Category: Kerala

പിൻവാതിൽ നിയമനം; അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: പിൻവാതിൽ നിയമനം സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. പി.എസ്.സിയെയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാർ, അർദ്ധ-സർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്ന അനധികൃത നിയമനങ്ങൾ തൊഴിലന്വേഷകരോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ…

ഇനി കെ-സ്റ്റോർ; റേഷൻ കടകളുടെ മുഖം മാറ്റാൻ സർക്കാർ

തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ റേഷൻ കടകളുടെയും മുഖം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. റേഷൻ കടകളെ കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞു. കെ-സ്റ്റോറുകൾ വഴി റേഷൻ വിതരണം…

തരൂരിനെതിരെ കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായതോടെ പിൻവലിച്ചു

കോട്ടയം: കോട്ടയം ഡിസിസിയിൽ ഫേസ്ബുക്ക് വിവാദം. തരൂരിനെതിരെ രൂക്ഷവിമർശനവുമായി വന്ന പോസ്റ്റ് വിവാദത്തിലായിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ അടുക്കളയിൽ പാത്രം കഴുകി കോണ്‍ഗ്രസ്സായി മാറിയ ശേഷം പാർലമെന്‍റ് സീറ്റ് വാങ്ങി വിമാനത്തിൽ വന്നിറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റ്…

നിയമസഭാ സമ്മേളനത്തിന് തുടക്കം; ഇത്തവണ സ്പീക്കർ പാനൽ മുഴുവൻ വനിതകൾ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലുകളാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന്‍റെ ഹൈലൈറ്റ്. സ്പീക്കറായി ചുമതലയേറ്റ ശേഷം എ.എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ നിയമസഭാ സമ്മേളനം കൂടിയാണിത്.…

ആറ് മാസത്തിനുള്ളില്‍ എയര്‍ ഇന്ത്യയുടെ ടെക് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനസജ്ജമാകും

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്‍റെ കീഴിലുള്ള എയർ ഇന്ത്യ പുതുതായി ആരംഭിക്കുന്ന രണ്ട് ടെക്നോളജി ഡെവലപ്മെന്‍റ് സെന്‍ററുകളിൽ ഒന്ന് കൊച്ചിയിൽ വരുന്നു. ആറ് മാസത്തിനകം കാക്കനാട് ഇൻഫോപാർക്കിലോ സമീപമോ ഇത് സ്ഥാപിക്കും. ഡൽഹിക്കടുത്തുള്ള ഗുരുഗ്രാമിലാണ് എയർ ഇന്ത്യയുടെ ആദ്യ ടെക് സെന്‍റർ. കൊച്ചിയിൽ…

ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെ എണ്ണവും യാത്രാച്ചെലവും സംബന്ധിച്ച് ഗവർണർമാർക്കായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാതെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാസത്തിൽ കുറഞ്ഞത് 25 ദിവസമെങ്കിലും ഗവർണർ സംസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന മാർഗനിർദേശം ഗവർണർ ലംഘിച്ചു. 2022 നവംബറിൽ 20 ദിവസം…

ക്രിസ്തുമസിന് കര്‍ദിനാളിന്റെ കുര്‍ബാന മുടങ്ങിയേക്കും? ബസലിക്ക തുറക്കുന്നതില്‍ അനിശ്ചിതത്വം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്ക തുറക്കുന്നതിനുള്ള ചർച്ചകൾ ഫലം കണ്ടില്ല. കളക്ടറുടെ നിർദേശപ്രകാരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തിയിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ച രണ്ട്…

കേരളത്തിലെ ഏറ്റവും വലിയ പമ്പുടമയാകാന്‍ കെഎസ്ആർടിസി

തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പെട്രോൾ-ഡീസൽ പമ്പ് ശൃംഖല കെ.എസ്.ആർ.ടി.സി സ്വന്തമാക്കും. കോർപ്പറേഷൻ നേരിട്ട് നടത്തുന്ന ‘യാത്രാ ഫ്യൂവല്‍സ്’ പമ്പുകളുടെ എണ്ണം 12 ൽ നിന്ന് 40 ആയി ഉയർത്താനാണ് നീക്കം. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഡിപ്പോകൾക്കുള്ളിലെ പമ്പുകൾ…

വിഴിഞ്ഞം സമരം; ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സമരപ്പന്തല്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഇന്ന് വിഴിഞ്ഞത്തെത്തും. സംഘർഷാവസ്ഥ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും. ദൗത്യ സംഘം സമരപ്പന്തലുകളും സന്ദർശിക്കും. വിഴിഞ്ഞത്ത് നിലനിൽക്കുന്ന സംഘർഷം പരിഹരിക്കുക, സമാധാനം പുനഃസ്ഥാപിക്കുക,…

വിഴിഞ്ഞം പ്രശ്നം നിയമസഭയിൽ ചർച്ച ചെയ്യാൻ സിപിഎം

തിരുവനന്തപുരം: വിഴിഞ്ഞം വിഷയം സി.പി.എം തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ശ്രദ്ധക്ഷണിക്കൽ പ്രമേയമായി കടകംപള്ളി സുരേന്ദ്രൻ വിഷയം അവതരിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിച്ച് നിർമ്മാണം തുടരണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കും. മത്സ്യത്തൊഴിലാളികൾ 137 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ വിവിധ തലങ്ങളിൽ അനുരഞ്ജന…