Category: Kerala

വിദ്വേഷ മുദ്രാവാക്യം; ‌പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്തു

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. തൃശൂർ കുന്നംകുളത്ത് വെച്ചാണ് ആലപ്പുഴ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങൾ. ആലപ്പുഴയിൽ നടന്ന…

ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 99.95 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി, 2022-23 സാമ്പത്തിക വർഷത്തിൽ 99.95 കോടി രൂപ ചെലവഴിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് ഭരണാനുമതി നൽകിയതായി ആർ ബിന്ദു. സംസ്ഥാനതല ഇ-ജേണൽ കൺസോർഷ്യത്തിനായി 20 കോടി രൂപ ചെലവഴിക്കും, ഇത് അക്കാദമിക് ജേണലുകളും വൈവിധ്യമാർന്ന…

കൂടാതെയും കുറയാതെയും സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്.  ഒരു പവൻ സ്വർണ്ണത്തിന്റെ (ഇന്നത്തെ സ്വർണ്ണ വില) വിപണി വില 38200 രൂപയാണ്. മെയ് ആദ്യവാരം ഇടിഞ്ഞിരുന്ന സ്വർണ വില മെയ് പകുതിയോടെ ഉയരാൻ…

അംഗൻവാടികളിൽ പ്രവേശനോത്‌സവം നാളെ

ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9.30നു പത്തനംതിട്ട ഇരവിപേരൂർ ഓതറ പഴയകാവിൽ മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. അങ്കണവാടി കുട്ടികൾക്ക് തേൻ നൽകുന്നതിനുള്ള ഹണികോമ്പ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.…

വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കി

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച 10 വയസുകാരനെ കൗൺസിലിങ്ങിന് വിധേയനാക്കി. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കിൽ കൗൺസിലിംഗ് തുടരുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. മാതാപിതാക്കൾക്ക് കൗൺസിലിംഗ് നൽകുന്ന കാര്യം പരിഗണനയിലാണെന്ന് അധികൃതർ…

തൃക്കാക്കരയിൽ ഉജ്വല വിജയം നേടാനാകുമെന്ന് ഉമ തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. നൂറുശതമാനം ആത്മവിശ്വാസത്തിലാണ് ഉമാ തോമസ്. തൃക്കാക്കരയിൽ രാഷ്ട്രീയമാണ് ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നത്. എന്നാൽ ചർച്ചയായത് വ്യക്തിഹത്യയായിരുന്നു. രാഷ്ട്രീയത്തിൽ മതത്തെ കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ല. മതത്തിനു അതീതമായ പിന്തുണയുണ്ടാകുമെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു. തൃക്കാക്കരയിൽ പി…

കറവമാടുകള്‍ക്ക് ഇനി ആയുര്‍വേദ മരുന്ന്; വിതരണം മില്‍മ വഴി ആരംഭിക്കും

മിൽമ മലബാർ റീജിയണൽ യൂണിയൻ കേരള ആയുർവേദ സഹകരണ സംഘവുമായി സഹകരിച്ച് ക്ഷീരകർഷകർക്ക് കറവ മൃഗങ്ങളുടെ ആരോഗ്യത്തിനായി വെറ്റിനറി മരുന്നുകൾ നൽകുന്നു. ഇതാദ്യമായാണ് ഇന്ത്യയിലെ പാൽ യൂണിറ്റുകളിൽ ഈ സൗകര്യം ഏർപ്പെടുത്തുന്നത്. കറവപ്പശുക്കൾക്ക് നിലവിൽ കർഷകർ ആശ്രയിക്കുന്നത് ഇംഗ്ലീഷ് മരുന്നുകളെയാണ്. അത്തരം…

തൃശൂരിൽ 80 കുട്ടികൾക്ക് കോവിഡ് വാക്സീൻ മാറി നൽകി

തൃശൂർ നെന്മണിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 80 കുട്ടികൾക്ക് വാക്സീൻ മാറി നൽകി. 80 കുട്ടികൾക്കാണ് കോവിഡ് വാക്സിൻ നൽകിയത്. കുട്ടികൾക്ക് കോർബി വാക്സിന് പകരം കൊവാക്സിനാണ് ആരോഗ്യ പ്രവർത്തകർ നൽകിയത്. അതേസമയം, ഏഴ് വയസിനു മുകളിലുള്ളവർക്ക് കൊവാക്സിൻ നൽകാൻ അനുമതിയുണ്ടെന്ന് ജില്ലാ…

പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നല്‍കി; തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

2015 ൽ പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ കൈമാറിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. 2018 മെയ് ഏഴിന് പൾസർ സുനി ദിലീപിനു എഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ അളിയൻ സൂരജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ…

ആറ് പാസഞ്ചര്‍ തീവണ്ടികള്‍ നാളെ മുതല്‍ വീണ്ടും ആരംഭിക്കുന്നു

കേരളത്തിലെ ആറ് പാസഞ്ചർ ട്രെയിനുകൾ തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കും. എറണാകുളം ജംഗ്ഷൻ-ഗുരുവായൂർ, ഷൊർണൂർ ജംഗ്ഷൻ-നിലമ്പൂർ റോഡ് , ഗുരുവായൂർ-തൃശ്ശൂർ, കൊല്ലം ജംഗ്ഷൻ-തിരുവനന്തപുരം സെൻട്രൽ, കോട്ടയം-കൊല്ലം എന്നിവയാണ് സർവീസ് നടത്തുക.