‘തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജന വികാരത്തിന്റെ പ്രതിഫലനമായിരിക്കും’
രണ്ടാം പിണറായി സർക്കാരിന്റെ ദുർഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെ നിഷ്ക്രിയത്വത്തിന്റെയും വിലയിരുത്തലായിരിക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായിരിക്കുമെന്നും സുരേന്ദ്രൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മതതീവ്രവാദികളുടെ അധിനിവേശത്തിനെതിരെ ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളുടെ പ്രതിഷേധ…