Category: Health

രോഗിയെ കയറ്റുമ്പോൾ തന്നെ വിവരം ആശുപത്രിയിയിൽ; ആംബുലൻസ് ശൃംഖല ശക്തമാക്കുന്നു

തിരുവനന്തപുരം: രോഗിയെ ആംബുലൻസിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ രോഗിയുടെ അവസ്ഥ, അപകട വിവരം, ആംബുലൻസിന്‍റെ വരവ്, ആശുപത്രിയില്‍ രോഗി എത്തുന്ന സമയം എന്നിവ ലഭ്യമാകുന്ന തരത്തിൽ 108 ആംബുലൻസ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തി. ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറക്കലും വിവരങ്ങള്‍…

റഷ്യയിലെ വവ്വാലുകളിൽ അപകടകാരിയായ പുതിയ വൈറസ് ഖോസ്റ്റ -2 കണ്ടെത്തി

റഷ്യ : രണ്ട് വർഷത്തിലേറെയായി ജനജീവിതം സ്തംഭിപ്പിച്ച കോവിഡ് 19 ൽ നിന്ന് ലോകം കരകയറുമ്പോൾ കൊറോണ വൈറസിന് സമാനമായ മറ്റൊരു വൈറസ് രംഗത്ത്. റഷ്യയിലെ വവ്വാലുകളിൽ ആണ് പുതിയ വൈറസ് ഖോസ്റ്റ-2 കണ്ടെത്തിയതായി പറയുന്നത്. വൈറസിന്‍റെ സാന്നിധ്യം 2020 ന്‍റെ…

വെള്ളപ്പൊക്കം രൂക്ഷമായ പാകിസ്ഥാനിൽ മലേറിയ വ്യാപനം രൂക്ഷം

പാകിസ്ഥാൻ: പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ മലേറിയ കേസുകൾ വ്യാപകമാകുന്നു. രോഗം മൂലം മരിച്ചവരുടെ എണ്ണം 324 ആയി. ആവശ്യമായ സഹായം ഉടൻ എത്തിയില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് അധികൃതർ ബുധനാഴ്ച പറഞ്ഞു. വെള്ളപ്പൊക്കം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ തുറസ്സായ സ്ഥലത്താണ്…

എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി ബാധിതർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

യുഎസ്: പുതിയ ഗവേഷണമനുസരിച്ച്, ചികിത്സിക്കപ്പെടാത്ത ഹെപ്പറ്റൈറ്റിസ് സി വൈറസ് ഉള്ള എച്ച്ഐവിയുള്ള ആളുകൾക്ക്, എച്ച്ഐവി ചികിത്സിച്ചാലും പ്രായമാകുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തലുകൾ. 1990 കളുടെ…

കോവിഡ്-19 അണുബാധ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

യു കെ: സാർസ്-കോവ്-2 വൈറസ് അണുബാധ കുറഞ്ഞത് 49 ആഴ്ചത്തേക്ക് ജീവൻ അപകടത്തിലാക്കുന്ന രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് യുകെയിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. കോവിഡ് -19 രോഗനിർണയത്തെ തുടർന്നുള്ള ആദ്യ ആഴ്ചയിൽ, ആളുകൾക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത…

സംസ്ഥാനത്ത് 2.16 ലക്ഷം ഡിമെൻഷ്യ രോഗികൾ; 60 ശതമാനത്തിലധികം അൽഷിമേഴ്സ് രോഗികൾ

കണ്ണൂർ: സംസ്ഥാനത്ത് 2.16 ലക്ഷം മേധാക്ഷയ (ഡിമെൻഷ്യ) രോഗികളുണ്ടെന്ന് കണക്കുകൾ. അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ സർവേ പ്രകാരമാണ് കണക്ക്. ഇവരിൽ 60 ശതമാനത്തിലധികം പേരും അൽഷിമേഴ്സ് രോഗികളാണ്. രോഗം ബാധിച്ചവരേക്കാൾ തങ്ങൾക്ക് രോഗമുണ്ടെന്ന് സംശയിച്ച്…

രാജ്യത്ത് 24 മണിക്കൂറിനിടെ 4510 പുതിയ കോവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4510 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനമാണ്. ഇതോടെ രാജ്യത്തെ സജീവ കേസുകൾ 46216 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5640 കോവിഡ് രോഗികൾ രോഗമുക്തി നേടി,…

സംസ്ഥാനത്തെ തെരുവ് നായകളിൽ 50 ശതമാനത്തിനും പേവിഷബാധ

കോട്ടയം: സംസ്ഥാനത്തെ തെരുവ് നായ്ക്കളിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുന്ന സ്രവ സാമ്പിളുകളിൽ പേവിഷബാധ സ്ഥിരീകരണ നിരക്ക് (ടിപിആർ) വർദ്ധിക്കുകയാണ്. വിവിധ ജില്ലകളിലെ പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ഈ നിരക്ക് 50 ശതമാനത്തിലധികമാണ്. രണ്ട് നായ്ക്കളെ പരിശോധിക്കുകയാണെങ്കിൽ,…

ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു

ഉഗാണ്ട: ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. മധ്യ മുബെൻഡ ജില്ലയിൽ എബോള കേസ് സ്ഥിരീകരിച്ചതായും 24 കാരനായ ഒരാൾ രോഗലക്ഷണങ്ങൾ കാണിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതായി മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.…

ചുറ്റും വൈറസുണ്ടെങ്കിൽ ഇനി മാസ്ക് പറയും; പുത്തൻ മാസ്കുമായി ശാസ്ത്രജ്ഞർ

വാഷിങ്ടൺ: ഇൻഫ്ലുവൻസ, കോവിഡ്-19 തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വൈറസുകളെ വായുവിൽ നിന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫെയ്സ് മാസ്ക് വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. ഈ മാസ്ക് ധരിക്കുന്നവർക്ക് ചുറ്റും വൈറസുകൾ ഉണ്ടെങ്കിൽ, ആ വിവരങ്ങൾ 10 മിനിറ്റിനുള്ളിൽ മൊബൈൽ വഴി സന്ദേശമായി ലഭിക്കും.…