Category: International

ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് ഇന്ന് അധികാരമേൽക്കും

ഓസ്ട്രേലിയയുടെ 31-ാമത് പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ അൽബനീസ് പങ്കെടുക്കും. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അൽബനീ​സി​ന്റെ ലേബർ പാർട്ടി 71 സീറ്റുകൾ നേടിയപ്പോൾ സ്കോട്ട് മോറിസണിന്റെ ലിബറൽ സഖ്യം 52…

ആഫ്രിക്കയിലെ കൊവിഡ് കേസുകളുടെ എണ്ണം 11.59 ദശലക്ഷം കടന്നു

ആഫ്രിക്കയിൽ സ്ഥിരീകരിച്ച കോവിഡ് -19 കേസുകളുടെ ആകെ എണ്ണം ഒരു കോടി 11 ലക്ഷം കടന്നു. ഞായറാഴ്ച വൈകുന്നേരം വരെ 11,596,707 കേസുകൾ റിപ്പോർട്ട് ചെയ്തതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) അറിയിച്ചു. ദക്ഷിണാഫ്രിക്ക, മൊറോക്കോ,…

യു.കെയില്‍ മേയറായി ഇന്ത്യന്‍ വംശജന്‍

യു.കെയില്‍ രണ്ടാം തവണയും മേയറായി ഇന്ത്യന്‍ വംശജനെ തിരഞ്ഞെടുത്തു. വ്യവസായിയും ഡൽഹി സ്വദേശിയുമായ സുനില്‍ ചോപ്രയാണ് ലണ്ടന്‍ ബറോ ഓഫ് സൗത്ത് വാര്‍ക്കിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 2014 മുതൽ 2015 വരെ ലണ്ടൻ ബറോ ഓഫ് സൗത്ത്വാർക്കിൻറെ മേയറായും 2013 മുതൽ…

വെടിനിർത്തൽ ഉണ്ടാകില്ലെന്ന നിലപാടിൽ ഉക്രൈൻ

കിഴക്കൻ ഡോൺബാസ് പ്രദേശം പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുന്ന സാഹചര്യത്തിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഉക്രൈൻ. തങ്ങളുടെ പ്രദേശം വിട്ടുകൊടുക്കാൻ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഉക്രൈൻ നിലപാട്. മരിയുപോളിനെ പിടികൂടിയത് പോലെ എല്ലാ വശങ്ങളിലും വളഞ്ഞ് ഉക്രേനിയൻ സൈനികരെ ബന്ദികളാക്കാനും റഷ്യ പദ്ധതിയിടുന്നുണ്ടോ എന്ന സംശയവും…

ഹെറോയിൻ കടത്തിന് പാക്ക് ബന്ധം; സംഘത്തിൽ മലയാളികളും

ലക്ഷദ്വീപിൽ 1,526 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ പാകിസ്ഥാൻ പങ്കു സ്ഥിരീകരിച്ച് ഡയറക്ടറേറ്റ് ഓഫ് റവൻയൂ ഇൻറലിജൻസ്. മയക്കുമരുന്ന് കടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തതായി ഡിആർഐ അറിയിച്ചു. പാകിസ്ഥാനിലെ ഒരു പഞ്ചസാര മില്ലിന്റെ വിലാസത്തിലാണ് ഹെറോയിൻ എത്തിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള…

ഓസ്ട്രേലിയയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്

ഓസ്ട്രേലിയയിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്. പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ നേതൃത്വത്തിലുള്ള ലിബറൽ-നാഷണൽ സഖ്യത്തിനു ശനിയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു. 10 വർഷത്തിൻ ശേഷമാണ് അവർക്ക് അധികാരം നഷ്ടമാകുന്നത്. 66.3 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ആന്റണി അൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിക്ക്…

ഇറക്കുമതി കാറുകൾ നിരോധിച്ച് പാകിസ്ഥാൻ

ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകളും പാകിസ്ഥാൻ നിരോധിച്ചു. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമയാണ് നിരോധനം എന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. കാറുകൾക്ക് പുറമെ മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി അവശ്യമല്ലാത്ത എല്ലാ വസ്തുക്കൾക്കും ഈ നിബന്ധന…

ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി മോദി ടോക്കിയോവിലേക്ക്

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ജപ്പാൻ സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചു. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരുമായും ഉഭയകക്ഷി ചർച്ച നടത്തും.…

963 അമേരിക്കക്കാർക്ക് യാത്രാ വിലക്ക്; പട്ടിക പ്രസിദ്ധീകരിച്ച് റഷ്യ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസ് എന്നിവരും വിലക്കിയ പട്ടികയിൽ ഉണ്ട്. യുഎസ് വൈസ് പ്രസിഡന്റ്…

‘വിനോദ സഞ്ചാരികൾക്ക് ശ്രീലങ്കയിൽ പ്രതിഷേധത്തിൽ പങ്കെടുക്കാം, നിരവധി ഓപ്ഷൻ’

ശ്രീലങ്കയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് പോലുള്ള നിരവധി മാർഗങ്ങളുണ്ടെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. വിനോദ സഞ്ചാരികൾക്ക് പ്രകടനങ്ങളിൽ പങ്കെടുക്കുക, പ്ലക്കാർഡുകൾ ഉയർത്തിപ്പിടിക്കുക തുടങ്ങി നിരവധി ഓപ്ഷനുകൾ ഉണ്ടെന്ന വിക്രമസിംഗെയുടെ പരാമർശം വിവാദമായിരുന്നു. സ്കൈ ൻയൂസിൻ നൽകിയ അഭിമുഖത്തിലാണ് ശ്രീലങ്കൻ…