Category: Gulf

ഡൽഹി–ദുബായ് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തിരമായി കറാച്ചിയിൽ ഇറക്കി

ന്യൂഡല്‍ഹി: സാങ്കേതിക തകരാർ കാരണം ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. വിമാനം കറാച്ചിയിൽ ലാൻഡ് ചെയ്തിട്ടുണ്ടെന്നും അടിയന്തര സാഹചര്യമില്ലെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. കറാച്ചിയിൽ നിന്ന് മറ്റൊരു വിമാനത്തിൽ ഇവരെ ദുബായിലേക്ക് കൊണ്ടുപോകും.

ഗൾഫ് മേഖലയിലെ ഏറ്റവും കുറവ് ഇന്ധന വില; പട്ടികയിൽ ഒന്നാമത് കുവൈറ്റ്

കുവൈത്ത്: ഗ്ലോബൽ പെട്രോളിയം പ്രൈസ് വെബ്സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുറഞ്ഞ ഇന്ധന വിലയുടെ കാര്യത്തിൽ ഗൾഫ് മേഖലയിൽ കുവൈറ്റ് ഒന്നാം സ്ഥാനത്ത്. കൂടാതെ, കുവൈറ്റിലെ ഇന്ധന വില ലോക ശരാശരിയേക്കാൾ കുറവാണ്, കാരണം ഒരു ലിറ്റർ പെട്രോളിന്‍റെ വില…

ഖത്തർ ലോകകപ്പ്; പ്രതിദിനം പ്രതീക്ഷിക്കുന്നത് 1600 വിമാനസര്‍വീസുകള്‍

ലോകകപ്പ് സമയത്ത് ഖത്തറിന്‍റെ വ്യോമ പാതയിൽ തിരക്ക് വർദ്ധിക്കും. പ്രതിദിനം 1,600 വിമാനങ്ങളാണ് ഈ കാലയളവിൽ പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് വിമാനത്താവളങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.  മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വ്യോമപാതകളിലൊന്നാണ് ഖത്തർ. കൊവിഡിന് ശേഷം ഖത്തറിലേക്കും തിരിച്ചും…

ഖത്തർ ലോകകപ്പ് കാണാൻ നാളെ മുതൽ വീണ്ടും ടിക്കറ്റെടുക്കാം

ദോഹ: ഫിഫ ഖത്തർ ലോകകപ്പിന് നാലര മാസം മാത്രം ബാക്കി നിൽക്കെ അടുത്ത ഘട്ട ടിക്കറ്റ് വിൽപ്പന നാളെ ആരംഭിക്കും.ടിക്കറ്റ് എടുക്കാൻ ദോഹ പ്രാദേശിക സമയം നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഓഗസ്റ്റ് 16ന് രാത്രി 12.00 വരെയാണ് സമയം.…

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

ദുബൈ: ഓസ്ട്രേലിയയിലെ ബ്രിസ്ബനിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ചതായി കണ്ടെത്തി. വെള്ളിയാഴ്ച പറന്നുയർന്ന എമിറേറ്റ്സ് വിമാനമായ ഇകെ 430 എന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. വിമാനത്തിന്‍റെ ടയർ പൊട്ടുകയും പുറത്ത് ഒരു ദ്വാരം കണ്ടെത്തുകയും ചെയ്തു. എന്നിരുന്നാലും,…

യുഇഎയില്‍ ഒരു ലിറ്റർ പെട്രോളിന് 97 രൂപ 23 പൈസ;ടാക്സി നിരക്ക് കൂട്ടി

ദുബായ് : യുഎഇയിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ ജീവിതച്ചെലവും വർധിച്ചു. കഴിഞ്ഞ ദിവസമാണ് യുഎഇ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചത്. പെട്രോൾ വില ലിറ്ററിന് 49 ഫിൽസാണ് വർധിച്ചത്. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് നാലു ദിർഹം…

വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി

ദുബൈ: ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്കോളർഷിപ്പും പ്രഖ്യാപിച്ചു. മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക. പ്രവാസികളുടെ മക്കൾക്കും അവരുടെ…

പ്രവാസികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ നാട്ടിൽ എത്താൻ ചാർട്ടേഡ് വിമാനങ്ങൾ

അബുദാബി: ബലിപെരുന്നാളിനു നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് നടത്തുന്നു. ടിക്കറ്റ് വർദ്ധനവ് കാരണം അവധിയ്ക്ക് നാട്ടിൽ പോകാൻ കഴിയാത്ത കുടുംബങ്ങളുടെ ആവശ്യാർഥമാണു ചാർട്ടേഡ് വിമാനം സർവീസ് നടത്തുന്നത്. വൺവേ നിരക്ക് 26,500 രൂപയാണ് . ഒരു…

ഒമാനിൽ കനത്ത മഴക്ക് സാധ്യത

മസ്കത്ത്: ബുധനാഴ്ച വരെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കാറ്റിനും ഇടിമിന്നലിനും ഒപ്പം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനിലെ കനത്ത മഴയും ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ ഭാഗമാണ്. അല്‍ ഹജര്‍ പര്‍വതനിരകൾ, വടക്കന്‍ ശര്‍ഖിയ, ബുറൈമി, ദാഹിറ,…

രണ്ട് വര്‍ഷത്തോളം ബിഗ് ടിക്കറ്റില്‍ പങ്കെടുത്തു; ഒടുവിൽ പ്രവാസിയെ തേടിയെത്തിയത് 30 കോടി

അബുദാബി: മലയാളികളടക്കം നിരവധി പേർക്ക് കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങൾ നൽകിയ അബുദാബി ബിഗ് ടിക്കറ്റിന്‍റെ 241-ാമത് സീരീസ് നറുക്കെപ്പിൽ പ്രവാസി സഫ്വാന്‍ നിസാമെദ്ദീനെ തേടിയെത്തിയത് 32 കോടിയിലധികം രൂപ. അബുദാബിയിൽ താമസിക്കുന്ന സഫ്വാൻ സെന്‍റ് കിറ്റ്സ് ആൻഡ് നെവിസ് സ്വദേശിയാണ്. ഇവിടെ…