Category: International

അന്റാര്‍ട്ടിക്ക അപകടകാരിയോ? മഞ്ഞുപാളികള്‍ക്ക് കീഴില്‍ വമ്പൻ ജലസംഭരണി

പടിഞ്ഞാറൻ അന്റാർട്ടിക് മഞ്ഞുപാളികൾക്കടിയിൽ ഒരു വലിയ ജലസംഭരണി ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തൽ. അവിടെ, വില്ലിയൻസ് ഐസ് സ്ട്രീമിംഗ് കീഴിലാണ് വലിയ അളവിൽ വെള്ളം കണ്ടെത്തിയത്.ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ പകുതി മുക്കാന്‍ പോന്നത്ര വെള്ളമാണ് മഞ്ഞുപാളികള്‍ക്കടിയിലുള്ളത്.

പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി

പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്റെ മൂത്ത സഹോദരനും പാകിസ്താൻ മുസ്ലിം ലീഗ്-എൻ നേതാവുമായ നവാസ് ഷെരീഫുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. ഷെഹ്ബാസിനെ കൂടാതെ പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളും മന്ത്രിസഭയിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

ചൈനയില്‍ റൺവെയിൽ നിന്ന് തെന്നി മാറിയ വിമാനത്തിന് തീ പിടിച്ചു

ചൈനയിലെ ചോങ്കിംഗ് വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറിയ ടിബറ്റ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

നാറ്റോ അംഗത്വത്തിലേക്ക് ഫിൻലൻഡ്? പിന്നാലെ സ്വീഡനും

നാറ്റോയിൽ ചേരാനുള്ള തീരുമാനം ഫിൻലൻഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. സ്വീഡന്റെ പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷിച്ചാൽ ഇരു രാജ്യങ്ങൾക്കും ഉടൻ അംഗത്വം നൽകുമെന്നും നാറ്റോ സഖ്യം അറിയിച്ചു.

മാധ്യമ പ്രവർത്തകയുടെ കൊലപാതകത്തിൽ യുഎൻ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ

അൽജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലെയുടെ കൊലപാതകത്തിൽ ഐക്യരാഷ്ട്രസഭയുടെ അന്വേഷണം വേണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അധികൃതരുടെ ക്രിമിനൽ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഷിറീൻ കൊല്ലപ്പെട്ടത്.

“റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധം വേണം”; ജർമ്മൻ ചാൻസലറോട് സെലെൻസ്‌കി

ഉക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി ചർച്ച നടത്തി. പ്രതിരോധ സഹായം, ഊർജ്ജ മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. റഷ്യയ്ക്കെതിരായ ഉപരോധം വർദ്ധിപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടതായി സെലെൻസ്കി പറഞ്ഞു.

ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ റോക്കറ്റ് യുകെയിൽ

യുകെ ആസ്ഥാനമായുള്ള ഓർബെക്സ്, 62 അടി നീളമുള്ള പ്രൈം റോക്കറ്റിന്റെ പൂർണ്ണ തോതിലുള്ള പ്രോട്ടോടൈപ്പ് അനാവരണം ചെയ്തു. ഇത് സ്കോട്ടിഷ് ഹൈലാൻഡുകളിൽ നിന്ന് ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. ഇത് ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ റോക്കറ്റായി മാറുമെന്നും കമ്പനി പറയുന്നു.

‘ചൈന കൃത്രിമ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന് ട്രംപ് പേടിച്ചിരുന്നു’

യുഎസിനെ ആക്രമിക്കാൻ ചൈനയ്ക്ക് മനുഷ്യനിർമിത കൊടുങ്കാറ്റുകൾ സൃഷ്ടിക്കാൻ കഴിയുമോ എന്ന് ഡൊണാൾഡ് ട്രംപ് ചോദിച്ചതായി സഹായികൾ. കൊടുങ്കാറ്റ് സൃഷ്ടിച്ച് ചൈന നാശം വിതയ്ക്കുമെന്ന് ട്രംപ് ഭയപ്പെട്ടിരുന്നതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോളിംഗ് സ്റ്റോൺ റിപ്പോർട്ട് ചെയ്തു.

‘താലിബാൻ ഹിജാബ് നിയമം ഉടൻ നീക്കണം’; പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അമേരിക്ക

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികൾ തിരികെ കൊണ്ടുവരാനുള്ള താലിബാൻ്റെ നീക്കത്തെ അമേരിക്ക അപലപിച്ചു. ഹിജാബ് നിർബന്ധമാക്കാനുള്ള താലിബാൻ്റെ തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

പുടിൻ ആണവായുധം ഉപയോഗിച്ചേക്കുമെന്ന് യുഎസ് ഇന്റലിജന്‍സ് ചീഫ്

യുക്രൈനിലെ യുദ്ധം പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിയാൽ റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ് ഇൻറലിജൻസ് മേധാവിയുടെ മുന്നറിയിപ്പ്. യുക്രൈനിന് അമേരിക്ക നല്‍കുന്ന പിന്തുണ പുടിനെ പരിഭ്രാന്തനാക്കുകയാണെന്നും അവർ പറഞ്ഞു.