Category: Kerala

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വീഡിയോ; ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച കേസിൽ ക്രൈം പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിൽവർലൈൻ പദ്ധതിക്കായി ചെലവഴിച്ച പണത്തിന്‍റെ പേരിൽ വാട്സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരിൽ…

വിദേശ വനിതയുടെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികളായ ഉമേഷും ഉദയകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം,…

ഉൽപ്പന്നങ്ങൾക്ക് ‘മെയ്ഡ് ഇൻ കേരള’ എന്ന ബ്രാൻഡ് നടപ്പാക്കും: വ്യവസായ മന്ത്രി

തിരുവനന്തപുരം: ‘മെയ്ഡ് ഇൻ കേരള’ എന്ന കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾക്കായി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭ്യമാക്കാനാണ് സർക്കാരിന്റെ ശ്രമം. പുതിയ സംരംഭങ്ങൾ നിലനിർത്താൻ താലൂക്ക് വിപണന മേള നടത്തും. ജനുവരിയിൽ…

ക്ലിഫ് ഹൗസിൽ വെടി പൊട്ടി; സംഭവം തോക്ക് വൃത്തിയാക്കുന്നതിനിടെ

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാർഡ് റൂമിനുള്ളിലാണ് സംഭവം. പൊലീസുകാരൻ്റെ കയ്യിലെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ, ചേംബറിൽ ബുള്ളറ്റ് കുടുങ്ങിയിരുന്നു. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാവിലെ ഡ്യൂട്ടി മാറുമ്പോൾ പൊലീസുകാർ…

വിഴിഞ്ഞം സമരം നിയമസഭയിൽ ചർച്ച ചെയ്യും; അടിയന്തരപ്രമേയ നോട്ടിസിന് അനുമതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് നിയമസഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചു. വിഷയത്തിൽ രണ്ട് മണിക്കൂർ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച്…

യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്ഐ ആക്രമണത്തിൽ എംഎസ്എഫ് പ്രവര്‍ത്തകയ്ക്ക് പരിക്ക്

തിരൂര്‍: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എസ്.എം പോളിടെക്നിക് കോളേജിൽ യൂണിയൻ ജനറൽ സെക്രട്ടറിയും എം.എസ്.എഫ് പ്രവര്‍ത്തകയുമായ ഉണ്യാല്‍ സ്വദേശി ഷംല(21)യ്ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഷംലയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോളിടെക്നിക്കിലെ എസ്.എഫ്.ഐ.…

കേരള സ്‌കൂള്‍ കായികോത്സവം; കിരീടമുറപ്പിച്ച് പാലക്കാട്, തൊട്ടുപിന്നാലെ മലപ്പുറം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവം ചൊവ്വാഴ്ച സമാപിക്കാനിരിക്കെ കിരീടമുറപ്പിച്ച് പാലക്കാട്. 206 പോയിന്‍റുമായി പാലക്കാട് ബഹുദൂരം മുന്നിലാണ്. സ്കൂൾ മേളയുടെ ചരിത്രത്തിൽ വൻ കുതിപ്പോടെ 110 പോയിന്‍റുമായി മലപ്പുറം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ എറണാകുളം (58…

ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ഇടുക്കി: ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ ഉൾപ്പെടെ 13 പേർക്കെതിരെയാണ് കേസെടുത്തത്. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിൽ മർദിച്ചെന്ന…

വിഴിഞ്ഞം സമരം; സമവായ നീക്കം സജീവം, സമരസമിതി ഇന്ന് നിലപാട് അറിയിക്കും

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളോടുള്ള നിലപാട് സമരസമിതിയും ലത്തീൻ അതിരൂപതയും ഇന്ന് അറിയിക്കും. രാവിലെ ലത്തീൻ രൂപതയിലെ വൈദികരുടെ യോഗവും തുടർന്ന് സമരസമിതി യോഗവും നടക്കും. ഒത്തുതീർപ്പ്…

വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നത് മൗലികാവകാശമല്ല: ഹൈക്കോടതി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നത് മൗലികാവകാശമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുവരാൻ നിയന്ത്രണങ്ങളില്ലാതെ സര്‍വീസ് നടത്താൻ അനുമതി തേടി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനു ശിവരാമന്‍റെ നിരീക്ഷണം. അങ്കമാലി സ്വദേശി പി.കെ. രതീഷ് ഉൾപ്പെടെയുള്ളവരാണ്…