Category: Kerala

കെ എം ബഷീർ കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ്…

വിഴിഞ്ഞത്ത് സര്‍ക്കാരും അദാനിയും തമ്മില്‍ ധാരണ; ആരോപണവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാരും അദാനിയും തമ്മിൽ ധാരണയുണ്ടെന്ന് ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സൈന്യത്തെ വേണമെന്ന് അദാനി പറഞ്ഞു. എതിർപ്പില്ലെന്ന് സർക്കാർ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചു. അവരുടെ ദുരവസ്ഥ നേരിട്ട് കണ്ടതുകൊണ്ടാണ്…

വിഴിഞ്ഞത്ത് ചർച്ച നടത്താൻ സർക്കാർ അലംഭാവം കാണിച്ചിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്തുന്നതിൽ സർക്കാർ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ മുൻഗണനയെന്ന് അടിയന്തര പ്രമേയത്തിൻന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനുവേണ്ടി ഉപസമിതി സമരക്കാരുമായി…

വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് പിണറായി സർക്കാർ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “2019ൽ പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതി 2023ലും പൂർത്തിയാകാത്തത് ഈ സർക്കാർ കാരണമാണ്. 7 വർഷമായി പദ്ധതിക്കായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. 7000 കോടിയുടെ പദ്ധതിയിൽ…

വിഴിഞ്ഞം ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാകും; യുഡിഎഫ് നിലപട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ യുഡിഎഫിനെ കുറ്റപ്പെടുത്തി മുൻ മന്ത്രിയും സി.പി.എം നേതാവുമായ സജി ചെറിയാൻ. പണി പൂർത്തിയായാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞം മാറുകയും ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടാവുകയും…

വിഴിഞ്ഞം സമരം; പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമെന്ന് എം വിൻസെന്റ് എംഎൽഎ

തിരുവനന്തപുരം: നിയമസഭയിൽ വിഴിഞ്ഞം സമരത്തിൽ ചർച്ച. പ്രതിഷേധക്കാരോട് സർക്കാരിന് ശത്രുതാപരമായ സമീപനമാണുള്ളതെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎൽഎ എം വിൻസെന്‍റ് പറഞ്ഞു. പ്രതിഷേധക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. 4 മാസമായിട്ടും സമരത്തിന് സർക്കാർ പരിഹാരം കണ്ടിട്ടില്ല. ഇപ്പോൾ കാണുന്ന ഈ…

ശബരിമലയിൽ ഹെലികോപ്റ്റർ ഉൾപ്പെടെ വിഐപി ദർശനം; സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയിൽ സ്വകാര്യ കമ്പനി ഹെലികോപ്റ്റർ ഉൾപ്പെടെ വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സോപാനത്ത് ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. ഹെലികോപ്റ്ററിൽ വരുന്നവർക്ക് വിഐപി ദർശനവും പ്രത്യേക പരിഗണനയും നൽകാനാവില്ല. രണ്ട് തരം തീർത്ഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി…

പി എൻ ബി തട്ടിപ്പ്; 24 മണിക്കൂറിനകം പണം തിരികെ നൽകണമെന്ന് കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട മുഴുവൻ തുകയും 24 മണിക്കൂറിനകം തിരികെ നൽകണമെന്ന് കോഴിക്കോട് കോർപ്പറേഷൻ. ഇതുമായി ബന്ധപ്പെട്ട കത്ത് ഇന്ന് തന്നെ കോർപ്പറേഷൻ ബാങ്ക് അധികൃതർക്ക് സമർപ്പിക്കും. മുഴുവൻ ഇടപാടിന്‍റെയും വിശദാംശങ്ങളും കോർപ്പറേഷൻ…

മേപ്പാടി പോളിടെക്നിക് ആക്രമണം; അറസ്റ്റിലായവരുടെ ബൈക്ക് കത്തിച്ചു, വിദ്യാർത്ഥിക്ക് നേരെ ആക്രമണം

കോഴിക്കോട്: മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ആക്രമണത്തിന് പിന്നാലെ തുടർ ആക്രമണം. കോളേജിലെ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളുടെ ബൈക്കുകൾ കത്തിച്ചു. വടകരയിലെ ഇവരുടെ വീടുകളിൽ ആയിരുന്നു ആക്രമണം. പേരാമ്പ്രയിൽ ഒരു വിദ്യാർത്ഥിക്ക് നേരെയും ആക്രമണമുണ്ടായി.…

അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജമെന്ന് ആന്റി റാഗിംഗ് കമ്മറ്റി 

കണ്ണൂർ: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജം. കണ്ണൂർ പാലയാട് ക്യാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എ.എസ്.എഫ്.ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംഗ് പരാതി വ്യാജമാണെന്നും പരാതി നൽകിയ വിദ്യാർത്ഥിയെ അലൻ റാഗ് ചെയ്തിട്ടില്ലെന്നുമുള്ള…