Category: Kerala

നടിയെ അക്രമിച്ച കേസിൽ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കേസിൽ വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദം കേൾക്കൽ മാറ്റിവച്ചത്. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി ആവശ്യപ്പെട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. നടിയെ…

കാലവര്‍ഷം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിലെത്തും; കനത്ത മഴക്ക് സാധ്യത

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തല്‍ക്കാലത്തേക്ക് ശമിച്ച് നില്‍ക്കുകയാണ്. എന്നാൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചേക്കും. തെക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകളിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിൻറെ ഫലമായി…

ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു

പാലക്കാട് ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിന്റെ കഴുത്തിലാണ് കുത്തേറ്റത്. സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസമായ ഇന്നലെ പാക്കപ്പ് കഴിഞ്ഞ് പുലർച്ചെയാണ് ഇരുവരും മഞ്ഞക്കുളത്തെ ലോഡ്ജിൽ എത്തിയത്. കുത്തേറ്റ വിവരം ഷിജാബ് ആദ്യം ലോഡ്ജ്…

‘ആട്ടിൻ തോലിട്ട ചെന്നായയാണ് ബിജെപി’

ആട്ടിൻ തോലിട്ട ചെന്നായയാണ് ബിജെപിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രക്തം കുടിക്കാൻ വേണ്ടിയാണ് ചെന്നായയുടെ വരവെന്ന് എല്ലാവർക്കുമറിയാമെന്നും ആട്ടിൻ കൂട്ടത്തിന് ഈ ചെന്നായ്ക്കളെ ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോജു ജോര്‍ജിന്റെ ഓഫ് റോഡ് റേസ്; പരാതിയിൽ കഴമ്പില്ലെന്ന് ആര്‍ടിഒ

അനുമതിയില്ലാതെ വാഗമണ്ണിൽ ഓഫ് റോഡ് റേസ് നടത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് ആർ.ടി.ഒ രമണൻ പറഞ്ഞു. കേസിൽ മൊഴി രേഖപ്പെടുത്താൻ നടൻ ജോജു ജോർജ് കഴിഞ്ഞ ദിവസം ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ ഹാജരായിരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ചട്ടങ്ങൾ പാലിച്ചാണ് ഓഫ്…

കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് തൂണൂകൾക്കിടയിൽ കുടുങ്ങി

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് കുടുങ്ങി. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന കെഎൽ 15 എ 2323 ബസാണ് കുടുങ്ങിയത്. ഗ്ലാസ് തകർക്കാതെയോ തൂൺ മുറിക്കാതെയോ ബസ് വിട്ടുനൽകാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ബസ് പുറത്തെടുക്കാനുള്ള…

വിദ്വേഷ മുദ്രാവാക്യം; ഉചിതമായ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. മുദ്രാവാക്യം വിളിച്ചവർ മാത്രമല്ല പരിപാടിയുടെ സംഘാടകരും സംഭവത്തിന് ഉത്തരവാദികളാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട്, ബജ്റംഗ്ദൾ റാലികൾ…

പ്രൊപ്പല്ലറിൽ വല കുടുങ്ങി; കോസ്റ്റൽ പൊലീസ് സഹായിച്ചില്ലെന്ന് പരാതി

അഴീക്കൽ തീരത്തോട് ചേർന്ന് പ്രൊപ്പല്ലറിൽ വല കുടുങ്ങി എൻജിൻ തകരാറിലായ ബോട്ട് അപകടത്തിൽ പെട്ടു. കോസ്റ്റൽ പൊലീസ് വേണ്ട സഹായം നൽകിയില്ലെന്നാണ് ബോട്ടിലെ ജീവനക്കാരുടെ പരാതി. പൊന്നാനിയിൽ നിന്ന് ബുധനാഴ്ച രാവിലെ പുറപ്പെട്ട ആയിഷ ഫിഷിങ് ബോട്ടാണ് രാത്രി 8 ഓടെ…

ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ; അഞ്ച് പേര്‍ കസ്റ്റഡിയില്‍

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശിയും യൂത്ത് കോണ്ഗ്രസ് മുൻ ഭാരവാഹിയുമായ ശിവദാസൻ, പാലക്കാട് വെമ്പായ സ്വദേശി ഷുക്കൂർ എന്നിവരാണ് പിടിയിലായത് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ…

സ്വകാര്യ ബസുകളിലും സിഎൻജി; കണ്ണൂരിലെ ആദ്യ ബസ് സർവീസ് തുടങ്ങി

സിഎൻജി ഉപയോഗിച്ചുള്ള ആദ്യ സ്വകാര്യ ബസ് കണ്ണൂർ ജില്ലയിൽ സർവീസ് ആരംഭിച്ചു. കോഴിക്കോട് സ്വദേശി കൃഷ്ണരാജിൻറെ ഉടമസ്ഥതയിലുള്ള ലെക്സ ബസാണ് കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സിഎൻജിയിൽ സർവീസ് നടത്തുന്നത്.  സിഎൻജിയിലേക്ക് മാറ്റാൻ അഞ്ച് ലക്ഷം രൂപ വേണ്ടിവന്നു. ടാങ്കിൻ പകരം എറണാകുളം മെട്രോ…