സീറ്റില്‍ ജീവനക്കാരില്ല; ഓഫീസുകളില്‍ വീണ്ടും മിന്നല്‍ പരിശോധനയുമായി മന്ത്രി റിയാസ്
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സർക്കാർ ഓഫീസുകളിൽ അപ്രതീക്ഷിത പരിശോധന നടത്തി. കിഫ്ബി, സ്മാർട്ട് സിറ്റി പദ്ധതികൾ നടപ്പാക്കുന്ന ഓഫീസുകളിലാണ് മന്ത്രി പരിശോധന നടത്തിയത്. പരിശോധനയ്ക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി രംഗത്തെത്തിയത്. ചില ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു.…