Category: Kerala

പിപിഇ കിറ്റ് അഴിമതി; ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതി

തിരുവനന്തപുരം: കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പി.പി.ഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. മുൻ മന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണം. ഇത് തുടരാമെന്ന് കോടതി…

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി. മലപ്പുറം സ്വദേശി ബിജു പി.ചെറുമകൻ, ബി.എസ്.പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവരാണ്…

കെ റെയിലിന് വകയിരുത്തിയത് 20.50 കോടി; 52 ലക്ഷം ചെലവഴിച്ചതായി റവന്യൂ മന്ത്രി

തിരുവനന്തപുരം: സിൽവർ ലൈനിൽ കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. സ്ഥലമെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. കെ റെയിലിന് 20.50 കോടി രൂപ വകയിരുത്തിയിരുന്നു. 52 ലക്ഷം ചെലവഴിച്ചു. കേന്ദ്രാനുമതി…

ആനന്ദബോസ് ഡല്‍ഹിക്ക് മടങ്ങുന്നു; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ റദ്ദാക്കി

കോട്ടയം: പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് കേരള മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി വ്യാഴാഴ്ച രാവിലെ ഡൽഹിയിലേക്ക് മടങ്ങും. ഡിസംബർ 12 വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കി. കേന്ദ്ര നേതൃത്വത്തിൻ്റെ അടിയന്തിര സന്ദേശത്തെ തുടർന്നാണ് തിടുക്കപ്പെട്ടുള്ള…

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ

കൊച്ചി: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഞായറാഴ്ച കൊച്ചിയിൽ ചേരും. പല വിഷയങ്ങളിലും പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടായിട്ടും യോഗം വിളിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. ഇതിൽ എ ഗ്രൂപ്പ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖം, ശശി തരൂർ, സർവകലാശാല നിയമന വിവാദങ്ങൾ എന്നിവ ചർച്ച…

ഇനി അപകടകേന്ദ്രങ്ങള്‍ മുൻകൂട്ടി അറിയാം; ഓണ്‍ലൈന്‍ മാപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

ഒറ്റപ്പാലം: സംസ്ഥാനത്തെ പ്രധാന റോഡുകളിലെ സ്ഥിരം അപകട സ്ഥലങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഓൺലൈൻ ഭൂപടവുമായി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്തെ 3,117 അപകട സ്ഥലങ്ങൾ ഗൂഗിൾ മാപ്പ് വഴി തിരിച്ചറിയാനാകും. അപകടസ്ഥലങ്ങളെക്കുറിച്ച് വകുപ്പ് നടത്തിയ പഠനത്തിന്‍റെ ഭാഗമായാണ് ഭൂപടം തയ്യാറാക്കുന്നത്. അപകടങ്ങളുടെ…

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിക്കെതിരായ ആക്രമണം; 2 പ്രതികളെ തിരിച്ചറിഞ്ഞു

കണ്ണൂർ: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ ആക്രമിക്കപ്പെട്ട കേസിൽ ആറ് പൊലീസുകാരെ കണ്ണൂർ അഡി. സെഷൻസ് കോടതിയിൽ ഇന്നലെ വിസ്തരിച്ചു. സംഭവസമയത്ത് മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ച 2 പേരെ കണ്ണൂർ ഡിവൈഎസ്പി ആയിരുന്ന പി. സുകുമാരൻ തിരിച്ചറിഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് നേരെ കല്ലെറിഞ്ഞ…

കുസാറ്റ് പ്രൊഫസര്‍ നിയമനത്തിൽ അട്ടിമറി ആരോപണം; പിവിസിയുടെ ഭാര്യക്ക് പരമാവധി മാര്‍ക്ക്‌

തിരുവനന്തപുരം: എം.ജി. സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ഡോ.കെ.ഉഷയ്ക്ക് കുസാറ്റിലെ പ്രൊഫസർ നിയമനത്തിൽ ഒന്നാം റാങ്ക് ലഭിക്കാന്‍ ഇന്‍റർവ്യൂവിലെ മാർക്കിൽ കൃത്രിമം നടന്നെന്ന് ആരോപണം. കൂടുതൽ അക്കാദമിക് യോഗ്യതയുള്ളവരെ മറികടന്ന് ഉഷയ്ക്ക് 20 ൽ 19 മാർക്ക് നൽകിയെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ…

ഗവർണർ പുറത്താക്കിയ നടപടി; സെനറ്റ് അംഗങ്ങളുടെ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കും. ചാൻസലറുടെ നടപടി നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി അംഗീകരിക്കാത്തത് നിയമ…

ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കാൻ ബിൽ; സംസ്ഥാനത്തിന് മാത്രം തീരുമാനം എടുക്കാനാകില്ലെന്ന് ഗവർണർ

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബില്ലിന് മറുപടിയുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് വിഷയവും നിയമസഭയിൽ ചർച്ച ചെയ്യാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് ഗവർണർ പ്രതികരിച്ചു. “അവർ അവരുടെ അഭിപ്രായം പറയുന്നു. എന്‍റെ മുന്നിൽ വരുമ്പോൾ, നിലപാട്…