Category: Kerala

‘ലോട്ടറിയിൽ നിന്നും വലിയ ലാഭമില്ല; രണ്ടുലക്ഷം പേരുടെ ഉപജീവനമാർഗം’

കേരള ഭാഗ്യക്കുറിയിൽ നിന്ന് സംസ്ഥാന സർക്കാരിന് വലിയ ലാഭം ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. വിലയും സമ്മാനത്തുകയും കഴിഞ്ഞാൽ, ലോട്ടറിയിൽ നിന്ന് ഒരു ചെറിയ ലാഭം മാത്രമേ ലഭിക്കുന്നുള്ളൂ. ലോട്ടറി ലാഭത്തേക്കാൾ രണ്ട് ലക്ഷം ആളുകളുടെ ഉപജീവനമാർഗമാണെന്നും ധനമന്ത്രി…

എക്സൈസ് ഒ‍ാഫിസിലെ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 2 ലക്ഷത്തിലധികം രൂപ പിടിച്ചു

കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി എം.ഗംഗാധരൻറെ നേതൃത്വത്തിൽ എക്സൈസ് ഡിവിഷൻ ഓഫീസിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 2,24,000 രൂപ പിടിച്ചെടുത്തതായി വിവരം. ഓഫീസ് പ്യൂണിൻറെ കയ്യിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്നാണ് വിവരം.

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർ‌ട്ട്

കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും.

സിൽവർലൈൻ കല്ലിടൽ നിർത്തി സർക്കാർ; സർവേ ഇനി ജിപിഎസ് വഴി നടത്തും

സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനായി അതിർത്തി നിർണയിക്കാൻ കല്ലിടുന്നത് നിർത്താൻ സർക്കാർ തീരുമാനം. സർവേയ്ക്കായി ജിപിഎസ് സംവിധാനം ഏർപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. കല്ലിടൽ വിവാദമായ സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.

വേഗ യാത്രക്ക് ബദല്‍ നിർദേശവുമായി ഇ ശ്രീധരന്‍

സിൽവർ ലൈൻ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും ശക്തമാക്കി ബിജെപി നേതാവ് ഇ ശ്രീധരൻ. സംസ്ഥാനത്ത് നിലവിലുള്ള റെയിൽവേ ലൈൻ മെച്ചപ്പെട്ട രീതിയിൽ വികസിപ്പിച്ചാലും സിൽവർ ലൈനിന് ബദലായി വേഗത്തിലുള്ള യാത്ര സാധ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മുൻ എം.എൽ.എ പി.സി.ജോർജിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്. ഒരു വിഭാഗം ആളുകൾക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തിയതിനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

കെ സ്വിഫ്റ്റ് പദ്ധതി വൻ വിജയമെന്ന് ഗതാഗതമന്ത്രി

സംസ്ഥാന സർക്കാർ നടപ്പാക്കിയ കെ-സ്വിഫ്റ്റ് പദ്ധതി വൻ വിജയമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ദീർഘദൂര സംസ്ഥാന, അന്തർസംസ്ഥാന യാത്രകൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്വപ്ന പദ്ധതി ഒരു മാസം പിന്നിടുമ്പോൾ വരുമാനം 3 കോടിയിലധികം രൂപയിലെത്തിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു.

മണ്ണാർക്കാട് ഇരട്ടകെ‍ാലക്കേസ്; 25 പേർക്ക് ജീവപര്യന്തം

മണ്ണാർക്കാട് കല്ലാംകുഴി ഇരട്ടക്കൊലപാതക കേസിലെ 25 പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. നാലാം പ്രതിയായ ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചിരുന്നു. പ്രതികളിൽ ഒരാൾ കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായ ആളായിരുന്നില്ല.

‘ആം ആദ്മി–ട്വന്‍റി 20 സഖ്യം മുന്നോട്ടുവയ്ക്കുന്നത് ഇടത് നിലപാട്’

തൃക്കാക്കരയിൽ ആം ആദ്മി-ട്വന്‍റി 20 സഖ്യത്തിൻ്റെ വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ജനക്ഷേമ സഖ്യം മുന്നോട്ടുവച്ച നിലപാട് ഇടതുപക്ഷത്തിന്റെതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു.

ശിവഗിരിയിലെത്തി ഉമ തോമസ്

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ പിന്തുണച്ച് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ. സത്യവും നീതിയും ഉള്ളവർ തിരഞ്ഞെടുപ്പിൽ വിജയിക്കണം. ഉമയുടെ യാത്ര തോമസിൻറെ പാതയിലാണെന്ന് സ്വാമി സച്ചിദാനന്ദൻ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു ഉമയുടെ ശിവഗിരി സന്ദർശനം.