Category: Health

പുകയില ഉപേക്ഷിക്കുക ; കാൻസർ കേസുകളുടെ മൂന്നിലൊന്ന് കുറയ്ക്കാം

ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്ന ഇന്ന് നിർദേശവുമായി വിദഗ്ധർ. ഇന്ത്യയിൽ കാൻസർ കേസുകൾ വർദ്ധിച്ചുവരികയാണെന്നും ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാർഗം പുകയില ഉപയോഗം തടയുകയെന്നതാണെന്നും വിദഗ്ധർ പറയുന്നു.

മങ്കിപോക്സ്; വിമാനത്താവളങ്ങളിൽ നിരീക്ഷണം വർദ്ധിപ്പിക്കാൻ നിർദേശിച്ച് തമിഴ്നാട്

രാജ്യത്ത് മങ്കിപോക്സ് രോഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ്. രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. യാത്രക്കാരുടെ സാമ്പിളുകൾ ശേഖരിക്കാൻ ഹെൽത്ത് ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

കുരങ്ങുപനി പടരുന്നു; യുഎയില്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

ദുബായ്: കൂടുതൽ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ യുഎഇയിൽ ക്വാറൻറൈൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 3 പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് യു.എ.ഇ സുരക്ഷാ, പ്രതിരോധ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. കുരങ്ങുപനി ഉൾപ്പെടെയുള്ള വൈറസുകൾ എളുപ്പത്തിൽ കണ്ടെത്താൻ പരിശോധനാ സംവിധാനങ്ങൾ വിപുലീകരിച്ച് രോഗവ്യാപനം…

രാജ്യത്ത് 2,338 പുതിയ കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,338 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്നലെ 2,706 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, സജീവ കേസുകൾ നിലവിൽ 17,883 ആയി. സജീവ കേസുകൾ മൊത്തം അണുബാധയുടെ 0.04 ശതമാനമാണ്. പ്രതിദിന…

പുകയില കാഴ്ച നഷ്ടപ്പെടാനും കാരണമായേക്കുമെന്ന് വിദഗ്ധർ

അർബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിന് പുറമേ, പുകയില വലിക്കുന്നതും കാഴ്ച നഷ്ടപ്പെടാനും കാരണമാകുമെന്ന് വിദഗ്ധർ. ഇന്ത്യയിൽ 267 മില്യൺ ആളുകൾ പുകയില ഉപയോഗിക്കുന്നുണ്ട്. എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

പുകയില കാഴ്ച നഷ്ടപ്പെടാനും കാരണമായേക്കുമെന്ന് വിദഗ്ധർ

അർബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിന് പുറമേ, പുകയില വലിക്കുന്നതും കാഴ്ച നഷ്ടപ്പെടാനും കാരണമാകുമെന്ന് വിദഗ്ധർ. ഇന്ത്യയിൽ 267 മില്യൺ ആളുകൾ പുകയില ഉപയോഗിക്കുന്നുണ്ട്. എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

രോഗലക്ഷണമില്ലാത്തവർ കോവിഡ് പടരാൻ ഉത്തരവാദികളല്ല

രോഗലക്ഷണങ്ങളില്ലാത്ത കോവിഡ്-19 രോഗികളിൽ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത മൂന്നിൽ രണ്ട് ഭാഗവും കുറവായിരിക്കും. എന്നാൽ ഓപ്പൺ ആക്സസ് ജേണലായ പിഎൽഒഎസ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനങ്ങളുടെ അവലോകനത്തിൽ രോഗലക്ഷണമില്ലാത്ത അണുബാധയുടെ അനുപാതം 50% അല്ലെങ്കിൽ അതിൽ താഴെയാണെന്ന് കണ്ടെത്തി.

കൊവിഡ് വാക്‌സിനേഷന് ശേഷമുള്ള ഹൃദയാഘാതം വര്‍ധിച്ചിട്ടില്ലെന്ന് ഒഎച്ച്എ

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിന് ശേഷം ഹൃദയാഘാത കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ. വാക്സിനേഷൻ ഹൃദയാഘാതത്തിന് കാരണമാകുമെന്ന ആശങ്കയ്ക്ക് മറുപടിയായാണ് ഒഎച്ച്എ ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിനുകൾ ഉൾപ്പെടെ എല്ലാ വാക്സിനുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകാം. എന്നാൽ വാക്സിൻ സ്വീകരിക്കുന്നത്…

നോൺ-എൻഡെമിക് രാജ്യങ്ങളിൽ മങ്കിപോക്സിന്റെ സ്ഥിരീകരണത്തെ കുറിച്ച് ലോകാരോഗ്യ സംഘടന

സാധാരണയായി മങ്കിപോക്സ് രോഗം കണ്ടെത്താത്ത പല രാജ്യങ്ങളിലും രോഗം പ്രത്യക്ഷപ്പെടുന്നത് പെട്ടന്ന് തിരിച്ചറിയപ്പെടാത്ത വ്യാപനത്തെയും വർദ്ധനവിനെയുമാണ് സൂചിപ്പിക്കുന്നത്. വൈറസ് വ്യാപനമില്ലാത്ത നോൺ-എൻഡെമിക് രാജ്യങ്ങളിൽ 257 കേസുകളും 120 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

ഡൽഹിയിൽ 357 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 357 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഡൽഹിയിൽ 442 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിലെ സജീവ കോവിഡ് കേസുകൾ 1,624 ആണ്. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,478 കോവിഡ്…