Category: Kerala

സംസ്ഥാനത്ത് അടുത്ത 4-5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കിഴക്കൻ കാറ്റിന്‍റെ സ്വാധീനത്തിന്‍റെ ഫലമായി അടുത്ത 4-5 ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ നാലോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും ഡിസംബർ അഞ്ചോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി…

എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു; സർക്കാർ നൽകിയ ഹർജി തള്ളി

കൊച്ചി: പീഡനക്കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും പരാതിക്കാരിയുടെയും ആവശ്യം ഹൈക്കോടതി തള്ളി. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണോ ഉണ്ടായിരുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പീഡനക്കേസിൽ…

എയ്ഡഡ് പ്രൈമറി സ്കൂൾ പ്രഥമാധ്യാപക യോഗ്യത; 50 കഴിഞ്ഞവർക്ക് ഇളവുകൾ

കോഴിക്കോട്: എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ 50 വയസ്സിന് മുകളിലുള്ളവർക്ക് പ്രഥമാധ്യാപകനാകാൻ വകുപ്പുതല പരീക്ഷ പാസാകണമെന്ന നിബന്ധനയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇളവ് വരുത്തി. നേരത്തെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയപ്പോൾ 50 വയസ്സിന് മുകളിലുള്ളവർക്കുള്ള ഇളവ് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിൽ…

‘ഹിഗ്വിറ്റ’ ചിത്രത്തിൻ്റെ പേര് വിലക്കി ഫിലിം ചേമ്പർ

കൊച്ചി: ‘ഹിഗ്വിറ്റ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിയുമായി ഫിലിം ചേമ്പർ. ചിത്രത്തിന് ഹിഗ്വിറ്റ എന്ന പേര് ഫിലിം ചേമ്പർ വിലക്കി. എൻ.എസ്.മാധവനിൽ നിന്ന് അനുമതി വാങ്ങാനും നിർദേശം നൽകി. ഒരു ജനപ്രിയ ചെറുകഥയാണ് ഹിഗ്വിറ്റ. സിനിമയുടെ പേരിന് മാത്രമാണ് വിലക്ക്…

സാന്ത്വനതീരം പദ്ധതി; ഇനി 60 കഴിഞ്ഞവർക്ക് ചികിത്സാ സഹായം ലഭിക്കും

ചാവക്കാട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ (ഫിഷറീസ് ബോർഡ്) സാന്ത്വനതീരം പദ്ധതി പ്രകാരം 60 വയസ് കഴിഞ്ഞ പെൻഷൻകാർക്കും അനുബന്ധ തൊഴിലാളികൾക്കും ഇനി ചികിത്സാ സഹായം ലഭിക്കും. 60 വയസ് വരെയായിരുന്നു ഇതുവരെ സഹായം ലഭിച്ചിരുന്നത്. പ്രായമായവരും രോഗികളും ജോലി ചെയ്യാൻ കഴിയാത്തവരുമായ…

വിഴിഞ്ഞം സംഘർഷം; പ്രതികളായ ആയിരത്തോളം പേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളിൽ പ്രതികളായ ആയിരത്തോളം പേരെ തിരിച്ചറിഞ്ഞു. വിലാസം ഉൾപ്പെടെയുള്ള പട്ടിക തയ്യാറാക്കി. സ്ത്രീകളടക്കമുള്ളവരെയാണ് തിരിച്ചറിഞ്ഞത്. 168 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഡി.ഐ.ജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ക്രൈം…

രാജ്യത്തെ സർക്കാരിന് കീഴിലെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട്

കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരത്തോടെ കോഴിക്കോട്ടെ അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങൾ മുന്നോട്ട്. ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് ആശുപത്രി വരിക. എന്നാൽ അതിന് മുമ്പ് തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ താത്കാലിക സൗകര്യം ഒരുക്കുന്നതും പരിഗണനയിലുണ്ട്. രാജ്യത്തെ ആദ്യത്തെ സർക്കാരിന് കീഴിലുള്ള അവയവ…

മലപ്പുറത്ത് അഞ്ചാംപനി കൂടുന്നു; വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 35 പേർക്ക്

മലപ്പുറം: വ്യാഴാഴ്ച 35 പേർക്ക് കൂടി അഞ്ചാംപനി റിപ്പോർട്ട് ചെയ്തതോടെ മലപ്പുറം കോവിഡിന് ശേഷം മറ്റൊരു പകർച്ചവ്യാധിയുടെ പിടിയിൽ. ബുധനാഴ്ച 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 239 ആയി. രണ്ടാഴ്ച മുമ്പ് കൽപകഞ്ചേരിയിൽ റിപ്പോർട്ട്…

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാൻ ഗോത്രവർഗ്ഗ കമ്മീഷൻ

മൂന്നാര്‍: ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവ്. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി…

സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് യഥാർഥ പ്രശ്നം മറച്ചുവയ്ക്കാൻ: മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: വിഴിഞ്ഞം സമരത്തെ ക്രിസ്ത്യൻ സമരമായും സഭാ സമരമായും മുദ്രകുത്തുന്നത് കേരളത്തിന്‍റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യഥാർത്ഥ പ്രശ്നം മറച്ചുവയ്ക്കാനാണ് പ്രതിഷേധക്കാരെ രാജ്യദ്രോഹികളായി അധികൃതർ ചിത്രീകരിക്കുന്നതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. പ്രതിഷേധക്കാരുടെ ആവശ്യം…