Category: International

ദേശീയസമിതി രൂപവത്കരിക്കാനൊരുങ്ങി ശ്രീലങ്ക

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കാനൊരുങ്ങി ശ്രീലങ്ക. നിയുക്ത പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിച്ചത്. ത്യാഗങ്ങളും വിട്ടു വീഴ്ചകളും നടത്താൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ശ്രീലങ്കയിലെ നിലവിലെ സാമ്പത്തിക…

യുക്രൈൻ അധിനിവേശം; വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥനയുമായി യു.എസ്

റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ച് 84 ദിവസത്തിനുള്ളിൽ ആദ്യമായി വെടിനിർത്തലിന് ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. യുദ്ധം മൂന്നാം മാസത്തിലേക്ക് കടക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ പ്രസ്താവന. മെയ് 13 ൻ ഒരു മണിക്കൂർ നീണ്ട പ്രസ്താവനയിൽ,…

‘പ്രത്യാഘാതം നേരിടും’; ഫിന്‍ലന്‍ഡിനും സ്വീഡനും റഷ്യയുടെ മുന്നറിയിപ്പ്‌

നാറ്റോയിൽ ചേരാനുള്ള ഫിൻലൻഡിൻറെയും സ്വീഡൻറെയും തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ഈ വിഷയത്തിൽ ഈ രാജ്യങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് റഷ്യ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. തീരുമാനം ദൂരവ്യാപകമാണെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റയാബ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫിൻലാൻഡിൻറെയും…

പാകിസ്ഥാനില്‍ സിഖ് വ്യവസായികളുടെ മരണത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്‌

ലാഹോർ: പാകിസ്താനിൽ രണ്ട് സിഖ് ബിസിനസുകാരെ കൊലപ്പെടുത്തിയ സംഭവത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. മെയ് 15 ഞായറാഴ്ച രണ്ട് ബിസിനസുകാർ വെടിയേറ്റ് മരിച്ചു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സിഖ് യുവാക്കളെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ച് കൊന്നത്. ബൈക്കിലെത്തിയ രണ്ട്…

രാജ്യത്തെ ചൈനീസ് നിക്ഷേപത്തിലും പ്രതിസന്ധിയിലും പ്രതികരിച്ച് ശ്രീലങ്കൻ എംപി

ശ്രീലങ്കയിലെ ചൈനീസ് നിക്ഷേപത്തെക്കുറിച്ചും, സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധിയുമായുള്ള ബന്ധത്തെക്കുറിച്ചും ശ്രീലങ്കൻ എംപി ഹർഷ ഡി സിൽവ പ്രതികരിച്ചു. ഭൂതകാലത്തെക്കുറിച്ച് ഇനി സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയാണ് കണ്ടെത്തേണ്ടതെന്നും എംപി പറഞ്ഞു. “ചെയ്തത് ചെയ്തു കഴിഞ്ഞു, ഞങ്ങൾക്ക് ആ പദ്ധതികൾ…

അമേരിക്കയിൽ 18 വയസുകാരൻ നടത്തിയ വെടിവെപ്പിൽ 10 മരണം

അമേരിക്കയിൽ 18 വയസുകാരൻ നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ന്യൂയോർക്ക് ബഫല്ലോയിലെ ഒരു സൂപ്പർമാർക്കറ്റിൽ ശനിയാഴ്ചയാണ് സംഭവം. വംശീയതയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കറുത്ത വംശജരാണെന്ന് പോലീസ് പറഞ്ഞു.

കുടുംബത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി അന്താരാഷ്ട്ര കുടുംബദിനം ഇന്ന്

മെയ് 15ന് ഒരു പ്രത്യേകതയുണ്ട്. ഇന്ന് അന്താരാഷ്ട്ര കുടുംബ ദിനമാണ്. ‘കുടുംബങ്ങളും നഗരവൽക്കരണവും’ എന്നതാണ് 2022ലെ കുടുംബ ദിന പ്രമേയം. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനാണ് മെയ് 15 അന്താരാഷ്ട്ര സമൂഹം കുടുംബദിനമായി ആചരിക്കുന്നത്.

ബ്ലഡ് മൂൺ; ഈ വർഷത്തെ ആദ്യ സമ്പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന്

ഈ വർഷത്തെ ആദ്യ സമ്പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. സമ്പൂർണ്ണ ചന്ദ്രഗ്രഹണ സമയത്താണ് ബ്ലഡ് മൂൺ പ്രത്യക്ഷപ്പെടുന്നത്. ഈ സമയത്ത്, ചന്ദ്രന് ചുവപ്പ് നിറമായിരിക്കും. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം.

തന്നെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നെന്ന് മുന്‍ പാക് പ്രധാനമന്ത്രി

തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ കൊല്ലാൻ പാകിസ്ഥാനിലും വിദേശത്തും ഗൂഡാലോചന നടക്കുന്നുണ്ടെന്നും ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

സ്വീഡനും ഫിൻലൻഡും നാറ്റോ അംഗത്വ നൽകുന്നത് പിന്തുണയ്ക്കില്ലെന്ന് എർദോഗൻ

നാറ്റോയിൽ അംഗമാകാനുള്ള സ്വീഡൻ്റെയും ഫിൻലൻഡിൻ്റെയും ശ്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് തുർക്കി പ്രസിഡൻറ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇരു രാജ്യങ്ങൾക്കും ഉള്ളതെന്നും അതിനാൽ ഈ നീക്കത്തോട് യോജിക്കാൻ കഴിയില്ലെന്നും ഉർദുഗാൻ പറഞ്ഞു.