Category: Kerala

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട,…

വിജയ് ബാബുവിനെ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു അറിയിച്ചു. 29ന് അർദ്ധരാത്രിയോടെ വിജയ് ബാബു ദുബായിൽ നിന്ന് പുറപ്പെടുമെന്ന് എംബസി അറിയിച്ചു. ഇന്റര്‍പോളിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ്…

വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ അതിജീവിത

പീഡനക്കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയിൽ. പ്രതികൾ ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും അതിജീവിത ആവശ്യപ്പെട്ടു. അതേസമയം, വിജയ് ബാബുവിൻറെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വീട്ടിലെത്തിയ ശേഷം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്താൽ പോരേ എന്ന് കോടതി…

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ എവിടെ നിന്നാണ് ചോർന്നതെന്ന് പരിശോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി സ്വീകരിച്ചത്. മെയ് 9 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി ഈ ആവശ്യം തള്ളിയത്.…

കന്യാകുമാരി, തെക്കൻ ബംഗാൾ ഉൾക്കടൽ മേഖലകളിൽ കാലവർഷം എത്തി

തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകളിലും മാലിദ്വീപ്, കന്യാകുമാരി മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ, മൺസൂൺ തെക്കൻ അറബിക്കടൽ, മാലിദ്വീപ് മുഴുവൻ, സമീപ ലക്ഷദ്വീപ് പ്രദേശം…

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടില്‍ പോലീസ് പരിശോധന

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് പൊലീസ്. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പ്രത്യേക പരിശീലനം നൽകിയെന്നും മതവികാരം ഇളക്കിവിടാൻ പ്രതികൾ ഉദ്ദേശിച്ചിരുന്നതായും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലേറ്റി മുദ്രാവാക്യം…

അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനോട് പ്രതികരിച്ച് ഫാത്തിമ തഹ്‌ലിയ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ.വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് നൽകിയ ഉറപ്പിന് തുല്യമായിരിക്കരുത് ആതിജീവിതയ്ക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പെന്നും തഹ്ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

തൃശൂരിൽ രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

തൃശ്ശൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. 30-50 പേർക്ക് വരെ രോഗലക്ഷണങ്ങൾ കണ്ടതായി ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി. ഇതോടെ കോളേജിൽ നടത്താനിരുന്ന കലോൽസവം മാറ്റിവച്ചതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. 15നാണ് കോളേജ്…

‘നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സർക്കാർ’

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ സർക്കാരാണെന്ന് ബെന്നി ബെഹനാൻ എംപി. സർക്കാർ അതിജീവിതയ്ക്ക് ഒപ്പമല്ലെന്നും ഇക്കാര്യത്തിൽ അവർ കോടതിയെ സമീപിച്ച സാഹചര്യം പ്രധാനമാണെന്നും മുഖ്യമന്ത്രിയും സർക്കാരും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം…

ചരിത്രത്തിലാദ്യം; ആറ്റുകാൽ ക്ഷേത്രത്തിന്റെ വനിതാ സാരഥിയായി ഗീതാകുമാരി

ആറ്റുകാൽ ക്ഷേത്രത്തിൽ ഇനി ഒരു സ്ത്രീ സാരഥി ഉണ്ടാകും. 1979ൽ ട്രസ്റ്റ് രൂപീകരിച്ചതിന് ശേഷം ക്ഷേത്ര ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീക്ക് ഭരണനേതൃത്വം നൽകുന്നത്. ആറ്റുകാൽ കുളങ്ങര വീട്ടിൽ എ. ഗീതാകുമാരിയാണ് പുതിയ ചെയർപേഴ്സൺ. ജലസേചന വകുപ്പിൽ ഐഡിആർബി ഡയറക്ടറായി 2012ലാണ്…