Category: Kerala

‘എന്തും പറയാവുന്ന നാടല്ല കേരളം; മുഖ്യമന്ത്രി

എന്തും പറയാവുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയെ ദോഷകരമായി ബാധിക്കുന്ന ഒന്നും അനുവദിക്കില്ലെന്നും മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ പരാമർശം അപകീർത്തികരമാണെന്നും മന്ത്രി പറഞ്ഞു. വർഗീയ ശക്തികൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടവന്ത്രയിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ്…

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകുന്നതിനെതിരെ കെ സുധാകരന്‍

നടിയെ ആക്രമിച്ച കേസിൽ രാജിവച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് പകരം പുതിയ ആളെ നിയമിക്കാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ സുധാകരൻ എംപി. ഇക്കാലയളവിൽ രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ രാജിവച്ചിരുന്നു. രണ്ടാമത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ…

അതിജീവിത മുഖ്യമന്ത്രി കൂടിക്കാഴ്ച; നാളെ 10ന് സെക്രട്ടേറിയറ്റിൽ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 10നു സെക്രട്ടേറിയറ്റിലാണ് യോഗം ചേരുക. കേസിന്റെ തുടർ അന്വേഷണം സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് നടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ഹൈക്കോടതി ഇന്ന്…

ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്ര

ജൂൺ ഒന്നിന് കൊച്ചി മെട്രോ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സൗജന്യമായി യാത്ര നൽകും. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് സൗജന്യ യാത്ര ലഭിക്കുക. അന്നേ ദിവസം രാവിലെ 7 മുതൽ രാത്രി…

പി സി ജോര്‍ജിനെ എറണാകുളം എ ആര്‍ ക്യാമ്പിലേക്ക് മാറ്റി

വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിലാണ് പി സി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യം റദ്ദാക്കിയ ജോർജിനെ കസ്റ്റഡിയിൽ എടുത്ത ശേഷം എറണാകുളം എ ആർ ക്യാമ്പിലേക്ക് മാറ്റി. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജോർജിനെ പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് മാറ്റിയത്. തിരുവനന്തപുരത്ത്…

അധ്യാപകരുടെ സ്ഥലംമാറ്റം; പട്ടിക പ്രസിദ്ധീകരിച്ചു

സർക്കാർ ഹയർസെക്കന്ററി സ്കൂളുകളിൽ ഹയർ സെക്കൻഡറി അധ്യാപകന്റെയും സ്കൂൾ അധ്യാപകന്റെയും (ജൂനിയർ) 2021-22 വർഷത്തെ അവസാന പൊതു സ്ഥലംമാറ്റത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ ലിസ്റ്റും സർക്കുലറും അതാതു വെബ്സൈറ്റിൽ ലഭ്യമാണ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇപ്പോഴത്തെ നീക്കമെന്ന് ഷോണ്‍ ജോര്‍ജ്

പ്രീണന രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് താനെന്ന് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്. ഇവിടെ ജാതി-മത വിരോധം വളർത്തി വോട്ട് നേടാനാണ് സർക്കാർ ശ്രമിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇപ്പോഴത്തെ നീക്കം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നെങ്കിൽ അറസ്റ്റും എഫ്ഐആറും…

എസ്എസ്എൽസി പരീക്ഷ;അടുത്ത വർഷം മുതൽ മാനുവൽ തയ്യാറാക്കും

സംസ്ഥാനത്തെ പ്രധാന പരീക്ഷയായ എസ്എസ്എൽസി പരീക്ഷയ്ക്ക് അടുത്ത വർഷം മുതൽ മാനുവൽ തയ്യാറാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യത്ത് ആദ്യമായാണ് പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള മാനുവൽ തയ്യാറാക്കുന്നത്. മാനുവൽ തയ്യാറാക്കാനുള്ള ജോലികൾ നടന്നുവരികയാണ്. അടുത്ത എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി പ്രസിദ്ധീകരിക്കും. 16 വർഷത്തിനുശേഷം…

നടിയെ ആക്രമിച്ച കേസ്: അതിജീവിത മുഖ്യമന്ത്രിയെ കാണും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. നാളെയോ മറ്റന്നാളോ കൂടിക്കാഴ്ച്ച നടത്തും. അന്വേഷണത്തിൽ സർക്കാരിനെതിരെ നടി നൽകിയ പരാതി വിവാദമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അതേസമയം നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള സമയം നീട്ടാനാകില്ലെന്ന് ഹൈക്കോടതി…

പി.സി.ജോർജ് കസ്റ്റഡിയിൽ; തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൻറെ ഉദ്ഘാടനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിനെ കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം ഫോർട്ട് പൊലീസ് കൊച്ചിയിലെത്തി പി.സി ജോർജിനെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.…