Category: Health

ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കാൻ വാക്സിൻ; ജനുവരിയിൽ ലഭ്യമാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: സ്ത്രീകളിലെ ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. 2023ൽ വാക്സിൻ ഉൽപാദനം ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. ക്വാഡ്രിവാലന്റ് ഹ്യൂമണ്‍ പാപ്പിലോ വൈറസ്-എച്ച്.പി.വി ‘സെര്‍വാവാക്’ എന്ന പേരിൽ വാക്സിൻ വിപണിയിൽ അവതരിപ്പിക്കും. അടുത്ത വർഷം ആദ്യ മാസത്തിൽ…

ഇന്ത്യന്‍ കമ്പനിയുടെ കഫ്‌സിറപ്പിനെതിരേ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായതായി സംശയിക്കുന്ന കഫ് സിറപ്പിനെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്നുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ നാല് തരം കഫ് സിറപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കുട്ടികൾ ഈ കഫ്…

കൊറോണ വൈറസ് രൂപീകരണത്തിന്‍റെ മോഡല്‍ കണ്ടെത്തി ശാസ്ത്രജ്ഞർ

കാലിഫോർണിയ: മാരകമായ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായി കോവിഡ്-19 ന് കാരണമാകുന്ന സാർസ്-കോവ്-2 എന്ന വൈറസിന്‍റെ രൂപീകരണം ശാസ്ത്രജ്ഞർ ആദ്യമായി വിജയകരമായി മാതൃകയാക്കി. ജേണൽ വെെറസസിൽ പഠനം പ്രസിദ്ധീകരിച്ചു. സാർസ്-കോവ്-2 ന്‍റെ അസംബ്ലിയെയും രൂപീകരണത്തെയും കുറിച്ചുള്ള മൊത്തത്തിലുള്ള ധാരണ…

പട്ടിയെ കൊല്ലുന്നവരെ നിയമപരമായി നേരിടും, കൊല്ലുന്നതല്ല പരിഹാരമെന്ന് എം.ബി. രാജേഷ്

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ പ്രശ്നത്തിന് നായയെ കൊല്ലുന്നത് പരിഹാരമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നായയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. “പട്ടിയെ കൊന്നുകളയുക എന്നത് ഒരു പരിഹാരമല്ല. അങ്ങനെ ചിലരുണ്ട്. ഷെല്‍ട്ടര്‍ തുടങ്ങാന്‍ പാടില്ല, വാക്‌സിനേഷന്…

സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ നില ഗുരുതരം

ലക്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ധ…

രാജ്യത്തിതുവരെ നൽകിയത് 218.80 കോടി കൊവിഡ് വാക്സിൻ

ന്യൂഡല്‍ഹി: ഇന്ന് രാവിലെ വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ കൊവിഡ് വാക്സിനുകളുടെ എണ്ണം 218.80 കോടി (2,18,80,50,600) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 3,44,525 ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 12-14…

തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് റിപ്പോർട്ട്

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചതായി റിപ്പോർട്ട്. മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് നൽകിയത്. തത്തമംഗലം സ്വദേശിനിയായ ഐശ്വര്യയും നവജാത ശിശുവും ജൂലൈ ആദ്യ വാരമാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് മരണങ്ങളും സംഭവിച്ചത്. ഐശ്വര്യയെ…

ലംപി വൈറസ് വന്നത് ചീറ്റകളില്‍ നിന്ന്; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

മുംബൈ: രാജ്യത്തെ കന്നുകാലികളിൽ പടരുന്ന ലംപി വൈറസും വിദേശത്ത് നിന്ന് കൊണ്ടുവന്ന ചീറ്റകളും തമ്മിൽ ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പട്ടോലെ അവകാശപ്പെട്ടു. രാജ്യത്ത് ലംപി വൈറസ് വ്യാപനത്തിന് പിന്നിൽ നൈജീരിയൻ ചീറ്റകളാണെന്ന് അദ്ദേഹം ആരോപിച്ചു. “ലംപി വൈറസ് നൈജീരിയയിൽ…

എച്ച്.ഐ.വി ഇനി സ്വയം പരിശോധിക്കാം; കിറ്റ് ഡിസംബറിൽ പുറത്തിറക്കും

ന്യൂഡൽഹി: എച്ച്.ഐ.വി. ബാധിയുണ്ടോ എന്ന് സ്വയം പരിശോധിച്ചറിയാനുള്ള കിറ്റ് ഡിസംബറിൽ പുറത്തിറക്കും. 20 മിനിറ്റിൽ ഫലമറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉമിനീരോ രക്തസാംപിളുകളോ ആണ് പരിശോധിക്കുക. സ്വയംപരിശോധനാ കിറ്റിന്റെ സ്വീകാര്യത സംബന്ധിച്ച് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർ​ഗനൈസേഷനുമായി സഹകരിച്ച് ഒരു ദേശീയ പഠനം…

ഏറ്റുമാനൂരിൽ 7 പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു; കടിയേറ്റവർ നിരീക്ഷണത്തിൽ

കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിൽ ഉണ്ടായിരുന്ന നായ…