Category: Kerala

‘വന്നല്ലോ വനമാല’ സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു

ചാവക്കാട്: സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാവിലെ ഏറെ വൈകിയും എഴുന്നേൽക്കാതിരുന്നപ്പോൾ വീട്ടുകാർ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചാവക്കാട് സ്വദേശിയാണ് കെ എൻ ശശിധരൻ. സിനിമകൾക്ക് പുറമെ നിരവധി ചിത്രങ്ങളും അദ്ദേഹം…

ശബരിമല വെര്‍ച്വല്‍ ക്യൂ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡിന് കൈമാറും

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കായി പൊലീസ് വികസിപ്പിച്ചെടുത്ത വെർച്വൽ ക്യൂ സംവിധാനത്തിന്‍റെ മുഴുവൻ ഉടമസ്ഥാവകാശവും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന്…

ട്വന്റിഫോറിന്റെ പേരിൽ പണം തട്ടിപ്പ്; നിയമനടപടിക്കൊരുങ്ങി ചാനൽ

ട്വന്‍റിഫോറിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുത്തു. സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് ചാനൽ. ട്വന്‍റിഫോർ ന്യൂസ് മലയാളം മൂവീസ് എന്ന പേരിലാണ് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്. 29,000ത്തിലധികം ഫോളോവേഴ്സുള്ള ഈ വ്യാജ അക്കൗണ്ടിൽ 338 പോസ്റ്റുകളുണ്ട്. ട്വന്‍റിഫോറിന്‍റെ ലോഗോ ദുരുപയോഗം…

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ആര്‍.ശ്രീലേഖയെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച മുൻ ഡിജിപി ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. നേരത്തെയും ദിലീപിനെ പിന്തുണച്ച് ആർ ശ്രീലേഖ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീലേഖയുടെ മൊഴിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ…

ആര്‍. ശ്രീലേഖയെ തത്സമയ അഭിമുഖത്തിന് വെല്ലുവിളിച്ച് നികേഷ് കുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയെ വെല്ലുവിളിച്ച് മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് ഡയറക്ടറുമായ എം.വി. നികേഷ് കുമാര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച്…

സര്‍വകലാശാലകള്‍ ഒറ്റ വകുപ്പില്‍; സാധ്യത തുറന്ന് കാര്‍ഷികസര്‍വകലാശാലാ തര്‍ക്കം

തിരുവനന്തപുരം: സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിന് കീഴിലുള്ള കാർഷിക സർവകലാശാലയിൽ കെടുകാര്യസ്ഥതയുണ്ടെന്ന് സിപിഎം ആരോപിച്ചു. സംഘടനകൾ സമരത്തിനിറങ്ങിയതോടെ എല്ലാ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൊണ്ടുവരാനുള്ള നീക്കം ശക്തമായിരിക്കുകയാണ്. കാർഷിക സർവകലാശാലയിലെ ജനാധിപത്യ വിരുദ്ധമായ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം. ടീച്ചേഴ്സ്…

ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമസാധുത ഇല്ല; മുന്‍ ഡിജിപി

കൊച്ചി : ദിലീപിന് അനുകൂലമായി മുൻ ജയിൽ വകുപ്പ് മേധാവി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളിൽ നിയമസാധുതയില്ലെന്ന് മുൻ ഡിജിപി ടി ആസഫലി. ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ കോടതിയലക്ഷ്യത്തിന് തുല്യമാണ്. പ്രതികളെ കുറ്റവിമുക്തനാക്കുന്ന വിധിയാണ് ശ്രീലേഖ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിലെ…

വിദ്യാലയങ്ങളിലെ ‘പരാതിപ്പെട്ടികള്‍’; സ്ഥാപിച്ചില്ലെങ്കിൽ നടപടികര്‍ശനമാക്കും 

എലത്തൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും, പരാതി പെട്ടി സ്ഥാപിക്കാത്ത സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമാണ് നടപടി കർശനമാക്കുന്നത്. ഇതിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകൾ സന്ദർശിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്…

‘അത് ആർഎസ്എസ് വേദിയല്ല’; വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ആർഎസ്എസ് വേദിയിലെത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതൊരു ആർഎസ്എസ് വേദി ആയിരുന്നില്ല. എംപി വീരേന്ദ്രകുമാറാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. പി പരമേശ്വരന്‍റെ പുസ്തകം വി എസ്.അച്യുതാനന്ദനാണ് പ്രകാശനം ചെയ്തത്. തിരുവനന്തപുരത്ത് വി എസ് പ്രകാശനം ചെയ്ത പുസ്തകം…

പ്ലസ് വണ്‍ പ്രവേശനം; അണ്‍ എയ്ഡഡ് സ്‌കൂളിലും മെറിറ്റും സംവരണവും ഉണ്ടാകും

ഹരിപ്പാട്: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലുമുള്ള പ്ലസ് വണ്‍ സീറ്റുകളിലും സംവരണവും മെറിറ്റും ഏര്‍പ്പെടുത്തി. മെറിറ്റിന് 40 ശതമാനവും പട്ടികജാതിക്കാർക്ക് 12 ശതമാനവും പട്ടികവർഗ വിദ്യാർത്ഥികൾക്ക് 8 ശതമാനവും സംവരണം ഉണ്ടാകും. ശേഷിക്കുന്ന 40 ശതമാനം…