Category: Kerala

കണ്ണൂർ സർവകലാശാലയ്ക്ക് ഇ-ഗവേണൻസ് പുരസ്കാരം; അവാർഡ് കെ.യു.കണക്ട് പ്രോജക്ടിന്

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് 2019-20, 2020-21 വർഷത്തെ ഇ-ഗവേണൻസ് അവാർഡ്. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പ്രോ വൈസ് ചാൻസലർ ഡോ.എ.സാബു, ഐ.ടി. വകുപ്പ് മേധാവി സുനിൽകുമാർ, ഡോ. എൻ.എസ്.ശ്രീകാന്ത്, ജയകൃഷ്ണൻ, ശ്രീപ്രിയ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇ-സിറ്റിസൺ സർവീസ് ഡെലിവറി…

സംസ്ഥാനത്ത് 9 ജില്ലകളിൽ രാത്രി മഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ തലസ്ഥാനം ഉൾപ്പെടെ ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…

എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് വിലക്ക്

കൊച്ചി: ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. അതിരൂപത ആസ്ഥാനത്ത് യോഗം ചേരാൻ അഡ്മിനിസ്ട്രേറ്ററുടെ അനുമതി തേടണമെന്നും സർക്കുലറിൽ പറയുന്നു. പ്രാർത്ഥന പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.…

പദ്ധതി അനിവാര്യം; വിഴിഞ്ഞം പദ്ധതിക്കായി പ്രമുഖരുടെ തുറന്ന കത്ത്

തിരുവനന്തപുരം: തുറമുഖ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളും വിവാദങ്ങളും വിഴിഞ്ഞത്ത് ശക്തമായി തുടരുന്നതിനിടെ, പദ്ധതി അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് സാമൂഹിക, സാംസ്കാരിക, സാഹിത്യ, വ്യവസായ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ തുറന്ന കത്ത്. പ്രൊഫസർ എം.കെ.സാനു, ക്രിസ് ഗോപാലകൃഷ്ണൻ, ജിജി തോംസൺ, എം.മുകുന്ദൻ, ജി.ശങ്കർ, ടി.കെ.രാജീവ് കുമാർ,…

സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ എം.ഹരിദാസ് അന്തരിച്ചു

കൊല്ലം: സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച് വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ എസ്.പി എം.ഹരിദാസ് (83) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ നടക്കും. 1984ൽ ചെങ്ങന്നൂർ ഡി.വൈ.എസ്.പിയായിരിക്കെയാണ് ഹരിദാസ് സുകുമാരക്കുറുപ്പ്…

രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ടവർക്ക് ഇളവ്; വിമർശനവുമായി ചെന്നിത്തല

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ ശിക്ഷയിൽ ഇളവ് നൽകി മോചിപ്പിക്കാനുള്ള സർക്കാർ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദീർഘകാലത്തെ ജയിൽശിക്ഷ അനുഭവിക്കുന്ന ഗുരുതരകുറ്റകൃത്യങ്ങൾ ചെയ്യാത്തവർക്ക് സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും നൽകുന്ന പ്രത്യേക ഇളവ് പിണറായി വിജയൻ…

സിപിഐ കേന്ദ്ര നിര്‍വാഹകസമിതി ചുമതലകൾ നിശ്ചയിച്ചു; കേരളത്തിൻ്റെ മേൽനോട്ടം വീണ്ടും കാനത്തിന്

ന്യൂ ഡൽഹി: സി.പി.ഐയുടെ കേന്ദ്ര നിർവാഹക സമിതി അംഗങ്ങളുടെ ചുമതലകൾ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളത്തിന്‍റെ ചുമതല നൽകി. ബിനോയ് വിശ്വത്തിന് പാർട്ടി പ്രസിദ്ധീകരണങ്ങളുടെയും കർണാടകയുടെയും സാംസ്കാരികരംഗത്തിന്‍റെയും ചുമതല നൽകിയിട്ടുണ്ട്. പി സന്തോഷ് കുമാറിന് യുവജനരഗംഗത്തിന്‍റെയും, അന്താരാഷട്ര വിഷയങ്ങളുടെയും…

ലിംഗസമത്വ സത്യപ്രതിജ്ഞ പിൻവലിച്ചിട്ടില്ല: വാർത്തകൾ തള്ളി കുടുംബശ്രീ ഡയറക്ടർ

കോഴിക്കോട്: ലിംഗസമത്വ പ്രചരണ പരിപാടിയ്ക്ക് വേണ്ടി കുടുംബശ്രീ തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചെന്ന വാർത്ത കുടുംബശ്രീ ഡയറക്ടർ തള്ളി. ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നൽകിയ പ്രതിജ്ഞ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഡയറക്ടർ വ്യക്തമാക്കി. നേരത്തെ സമസ്ത അടക്കമുള്ള സംഘടനകൾ…

വിഴിഞ്ഞം സമരം; ആനാവൂർ നാഗപ്പൻ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപതയുടെ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ കണ്ടു. സി.പി.എം തുറമുഖത്തിന് വേണ്ടി പ്രചാരണ ജാഥ നടത്തുമ്പോഴും പ്രശ്നം പരിഹരിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. അതേസമയം, കേന്ദ്ര സേന വേണമെന്ന ആവശ്യത്തിൽ സംസ്ഥാന…

കോൺഗ്രസിന്റെ അഭിപ്രായം അതുപോലെ പിന്തുടരേണ്ടതില്ല; നിലപാട് അറിയിച്ച് ലീഗ്

മലപ്പുറം: ഗവർണർക്കെതിരായ ബില്ലടക്കം ചർച്ച ചെയ്യുന്ന നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസിന്‍റെ അഭിപ്രായം അതേപടി പിന്തുടരേണ്ട ആവശ്യമില്ലെന്ന് മുസ്ലിം ലീഗ്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മലപ്പുറത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. സഭയിൽ അഭിപ്രായം വ്യക്തമായി ഉന്നയിക്കുമ്പോഴും വോട്ടിലടക്കം യു.ഡി.എഫിനൊപ്പം…