Category: International

മഹിന്ദ രാജപക്‌സെയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു

സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചതിന് പിന്നാലെ ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധം മുറുകുന്നു. പ്രതിഷേധക്കാർ മഹിന്ദ രാജപക്സെയുടെ വീടിന് തീയിട്ടു. കലാപത്തിനിടെ ഭരണകക്ഷിയിലെ ഒരു പാർലമെൻറ് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി.

ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണ്ടും വീണ് രൂപ

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. തിങ്കളാഴ്ച ഡോളറിനെതിരെ 77.44 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിലെ ലോക്ക്ഡൗൺ, റഷ്യ-ഉക്രൈൻ യുദ്ധം, ഉയർന്ന പലിശ നിരക്കുകളുടെ ഭയം എന്നിവയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.

ശ്രീലങ്കയില്‍ സാഹചര്യം മോശം; സംഘർഷത്തിനിടെ ഭരണകക്ഷി എംപി കൊല്ലപ്പെട്ടു

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചതിന്റെ പിന്നാലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. കലാപത്തിനിടെ ഭരണകക്ഷിയിലെ ഒരു പാർലമെൻറ് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. സംഘർഷത്തിനിടെ അമരകീർത്തി അത്തുകോറള എന്ന എം.പിയാണ് കൊല്ലപ്പെട്ടത്.

നാറ്റോ രാജ്യങ്ങൾ റഷ്യയെ ആക്രമിക്കില്ലെന്ന് യുക്രെയ്ൻ

നാറ്റോ രാജ്യങ്ങൾ റഷ്യയെ ആക്രമിക്കില്ലെന്ന് ഉക്രൈൻ പ്രസിഡൻറിൻറെ ഉപദേഷ്ടാവ് മിഷേലോ പൊഡോൽയാക്ക്. ഉക്രൈൻ ക്രിമിയയെ ആക്രമിക്കാൻ പോകുന്നില്ല. റഷ്യൻ സൈന്യം മരിക്കുകയാണ്.രോഗാതുരമായ സാമ്രാജ്യത്വ താൽപര്യമല്ലാതെ യുദ്ധത്തിന് ന്യായമായ ഒരു കാരണവും ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

മദേഴ്‌സ് ഡെയില്‍ യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ജില്‍ ബൈഡൻ

മാതൃദിനത്തോടനുബന്ധിച്ച് അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡൻ യുക്രൈനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. 10 ആഴ്ചയിലേറെയായി റഷ്യൻ അധിനിവേശത്തിന് കീഴിലുള്ള രാജ്യത്തേക്കുള്ള അവരുടെ സന്ദർശനം പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. യുക്രൈൻ ജനതയ്ക്കൊപ്പം അമേരിക്കൻ ജനത നിലകൊള്ളുമെന്നും ജില്‍ ബൈഡന്‍ ഒലിനയ്ക്ക് ഉറപ്പ് നൽകി.

ശ്രീലങ്കയിൽ തെരുവ് യുദ്ധം; സൈന്യം സംഘർഷ സ്ഥലത്തെത്തി

പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിയെ തുടർന്ന് കൊളംബോയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ തെരുവ് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. സംഘർഷം നടന്ന സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ 40 പേർക്ക് പരിക്കേറ്റു.

യുക്രെയ്നിലെ സൈനിക നടപടി അനിവാര്യമെന്ന് പുട്ടിൻ

ഡോൺബാസും ക്രൈമിയയും ഉൾപ്പെടെയുള്ള റഷ്യൻ പ്രദേശങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് പാശ്ചാത്യ ശക്തികളെ പ്രതിരോധിക്കുക മാത്രമാണ് റഷ്യ ചെയ്യുന്നതെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ. ഉക്രെയ്നിലെ ‘സൈനിക നടപടി’ നാസികൾക്കെതിരായ പോരാട്ടമാണ്. മോസ്കോയിൽ നടന്ന വിജയദിന പ്രസംഗത്തിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.