Category: Kerala

വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കോടതി വിധി ഇന്ന്

ഭർത്താവിന്റെ പീഡനം കാരണം ബി.എ.എം.എസ്. വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. വിസ്മയയുടെ ഭർത്താവും മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺ കുമാറാണ് കേസിലെ പ്രതി. നാല് മാസം…

ഇടുക്കി പട്ടയ വിതരണ ക്രമക്കേട്; അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്

ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിലെ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ വാദം തള്ളിയാണ് വകുപ്പുതല വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. സെൻട്രൽ സോൺ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പാണ് ഔദ്യോഗിക ക്രമക്കേടുകൾ അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോർട്ട്…

നടിയെ ആക്രമിച്ച കേസ്; അന്വേഷണം അവസാന ഘട്ടത്തിലേക്ക്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സാക്ഷികളുടെയും പ്രതികളുടെയും മൊഴികൾ അന്വേഷണ സംഘം പരിശോധിക്കുന്നത്. കേസിൽ സാക്ഷികൾ കൂറുമാറാൻ ഇടയാക്കിയ സാഹചര്യവും എട്ടാം പ്രതി ദിലീപിൻറെ സ്വാധീനവും തുറന്നുകാട്ടി അന്വേഷണ സംഘം കൂടുതൽ കുറ്റപത്രം സമർപ്പിക്കും.…

ഏവിയേഷൻ അക്കാദമിയിലെ പരിശീലകനെതിരെ പീഡന പരാതി; ലോകായുക്ത ഇന്ന് പരിഗണിക്കും

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പരിശീലകനെതിരെ വിദ്യാർത്ഥിനി നൽകിയ ലൈംഗിക പീഡന പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും. പൊലീസിലും മുഖ്യമന്ത്രിയിലും പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി ലോകായുക്തയെ സമീപിച്ചത്. ചീഫ് ഫ്ളൈയിംഗ് ഓഫീസർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ്…

ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപാതയിൽ സുരക്ഷാ പരിശോധന ഇന്ന്

കോട്ടയം ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപാതയിൽ ഇന്ന് സുരക്ഷാ പരിശോധന നടത്തും. രാവിലെ 8 മണിക്ക് സുരക്ഷാ പരിശോധന നടക്കും. റെയിൽവേ സേഫ്റ്റി കമ്മീഷണർ അജയ് കുമാർ റായിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. സുരക്ഷാ പരിശോധനയ്ക്ക് ശേഷം സ്പീഡ് ചെക്കും…

എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യൻ ലീഗ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിൻ പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യൻ ലീഗ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവ യുവതയ്ക്ക് മധുരമേകാന്‍ കെല്‍പ്പുള്ള ഹൃദയപക്ഷം ഡോക്ടറാണ് ജോ ജോസഫെന്നും കുറിപ്പില്‍ പറയുന്നു. ക്രിസ്ത്യൻ ലീഗിൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്…

കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വൻ പദ്ധതി

കോവളത്തിൻറെ സമഗ്രവികസനം ലക്ഷ്യമിട്ട് വലിയ പദ്ധതി വരുന്നു. പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സമഗ്ര പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നോഡൽ ഓഫീസറായി ജില്ലാ…

സംസ്ഥാനത്ത് ഇന്ധനനികുതി കുറയ്ക്കണം; ബിജെപി സെക്രട്ടേറിയറ്റ് മാർച്ച് നടത്തും

കേന്ദ്ര സർക്കാർ പെട്രോളിൻറെയും ഡീസലിൻറെയും നികുതി കുറച്ചിട്ടും നികുതി കുറയ്ക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും നികുതി കുറയ്ക്കാൻ സംസ്ഥാനം തയ്യാറാവണമെന്നും ബിജെപി നേതാക്കൾ…

കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കെ സുധാകരന്‍

ഇന്ധനവില കുറച്ച കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ. കേന്ദ്രസർക്കാരിനെ പരിഹസിച്ച് കൊണ്ടായിരുന്നു സുധാകരൻറെ പ്രതികരണം. ഇന്ധന നികുതി കുറയ്ക്കാനുള്ള കേന്ദ്രത്തിൻ്റെ തീരുമാനത്തെ കൊള്ള തിരികെ നൽകുന്നതിന് തുല്യമെന്നാണ് അദ്ദേഹം പരിഹസിച്ചത്. ഇന്ധന നികുതി കുറച്ച ദിവസം എൽപിജി സബ്സിഡി…

പി.സി ജോർജിനായി അന്വേഷണം ഊർജിതമാക്കി; സംസ്ഥാനം വിട്ടതായി സൂചന

വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പി.സി ജോർജിനായി കൊച്ചി സിറ്റി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ബന്ധുവിൻറെ കാറിലാണ് അദ്ദേഹം ഒളിവിൽ പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കാർ ഉടമയായ ഡെജോയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. പി.സി ജോർജിൻറെ ഗൺമാനെ പൊലീസ്…