Category: Kerala

‘കെ വി തോമസ് ഇനി എ കെ ജി സെന്ററിലെത്തി അഭിപ്രായം പറയണം’

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കെ വി തോമസ് ഇനി എകെജി സെന്ററിലെത്തി അഭിപ്രായം പറയണമെന്ന് കോൺഗ്രസ്സ് നേതാവ് കെ. മുരളീധരൻ. ട്വൻറി 20യുമായി യു.ഡി.എഫിന് അഭിപ്രായവ്യത്യാസമില്ലെന്നും ട്വൻറി 20യോട് പരസ്യമായി വോട്ട് അഭ്യർത്ഥിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

കാലവർഷം: എറണാകുളത്തും ഇടുക്കിയിലും റെഡ് അലർട്ട്

മെയ് 17 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്പിരിറ്റിന് ദൗർലഭ്യം; മദ്യ വില ഉയർന്നേക്കും

സംസ്ഥാനത്ത് മദ്യത്തിന്റെ വില വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദൻ. സ്പിരിറ്റിന്റെ ദൗർലഭ്യമുണ്ടെന്നും ഇവിടെ ഉത്പാദനം കുറവാണെന്നും ജവാൻ ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ വില ഉയർന്നേക്കാമെന്നും മന്ത്രി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ സായ് ശങ്കറിന്റെ ലാപ്ടോപ്പ് തെളിവാകില്ല

നടിയെ ആക്രമിച്ച കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിൻറെ ലാപ്ടോപ്പ് തെളിവാകില്ല. അന്വേഷണ സംഘം പിടിച്ചെടുത്ത ലാപ്ടോപ്പിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഐമാകിൽ നിന്ന് വീണ്ടെടുക്കാൻ കഴിഞ്ഞില്ല.

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പാചക വാതകത്തിന് സംസ്ഥാന സർക്കാർ നികുതി ഈടാക്കുന്നില്ലെന്നും നികുതിയായി സർക്കാരിന് 300 രൂപ ലഭിക്കുന്നുണ്ടെന്നത് വ്യാജപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ലർക്കിന്റെ സീനിയോറിറ്റിക്കെതിരേ ഹർജി; കേരളത്തെ വിമർശിച്ച് സുപ്രീംകോടതി

യു.ഡി. ക്ലാർക്കിന്റെ സീനിയോറിറ്റിക്കെതിരെ ഹർജി നൽകിയ കേരള സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. ക്ലാർക്കിന്റെ സീനിയോറിറ്റിയെ സർക്കാർ ചോദ്യം ചെയ്യുകയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ചെയ്തുകൂടേ എന്ന് ചോദിച്ച കോടതി ഹർജി തളളി.

പെൺകുട്ടിയെ വേദിയിൽ അപമാനിച്ച സംഭവം; ന്യായീകരിച്ച് സമസ്ത

പെൺകുട്ടിയെ പരസ്യമായി വിലക്കിയതിൽ വിചിത്രമായ ന്യായീകരണവുമായി സമസ്ത നേതാക്കൾ രംഗത്ത്. എല്ലാ ഉസ്താദുകളും ഇരിക്കുന്ന വേദിയിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി മാനസികമായി ബുദ്ധിമുട്ടിക്കണ്ടെന്ന് തോന്നിയപ്പോഴാണ് എം.ടി അബ്ദുല്ല മുസ്ലിയാർ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് സമസ്ത പറഞ്ഞു.

വിലയില്ലാത്ത മന്ത്രിയെന്ന് പറഞ്ഞ് കളിയാക്കൽ നേരിട്ടു: കെ. രാധാകൃഷ്ണന്‍

പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി, വിലയില്ലാത്ത മന്ത്രി എന്നൊക്കെയുള്ള പരിഹാസങ്ങൾ നേരിട്ടുവെന്ന്, ദേവസ്വം- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിലും പുറത്തും തനിക്ക് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

“സമരം ചെയ്തവർ കെഎസ്ആർടിസി ശമ്പള പ്രശ്നത്തിനും പരിഹാരം കാണണം”

സമരം ചെയ്ത് പ്രതിസന്ധി സൃഷ്ടിച്ചവർ കെ.എസ്.ആർ.ടി.സി ശമ്പള പ്രശ്നത്തിനും പരിഹാരം കാണണമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു. കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രശ്നത്തിന് സർക്കാർ ഉത്തരവാദിയല്ലെന്നും ശമ്പളം അതാത് മാനേജ്മെൻറുകളാണ് നൽകേണ്ടതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോച്ച് രവി സിങ്ങിന്റെ പീഡനമാണ് ലിതാരയുടെ മരണത്തിന് കാരണമെന്ന് സുഹൃത്ത്

കോച്ച് രവി സിങ്ങിന്റെ പീഡനമാണ് ലിതാരയുടെ മരണത്തിന് കാരണമെന്ന് സുഹൃത്തിൻ്റെ ആരോപണം. മരിക്കുന്നതിന് തൊട്ടുമുമ്പ് ലിതാര തന്നെ വിളിച്ചിരുന്നതായും ഏപ്രിൽ 25ന് ലിതാര ആശങ്കയിലായിരുന്നെന്നും കോച്ചിനെ കണ്ടതിനു ശേഷം തന്നോടും ദേഷ്യത്തിൽ സംസാരിച്ചെന്നും സുഹൃത്ത് പറഞ്ഞു.