Category: Kerala

മങ്കിപോക്സ് ലക്ഷണങ്ങളുമായി യുവാവ് കണ്ണൂരിൽ നിരീക്ഷണത്തിൽ

കണ്ണൂർ: മങ്കിപോക്സ് ലക്ഷണങ്ങളുമായി വിദേശത്ത് നിന്നെത്തിയ യുവാവ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. യുവാവിനെ നിരീക്ഷിച്ചുവരികയാണെന്നും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സ്രവത്തിന്‍റെ പരിശോധനാഫലം വന്നിട്ടില്ല. ഇത് വന്നാൽ മാത്രമേ ഇത് മങ്കി പോക്സ് ആണോ…

‘വേണുഗോപാൽ സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം’

എം.എം മണി നടത്തിയ വിവാദ പരാമർശത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ. ഇക്കാര്യത്തിൽ പാർട്ടി നേതാക്കൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ലിംഗസമത്വത്തിന് തുറന്ന ചർച്ചയും സംവാദവും അനിവാര്യമാണ്. കെ സി വേണുഗോപാൽ സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും…

ദിലീപ് കുറ്റാരോപിതന്‍ മാത്രം; രഞ്ജിത്ത്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പൂർണമായും തള്ളിപ്പറഞ്ഞിട്ടില്ലെന്ന നിലപാട് ആവർത്തിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്ത്. ദിലീപിന്‍റെ പേര് മനസ്സിൽ നിന്ന് വെട്ടിമാറ്റേണ്ട സമയമായിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ദിലീപ് ഒരു പ്രതി മാത്രമാണെന്നും കേസ് കോടതിയിൽ ഇരിക്കുകയാണെന്നും…

ചെലവ് ചുരുക്കാന്‍ കെ.എസ്.ആര്‍.ടി.സി.;ഡീസലിന് പകരം ഹൈഡ്രജന്‍ എൻജിൻ

ഇന്ധനച്ചെലവ് കുറയ്ക്കാൻ ഡീസലിന് പകരം ഹൈഡ്രജനിലേക്ക് മാറാൻ കെ.എസ്.ആർ.ടി.സി. ഹൈഡ്രജനിൽ ഓടുന്ന പുതിയ ബസുകൾ വാങ്ങുന്നതിനൊപ്പം നിലവിലുള്ളവ ഹൈഡ്രജനിലേക്ക് മാറ്റുകയാണ് ലക്ഷ്യം. 10 ലക്ഷം രൂപ ചെലവിൽ ഒരു ബസ് ഹൈഡ്രജനിലേക്ക് മാറ്റാനാകുമെന്നാണ് കണക്കുകൂട്ടൽ. ഡീസലിനേക്കാൾ കുറഞ്ഞ വിലയ്ക്ക് തദ്ദേശീയമായി ഹൈഡ്രജൻ…

രാജ്യത്ത് 20,528 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20528 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2689 കേസുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,37,50,599…

മണിച്ചന്റെ മോചനം; പൈസ കെട്ടിവെക്കണമെന്ന ഉത്തരത്തിനെതിരെ ഭാര്യ സുപ്രീംകോടതിയില്‍ 

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ മണിച്ചന്‍റെ ജയിൽ മോചനത്തിനായി 30.45 ലക്ഷം രൂപ കെട്ടിവയ്ക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചു. തുക കെട്ടിവയ്ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണിത്. മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മെയ് 20ന് സുപ്രീം…

കുട്ടമ്പുഴയിലെ ആദിവാസിക്കുടികൾ ഒറ്റപ്പെട്ടു; മഴയെത്തുടർന്ന് ഗതാഗതം നിലച്ചു

കുട്ടമ്പുഴ: കനത്ത മഴ തുടരുന്നതിനാൽ പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയരുകയും, മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇതുമൂലം വെള്ളാരംകുത്ത്, ഉറിയംപെട്ടി ആദിവാസിക്കുടികൾ, മണികണ്ഠൻചാൽ കുടിയേറ്റ ഗ്രാമം എന്നിവ ഒറ്റപ്പെട്ടു. അത്യാവശ്യമുള്ളവരെ വഞ്ചികളിലാണ്…

നെൽക്കതിരിനു ഭീഷണിയായി പുതിയ ബാക്ടീരിയ കുട്ടനാട്ടിൽ; ആദ്യ സംഭവം

ആലപ്പുഴ : സംസ്ഥാനത്ത് ആദ്യമായി നെൽക്കൃഷിയെ ബാധിക്കുന്ന പാന്‍റോയ അനതസിസ് ബാക്ടീരിയ കുട്ടനാട്ടിൽ കണ്ടെത്തി. രാജ്യത്തെ രണ്ടാമത്തെ റിപ്പോർട്ടാണിത്. എസ്.ഡി കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഗവേഷകയായ ടി.എസ് രേഷ്മയാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. സസ്യശാസ്ത്രത്തിലെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ കനേഡിയൻ ജേണൽ ഓഫ്…

സംസ്ഥാനത്ത് നാലു ദിവസം കൂടി ശക്തമായ മഴ ; 5 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ജൂലൈയിലെ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 52.18 സെന്‍റിമീറ്റർ മഴയാണ് ലഭിച്ചത്. നാല് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ അറബിക്കടലിൽ തീവ്ര…

പുതിയ മദ്യശാലകള്‍ക്ക് അനുമതി; കൂടുതൽ ഔട്ട്‌ലെറ്റുകൾ തൃശൂരിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മദ്യശാലകൾക്ക് അനുമതി നൽകി. 243 പുതിയ പ്രീമിയം വാക് ഇൻ മദ്യവിൽപ്പന ശാലകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. നിലവിലെ 267 ൽ നിന്ന് ഔട്ട്ലെറ്റുകളിൽ രണ്ട് മടങ്ങ് വർദ്ധനവുണ്ടാകും.…