Category: Kerala

ജിദ്ദ-കോഴിക്കോട് വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി

കൊച്ചി: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേയ്ക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. മൂന്ന് തവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയിൽ ഇറക്കാൻ സാധിച്ചത്. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ്…

സർക്കാർ നടത്തുന്നത് വാഗ്ദാന ലംഘനത്തിന്റെ ഘോഷയാത്ര; കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സർക്കാർ വാഗ്ദാന ലംഘനത്തിന്‍റെ ഘോഷയാത്രയാണ് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. കേരള എൻജിഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥവൃന്ദത്തിന്റെ മൗലികാവകാശങ്ങൾ പരിഗണിക്കാനുള്ള മര്യാദ ഇടതുസർക്കാർ കാണിക്കുന്നില്ല.…

രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖലയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ പല പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്നു. ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം 10 ലക്ഷത്തോളം പുതിയ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ചേർന്നിട്ടുണ്ടെന്നും…

അവതാര്‍ കേരളത്തില്‍ റിലീസ് ചെയ്യും; തര്‍ക്കം ഒത്തുതീര്‍പ്പാക്കി

തിരുവനന്തപുരം: ഹോളിവുഡ് ചിത്രം അവതാര്‍ 2 കേരളത്തിലും റിലീസ് ചെയ്യും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതോടെയാണ് തീരുമാനം. റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍…

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതി; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. എംഎൽഎയ്ക്കെതിരായ യുവതിയുടെ പരാതിയിൽ അസ്വാഭാവികതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. വധശ്രമ ആരോപണങ്ങളിൽ മതിയായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണങ്ങൾ ഉള്ളത്.…

കായൽ കയ്യേറി വീട് വെച്ചെന്ന പരാതിയിൽ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ ഉത്തരവ്

കൊച്ചി: കായൽ കയ്യേറി വീട് വച്ചെന്ന കേസിൽ ഗായകൻ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. മുളവുകാട് ഗ്രാമപ്പഞ്ചായത്തിലെ ബോൾഗാട്ടി പാലസിനടുത്ത് ബോട്ട്…

കടലാക്രമണത്തിൽ നിന്ന് സംരക്ഷണം; ചെല്ലാനത്ത്‌ ടെട്രാപോഡ് നിർമാണം 71% പൂർത്തിയായി

കൊച്ചി: ചെല്ലാനം ഗ്രാമത്തെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ടെട്രാപോഡിന്‍റെ നിർമ്മാണം 71% പൂർത്തിയായി. 344.2 കോടി രൂപയാണ് ജലസേചനവകുപ്പ് ആദ്യഘട്ടത്തിനായി അനുവദിച്ചത്. ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള പ്രദേശങ്ങളിലെ കടൽക്ഷോഭ ഭീഷണിയെ അതിജീവിക്കാൻ കടൽഭിത്തി നിർമാണത്തോടെ സാധിച്ചു. കടൽക്ഷോഭം ഏറ്റവും കൂടുതൽ…

ഫാദര്‍ ഡിക്രൂസ് വികൃത-വര്‍ഗീയ മനസ്സിന്റെ ഉടമ; രൂക്ഷ വിമര്‍ശനവുമായി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല കലാപമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സമരം അവസാനിച്ചാലും ഇല്ലെങ്കിലും പദ്ധതി പൂർത്തിയാകും. വർഗീയ തീവ്രവാദ ശക്തികളാണ് കലാപത്തിന് പിന്നിൽ. അവരോട് വഴങ്ങി പ്രോജക്റ്റ് അവസാനിപ്പിക്കില്ല. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിന്‍റെ…

കോഴിക്കോട് ബാങ്ക് മാനേജര്‍ കോടികൾ തട്ടിയത് ഓൺലൈൻ ഗെയിമിംഗിനും ഓഹരി വാങ്ങാനും

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ എം.പി.റിജിൽ, പണം ചെലവാക്കിയത് ഓൺലൈൻ ഗെയിം കളിക്കാൻ. ഓഹരികളിലും ഇയാൾ പണം നിക്ഷേപിച്ചു. 8 കോടിയോളം രൂപയാണ് ഇത്തരത്തിൽ ചെലവാക്കിയത്. അതേസമയം, ബാങ്കിലെ പണം…

‘ശബരിമല മേല്‍ശാന്തി കേരളത്തിൽ ജനിച്ച ബ്രാഹ്മണനാകണം’; ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്

കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്. ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് നാളെ പ്രത്യേക…