Category: Health

വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം; മുൻകരുതൽ നടപടികൾ സ്വീകരിച്ചു

വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്തെ ആദ്യത്തെ മരണം സ്ഥിരീകരിച്ചു. 47കാരനാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് ഇന്ന് മരിച്ചത്. തൃശ്ശൂർ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചയുടൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

യുഎഇയിൽ 372 പുതിയ കൊറോണ വൈറസ് കേസുകൾ

ഇന്ന് യുഎഇയിൽ 372 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേർ രോഗമുക്തി നേടി. 2022 മാർച്ച് 7 ൻ ശേഷം ഇന്ന് 2 കോവിഡ്-19 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 372 പുതിയ കൊറോണ…

വെസ്റ്റ് നൈൽ പനി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

വെസ്റ്റ് നൈൽ പനി ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തൃശൂർ: തൃശൂർ പുത്തൂർ ആശാരിക്കോട് സ്വദേശി പനി ബാധിച്ച് മരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനി മുമ്പും സംസ്ഥാനത്ത് റിപ്പോർട്ട്…

തൃശൂരിൽ 80 കുട്ടികൾക്ക് കോവിഡ് വാക്സീൻ മാറി നൽകി

തൃശൂർ നെന്മണിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 80 കുട്ടികൾക്ക് വാക്സീൻ മാറി നൽകി. 80 കുട്ടികൾക്കാണ് കോവിഡ് വാക്സിൻ നൽകിയത്. കുട്ടികൾക്ക് കോർബി വാക്സിന് പകരം കൊവാക്സിനാണ് ആരോഗ്യ പ്രവർത്തകർ നൽകിയത്. അതേസമയം, ഏഴ് വയസിനു മുകളിലുള്ളവർക്ക് കൊവാക്സിൻ നൽകാൻ അനുമതിയുണ്ടെന്ന് ജില്ലാ…

മെക്സിക്കോയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

മെക്സിക്കോയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. 50 കാരനായ യുഎസ് പൗരനിലാണ് രോഗം കണ്ടെത്തിയത്. നെതർലൻഡ്സിൽ നിന്നാകാം ഇയാൾക്ക് രോഗം പകർന്നതെന്നാണ് ആരോഗ്യപ്രവർത്തകർ കരുതുന്നത്. രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇയാളെ നിരീക്ഷണത്തിലാക്കി. ആരുമായാണ് രോഗി സമ്പർക്കം പുലർത്തിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ…

കുട്ടികളുടെ വാക്സിൻ ; 1.72 ലക്ഷത്തിലധികം കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു

കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി 12 വയസിൽ താഴെയുള്ള 1,72,185 കുട്ടികൾക്ക് വാക്സിൻ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ശനിയാഴ്ച 64,415 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. 15 നും 17 നും ഇടയിൽ പ്രായമുള്ള 12,576 കുട്ടികൾക്കും 12 നും…

ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു

കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിന്റെ പുതിയ ബിഎ.4, ബിഎ.5 വകഭേദങ്ങൾ മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു. പൂനെയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ജനിതക പരിശോധനയിൽ, നാലു പേർക്ക് ബിഎ.4 സബ്ടൈപ്പും മൂന്ന് പേർക്ക് ബിഎ.5 സബ്ടൈപ്പും ഉണ്ടെന്ന്…

മങ്കിപോക്‌സ്; പരിശോധനാകിറ്റ് വികസിപ്പിച്ച് ചെന്നൈ കമ്പനി

ചെന്നൈ ആസ്ഥാനമായുള്ള കമ്പനി ആർടി-പിസിആർ അടിസ്ഥാനമാക്കി മങ്കിപോക്സിന് കാരണമാകുന്ന വൈറസിനെ കണ്ടെത്താൻ സഹായിക്കുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തു. ഒരു മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭിക്കുമെന്ന് ട്രൈവിട്രോൺ ഹെൽത്ത് കെയർ അറിയിച്ചു. കമ്പനിയുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ടീമാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. വൺ…

രാജ്യത്ത് 2,710 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,710 പുതിയ കൊറോണ വൈറസ് കേസുകളും 14 പുതിയ മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,31,47,530 ആയി. ഈ കാലയളവിൽ 2,296 പേർക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.…

ഫിൻലാൻഡിൽ ആദ്യമായി മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചു

ഫിൻലാൻഡിൽ ആദ്യമായി മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും കൂടുതലായി കാണപ്പെടുന്ന ഒരുതരം വൈറൽ അണുബാധയായ മങ്കിപോക്സ് കേസുകൾ യൂറോപ്പിലും മറ്റിടങ്ങളിലും വർദ്ധിക്കുന്നതിൽ ആഗോള ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.