Category: Kerala

പോളിസ്റ്റര്‍ പതാക ചൈനയില്‍ നിന്ന് ഇറക്കുമതി; പ്രതിഷേധവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: ഖാദിയിൽ നിർമ്മിച്ച ദേശീയ പതാകയ്ക്ക് പകരം ചൈനയിൽ നിർമ്മിച്ച പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും രാഷ്ട്രപിതാവിനെയും നിന്ദിക്കാനുള്ള ഏറ്റവും ഒടുവിലത്തെ നടപടിയായെ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ..…

ജിതിൻ ജോയൽ ഹാരിമിന് വിക്ടർ ജോർജ് പുരസ്കാരം

കോട്ടയം: ഫോട്ടോ ജേർണലിസ്റ്റ് വിക്ടർ ജോർജിന്‍റെ സ്മരണാർത്ഥം കെ.യു.ഡബ്ല്യു.ജെ ട്രസ്റ്റ് ഏർപ്പെടുത്തിയ വിക്ടർ ജോർജ് പുരസ്കാരം മലയാള മനോരമ വയനാട് ബ്യൂറോയിലെ ഫോട്ടോ ജേർണലിസ്റ്റ് ജിതിൻ ജോയൽ ഹാരിമിന് ലഭിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ ആദ്യവാരം…

‘സംഘടന എന്നും സ്ത്രീക്കൊപ്പം’; യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ

കൊച്ചി: ചിന്തൻ ശിബിരം ക്യാമ്പിന് പിന്നാലെ ഉയർന്നുവന്ന ലൈംഗികാരോപണങ്ങളെ പ്രതിരോധിച്ച് യൂത്ത് കോൺഗ്രസ്‌ നേതാവ് വീണ എസ് നായർ. സംസ്ഥാന നേതൃത്വത്തിന്‍റെ അവകാശവാദം തന്നെയാണ് ഇവരും ആവർത്തിച്ചത്. ഇല്ലാത്ത പരാതിയുടെ പേരിൽ ഒരാളെ തീർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും വീണ പറഞ്ഞു. പരാതിക്കാരിയെന്ന്…

പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പറവൂരിൽ വിജയിക്കാൻ കോൺഗ്രസ് നേതാവ് വി.ഡി സതീശൻ ആര്‍എസ്എസ് പ്രചാരകരുടെയും നേതാക്കളുടെയും തിണ്ണകള്‍ തോറും കയറിയിറങ്ങിയെന്ന് എം.വി ജയരാജൻ ആരോപിച്ചു.…

പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകൾക്ക് ജൂലൈ 11 മുതൽ 18 വരെ അപേക്ഷിക്കാം

കേരളത്തിലെ പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകൾക്ക് ജൂലൈ 11 മുതൽ 18 വരെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാം. രണ്ടു വർഷമാണ് കോഴ്സിന്‍റെ ദൈർഘ്യം. ആകെ ആറു വിഷയങ്ങളാണ് പഠിക്കാനുള്ളത്. ഇംഗ്ലീഷ്, ഒരു ഭാഷാ വിഷയം (സെക്കൻഡ് ലാംഗ്വേജ്), നാലു ഓപ്ഷണൽ വിഷയങ്ങൾ.…

തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്ര വികസന പ്രവർത്തനം പങ്കുവെച്ച് സജി ചെറിയാൻ

തൃപ്പുലിയൂർ: എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണപ്രവർത്തനം പൂർത്തീകരിച്ച തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ ചിത്രം മുൻ മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ പങ്കുവച്ചു. നവീകരിച്ച ക്ഷേത്രക്കുളത്തിന്‍റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും.…

ചോറൂണിനിടെ മേല്‍ക്കൂര തകര്‍ന്നു വീണു; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ: കലവൂരിൽ കുഞ്ഞിന്‍റെ ചോറൂണിനിടെ ക്ഷേത്രത്തിന്‍റെ മേൽക്കൂര തകർന്ന് വീണ് അമ്മയ്ക്ക് പരിക്കേറ്റു. കലവൂർ സ്വദേശി ആര്യയ്ക്കാണ് പരിക്കേറ്റത്. അഞ്ച് മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കുഞ്ഞിന്‍റെ സഹോദരനും തലയ്ക്ക് പരിക്കേറ്റു. ആര്യയെയും മകനെയും ചെട്ടിക്കാട്ടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

എകെജി സെന്റര്‍ ആക്രമണം: 11 ദിവസം കഴിഞ്ഞിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ പതിനൊന്നാം ദിവസവും പോലീസ് ഇരുട്ടിൽ. പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ ഇന്നലെ അന്വേഷണ സംഘം സി.ഡി.എ.സിക്ക് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണെന്നാണ് വിവരം. സമീപത്തെ ആയിരത്തിലധികം…

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ; കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വർഷം നീണ്ട അന്വേഷണം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്നല്ലാതെ മറ്റൊരു തെളിവുമില്ല. ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ കൂടി പരിശോധിച്ച് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ…

കനത്ത മഴ; പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ ഉയർന്നു

ആലുവ: കിഴക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ ഉയർന്നു. പുഴ കലങ്ങി ഒഴുകുകയാണ്. വെള്ളത്തിലെ ചെളിയുടെ അളവ് 20 എൻടിയു ആണ്. ആലം, കുമ്മായം എന്നിവ ചേർത്ത് 5 എൻ.ടി.യുവിലേക്ക് ചുരുക്കിയാണ് ശുദ്ധജല വിതരണം നടത്തുന്നത്.…