Category: Kerala

ചാൻസലർ ബിൽ; നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാദപ്രതിവാദം

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലിൻമേൽ സംസ്ഥാന നിയമസഭയിൽ ശക്തമായ വാദപ്രതിവാദം. ഗവർണർക്ക് പകരം നിർദേശിക്കുന്ന ബദലിനെയാണ് വിമർശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. രാജസ്ഥാന്‍ മാതൃകയിൽ മുഖ്യമന്ത്രി കേരളത്തിലെ സർവകലാശാലകളുടെ ചാൻസലറാകില്ലെന്ന് മന്ത്രി പി…

കെസിബിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ്

കൊച്ചി: മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കെസിബിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റായി ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെയും തിരഞ്ഞെടുത്തു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് താൻ എതിരല്ലെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ…

കൊല്ലം എസ്എൻ കോളജിൽ എസ്എഫ്ഐ–എഐഎസ്എഫ് സംഘർഷം: നിരവധി പേർക്ക് പരിക്ക്

കൊല്ലം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷം. 11 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഘർഷത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.…

ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ കുട്ടിക്കളി നടത്തുന്നുവെന്ന് വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്ത് ഇടപാടുകളും പരിശോധിച്ച കോടതി, ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് വ്യക്തമാക്കി. ചാൻസലറുടേത്…

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിലനിൽക്കില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ആറ് സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള സർവകലാശാല ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷം ബില്ലിനെ എതിർത്തു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മുന്നൊരുക്കങ്ങളില്ലാതെയാണ്…

ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവത്തിൽ എസ്ഐയെ സസ്പെന്റ് ചെയ്തു

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വൃത്തിയാക്കുന്നതിനിടെ തോക്കിൽ നിന്നും വെടി പൊട്ടിയതുമായി ബന്ധപ്പെട്ട് എസ്.ഐയെ സസ്പെൻഡ് ചെയ്തു. എസ്ഐ ഹാഷിം റഹ്മാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദ്രുതകർമ്മ സേനയിൽ എസ്.ഐയായിരുന്നു. ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ…

പന്നിയങ്കര ടോള്‍ പ്ലാസ; അഞ്ച് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ യാത്ര അവസാനിക്കുന്നു

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസ വഴി 5 പഞ്ചായത്തുകള്‍ക്ക് നല്കിയിരുന്ന വാഹനങ്ങളുടെ സൗജന്യ യാത്ര അവസാനിക്കുന്നു. ജനുവരി ഒന്ന് മുതല്‍ പ്രദേശവാസികളും ടോള്‍ നല്‍കേണ്ടി വരും. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കാണ്…

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്‍ നിയമസഭയില്‍

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ല് നിയമമന്ത്രി പി.രാജീവ് നിയമസഭയിൽ അവതരിപ്പിച്ചു. എന്നാൽ തടസ്സവാദവുമായി പ്രതിപക്ഷം രംഗത്തെത്തി. “ബില്ലിൽ യുജിസി മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളാണ് ഉള്ളത്. ബില്ല് സുപ്രീംകോടതി വിധികൾക്ക് വിരുദ്ധവുമാണ്. ചാൻസലറുടെ ആസ്ഥാനം സർവകലാശാല ആസ്ഥാനത്തായിരിക്കും…

സ്‌കൂള്‍ കായികോത്സവകിരീടം ചൂടി പാലക്കാട്; രണ്ടാം സ്ഥാനത്ത് മലപ്പുറം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവം കൊടിയിറങ്ങുമ്പോൾ തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻ പട്ടം സ്വന്തമാക്കി പാലക്കാട്. 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുo അടക്കം 269 പോയിൻ്റാണ് പാലക്കാട് സ്വന്തമാക്കിയത്. കായിക മേളയുടെ ആദ്യ മത്സരയിനത്തിൻ്റെ സ്വർണവും അവസാന മത്സരമായ…

പ്രശ്നക്കാരെ പൂട്ടിയിടണം; പെൺകുട്ടികൾക്കു മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലേഡീസ് ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട കേസിൽ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഹോസ്റ്റലുകളിൽ പെൺകുട്ടികളെ മാത്രം എന്തിന് നിയന്ത്രിക്കണമെന്ന് ചോദിച്ച കോടതി, പ്രശ്നക്കാരായ പുരുഷൻമാരെ പൂട്ടിയിടുകയാണ് വേണ്ടത് എന്നും നിർദ്ദേശിച്ചു. എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം…