച്ച സംഭവം; എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ ബാലരാമപുരം എസ്.ഐക്കെതിരെ പുനരന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഭിന്നശേഷിക്കാരനും രോഗിയുമായ വ്യക്തിയെ എസ്.ഐ ജീപ്പിലേക്ക് തള്ളിയിട്ട് തലയ്ക്ക് പരിക്കേറ്റെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻറെ നടപടി.

കേരളത്തിൽ തക്കാളി പനി പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

കേരളത്തിൽ തക്കാളിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗത്തെക്കുറിച്ച് എല്ലാവരും ബോധവാൻമാരാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

‘മുഖ്യമന്ത്രി വികസന നായകൻ’; കെ.വി.തോമസ് എൽഡിഎഫ് വേദിയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ വികസന നായകനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ്. പ്രതിസന്ധികളെ അഭിമുഖീകരിച്ച് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പിണറായിക്ക് കഴിയും. ഉമ്മൻചാണ്ടിയുടെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട വികസനമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘അതെ സഭയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്, നിയമസഭയുടെ’; മറുപടിയുമായി മുഖ്യമന്ത്രി

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജോ ജോസഫ് നിയമസഭയുടെ സ്ഥാനാര്‍ത്ഥിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജോ ജോസഫിലൂടെ 100 സീറ്റുകളിലേക്കെത്താൻ എൽഡിഎഫിന് കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

‘ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ല’; കെ.എൻ.ബാലഗോപാൽ

സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അടുത്ത മാസത്തെ ശമ്പളത്തിൻറെ 10% തടഞ്ഞുവയ്ക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ആശങ്ക സൃഷ്ടിക്കാനുള്ള നുണപ്രചാരണമാണിതെന്നും മന്ത്രി പറഞ്ഞു.

രാജ്യദ്രോഹം; കേരളത്തിലാകെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 41 കേസുകൾ

കേരളത്തിൽ മാത്രം നിലവിൽ 41 രാജ്യദ്രോഹ കേസുകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ. ഇതിൽ 40ഓളം കേസുകളിൽ മറ്റ് വകുപ്പുകൾക്ക് ഒപ്പമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുള്ളത്. മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള വടക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ രാജ്യദ്രോഹക്കുറ്റങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തൃക്കാക്കരയിൽ എട്ടു സ്ഥാനാർഥികൾ; 10 നാമനിർദേശപത്രികകൾ തള്ളി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എട്ട് സ്ഥാനാർത്ഥികൾ. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ എട്ട് സ്ഥാനാർത്ഥികളാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. 18 നാമനിർദ്ദേശ പത്രികകളിൽ 10 എണ്ണം നിരസിച്ചു.

സമസ്ത നേതാവിനെതിരെ വീണ ജോര്‍ജ്

പത്താംക്ലാസ് വിദ്യാർത്ഥിനിയെ അവാർഡ് സ്വീകരിക്കാൻ ക്ഷണിച്ച് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ സമസ്ത നേതാവിനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സമസ്ത നേതാവ് നടത്തിയ പരാമർശങ്ങൾ അപലപനീയമാണ്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും വീണാ ജോർജ് പറഞ്ഞു.

നിപ പ്രതിരോധ പ്രവർത്തനത്തിന് ആക്ഷൻ പ്ലാൻ വരുന്നു

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക നിപ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യം, മൃഗസംരക്ഷണം, വനം, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കുക.