Category: Kerala

സംസ്ഥാനത്ത് ഇന്ന് 45,881 കുട്ടികൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

12 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞത്തിൻറെ ഭാഗമായി, ഇന്ന് 45,881 കുട്ടികൾക്ക് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 15-നും 17-നും ഇടയിൽ പ്രായമുള്ള 11,554 കുട്ടികൾക്കും 12-നും 14-നും ഇടയിൽ പ്രായമുള്ള 34,327 കുട്ടികൾക്കും വാക്സിൻ…

“വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്നതാണ് ആ മാന്യന്റെ രീതി”; പി.സിക്കെതിരെ മുഖ്യമന്ത്രി

പി.സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയത ആളിക്കത്തിക്കുന്നതാണ് മാന്യന്റെ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോർജിനെ പിന്തുണയ്ക്കുന്നതിലൂടെ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നുവെന്ന് വരുത്തിത്തീർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. തൃക്കാക്കരയിൽ നടന്ന പ്രചാരണയോഗത്തിൽ സംഘപരിവാർ ഏറ്റവും കൂടുതൽ വേട്ടയാടുന്നത് ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണെന്ന് മുഖ്യമന്ത്രി…

പി.സി.ജോർജിനെ പൂജപ്പുര സെൻട്രല്‍ ജയിലിലേക്കു മാറ്റി

വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ കോടതി റിമാൻഡ് ചെയ്ത മുൻ പൂഞ്ഞാർ എം.എൽ.എ, പി.സി ജോർജിനെ ജില്ലാ ജയിലിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ആശുപത്രി സെല്ലോ സുരക്ഷയുള്ള മറ്റേതെങ്കിലും സെല്ലോ പിസി ജോർജിന് നൽകുമെന്ന് പൂജപ്പുര ജയിൽ സൂപ്രണ്ട് അറിയിച്ചു.…

സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങൾ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക ജീവനക്കാരുടെ തസ്തികകളിലേക്ക് താത്കാലിക നിയമനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി സ്കൂളുകളിലെ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്താനാണ് നിർദ്ദേശം. ഈ അധ്യയന വർഷം മുതൽ ഇത് നടപ്പാക്കും.…

നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ സംഭവം; പോലീസുകാരനെതിരെ നടപടി സ്വീകരിക്കും

നടി അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. ഫോർട്ടുകൊച്ചി എസ്എച്ച്ഒയ്ക്കെതിരെയാണ് നടപടി. സ്ത്രീകൾക്ക് മാത്രമായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ തന്നെ തടഞ്ഞുനിർത്തി അപമര്യാദയായി ചോദ്യം ചെയ്തുവെന്നും അർച്ചന കുറിപ്പിൽ…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യ ഹർജി നാളത്തേക്ക് മാറ്റി

നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വിജയ് ബാബു വീട്ടിലെത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾ ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുന്ന സാഹചര്യം…

സ്ത്രീകളുടെ പുരോഗതിയിൽ കേരളത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി

കേരളത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസ്സങ്ങൾ നീക്കുന്നതിൽ പതിറ്റാണ്ടുകളായി കേരളം തിളങ്ങുന്ന മാതൃകയാണെന്നും വിദ്യാഭ്യാസം, തൊഴിൽ, മറ്റ് മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും രാഷ്ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് വനിതാ പാർലമെൻറ് സമ്മേളനത്തിൻറെ ഉദ്ഘാടന പ്രസംഗത്തിൽ…

അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ നടപടി സ്വീകരിക്കും

നടി അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു. ഫോർട്ടുകൊച്ചി എസ്എച്ച്ഒയ്ക്കെതിരെയാണ് നടപടി. പൊലീസുകാരന്റെ ഭാഗത്ത് നിന്ന് അബദ്ധം പറ്റിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കഴിഞ്ഞ ദിവസം…

രാജ്യത്തെ റോഡപകടം; 12.84 % കുറവ്, കേരളത്തിലും അപകടം കുറഞ്ഞു

രാജ്യത്തെ റോഡപകടങ്ങൾ 2019നെ അപേക്ഷിച്ച് 2020ൽ ഗണ്യമായി കുറഞ്ഞു, മൊത്തം അപകടങ്ങളുടെ എണ്ണത്തിൽ ശരാശരി 18.46 ശതമാനം ഇടിവുണ്ടായി. മരണസംഖ്യ 12.84 ശതമാനമായി കുറഞ്ഞു. കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവയാണ് 2020ൽ റോഡപകടങ്ങളിൽ ഗണ്യമായ കുറവ് വരുത്തിയ പ്രധാന…