Category: Kerala

മാരകായുധങ്ങളുമായുള്ള ദുര്‍ഗാവാഹിനി പ്രകടനത്തിനെതിരെ വിമര്‍ശനം ഉയരുന്നു

നെയ്യാറ്റിൻകരയിൽ മാരകായുധങ്ങളുമായി പ്രകടനം നടത്തിയ ആർഎസ്എസ് വിഭാഗമായ ദുർഗവാഹിനിക്കെതിരെ കേസെടുക്കാത്തതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ നടന്ന ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന് ശേഷമായിരുന്നു പ്രകടനം. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് മൂലമാണ് ഇത്തരം അപകടകരമായ പ്രകടനങ്ങളും പ്രദർശനങ്ങളും…

പി സി ജോർജിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി

പി സി ജോർജിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി ജോര്‍ജില്‍ നിന്നുണ്ടാകുന്നതെന്നും വർഗീയ വിഷം തുപ്പിയാൽ വീണ്ടും അകത്ത് കിടക്കേണ്ടി വരുമെന്നും ശിവൻകുട്ടി പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ സാമുദായിക സംഘടനകളുമായി ബന്ധം സ്ഥാപിക്കാൻ പി…

ലഡാക്കിലെ അപകടത്തിൽ മരിച്ച മലയാളി സൈനികന് വിടനല്‍കി നാട്

ലഡാക്കിൽ റോഡപകടത്തിൽ മരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാൻസ് ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്കരിച്ചു. അങ്ങാടി മുഹയദീന്‍ ജമാഅത്ത് പള്ളിയിലാണ് അന്ത്യകർമ്മങ്ങൾ നടന്നത്. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ ഷൈജൽ ഉൾപ്പെടെ ഏഴ് സൈനികർക്കാണ് ജീവൻ നഷ്ടമായത്. രാവിലെ…

എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ആയി സാദിഖലി ശിഹാബ് തങ്ങൾ

സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാന പ്രസിഡൻറായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സാദിഖലി തങ്ങളെ തിരഞ്ഞെടുത്തത്. ഇബ്രാഹിം ഫൈസി പേരാലിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.…

രാജ്യസ്നേഹമുള്ളവർ മോദിജിയെ പിന്തുണയ്ക്കണമെന്ന് പി.സി ജോർജ് 

തൃക്കാക്കര തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പി സി ജോർജ് പറഞ്ഞു. കേരളത്തിലെ ഇടത് വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യസ്നേഹമുള്ളവർ മോദിജിയെ പിന്തുണയ്ക്കണം. ഇന്ത്യാ ഗവൺമെന്റിന്റെ സ്നേഹം സമ്പാദിക്കാനുള്ള ഏറ്റവും വലിയ അവസരമാണ്…

വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം; മുൻകരുതൽ നടപടികൾ സ്വീകരിച്ചു

വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്തെ ആദ്യത്തെ മരണം സ്ഥിരീകരിച്ചു. 47കാരനാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് ഇന്ന് മരിച്ചത്. തൃശ്ശൂർ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചയുടൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

‘കെ ഫോൺ ശാസ്ത്ര പുരോഗതി ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന്റെ തെളിവ്’

ശാസ്ത്ര പുരോഗതി ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന്റെ തെളിവാണ് കെ-ഫോണ്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വാർഷികാഘോഷത്തിലും സംസ്ഥാന ശാസ്ത്ര പുരസ്കാര വിതരണത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രീയ മനോഭാവം ജനകീയ മാർഗങ്ങളിലൂടെ വികസിപ്പിക്കണം. ശാസ്ത്രത്തെ മനുഷ്യപുരോഗതിക്ക് ഉപയോഗിക്കുന്നത്…

‘തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പ്’

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ്ജ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജോർജ്ജ്.

സംസ്ഥാനത്ത് മൺസൂൺ എത്തി; എത്തിയത് 3 ദിവസം മുമ്പ്

കാലവർഷം സാധാരണയിൽ നിന്ന് മൂന്ന് ദിവസം മുമ്പായി കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ എത്താറുള്ളത്. 2022 മെയ് 29 നാണ് മൺസൂൺ എത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ്…

തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ

രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച തീയിൽ വിറളിപൂണ്ട തൃക്കാക്കരയിലെ പരസ്യപ്രചാരണം പ്രചാരണത്തിൻറെ അവസാന ഘട്ടത്തിലാണ്. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലായതോടെ പരമാവധി പ്രവർത്തകരെ അവസാനം വരെ എത്തിക്കുകയാണ് നേതാക്കൾ. സ്ഥാനാർത്ഥികളും നേതാക്കളും അണികളും ഫൈനലിനായി പാലാരിവട്ടത്ത് എത്തുന്നുണ്ട്. രണ്ടാം പിണറായി സർക്കാർ നേരിടുന്ന ആദ്യ…