Category: Gulf

യുഎഇയില്‍ നഴ്‌സുമാര്‍ക്കും ഗോള്‍ഡന്‍ വീസ

അബുദാബി: യുഎഇയിലെ നഴ്സുമാർക്ക് ഗോൾഡൻ വിസ ലഭിച്ചു തുടങ്ങി. സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് 10 വർഷത്തെ ഗോൾഡൻ വിസ അനുവദിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വിസ നൽകുമെന്ന് അധികൃതർ…

വിവിധ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

അബുദാബി: വിവിധ എമിറേറ്റുകളിൽ ബലിപെരുന്നാൾ പ്രാർത്ഥനാ സമയം പ്രഖ്യാപിച്ചു. ഗൾഫിൽ ശനിയാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും ഈദ് നമസ്കാരം ഉണ്ടാകും. മാസ്ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും വേണം. വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തി നമസ്കാര പായയുമായി എത്തണം.…

കോവിഡ് കൂടുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തർ

ദോഹ: ഖത്തറിൽ 6 വയസ് മുതലുള്ള കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ ആളുകളോടും അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകി. അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഇന്ന് മുതൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം.…

‘വിമാന ടിക്കറ്റ് നിരക്ക് വര്‍ധന യാത്രികരുടെ എണ്ണത്തിലുള്ള വര്‍ധന മൂലം’

ജിദ്ദ: ഈദ് അവധിക്കാലത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർദ്ധിച്ചതിന് കാരണം യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും ടിക്കറ്റുകളുടെ ആവശ്യകതയും മൂലമാണെന്ന് സൗദി സിവിൽ ഏവിയേഷൻ വക്താവ് പറഞ്ഞു. ഈദ് അല്‍-അദ്ഹ അവധിക്കാലത്ത് ആഭ്യന്തര യാത്രാ ടിക്കറ്റുകളുടെ വില വർദ്ധിച്ചു. ടിക്കറ്റ് നിരക്ക്…

ബലിപെരുന്നാൾ: ആർ‌ടി‌എ അവധി ദിവസങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബായ്: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഈദുൽ അദ്ഹ അവധി ദിവസങ്ങളിലെ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. കൂടാതെ, ഈ മാസം 8 മുതൽ 11 വരെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള ദുബായിലെ എല്ലാ…

ബലിപെരുന്നാളിന് ഒരുങ്ങി യുഎഇ

അബുദാബി: ബലിപെരുന്നാൾ വരവേൽപിന് തയ്യാറെടുപ്പുകൾ ആരംഭിച്ച് യുഎഇ. ഈദ് നമസ്കാരത്തിനെത്തുന്ന വിശ്വാസികളെ വരവേൽക്കുന്നതിനായി വിവിധ എമിറേറ്റുകളിൽ ആരാധനാലയങ്ങളും ഈദ്ഗാഹുകളും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ പരവതാനികൾ വിരിച്ച് ഒരു മീറ്റർ അകലം പാലിച്ച് സ്റ്റിക്കറുകൾ പതിക്കുന്ന തിരക്കിലാണ് ആരാധനാലയങ്ങൾ. ദുബായ്, ഷാർജ, ഫുജൈറ എമിറേറ്റുകളിലും…

ബലി പെരുന്നാള്‍ പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം അനുവദിച്ച് യുഎഇ

യു എ ഇ : ബലി പെരുന്നാള്‍ പ്രമാണിച്ച് 737 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. ഷാർജ ഭരണാധികാരി 194 തടവുകാരെ മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. നല്ല പെരുമാറ്റം കാണിച്ച തടവുകാരെ മോചിപ്പിക്കാനാണ്…

യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ കനത്ത മഴയും ആലിപ്പഴവർഷവും

അലൈന്‍: അലൈൻ ഉൾപ്പെടെ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ മഴ പെയ്തു. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും ആലിപ്പഴവർഷം ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. അലൈൻ മരുഭൂമിയിലടക്കം മഴയുടെ ചിത്രങ്ങൾ കാലാവസ്ഥാ വകുപ്പ് സോഷ്യൽ…

ഒരു പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി; റിതാജ്

സൗദി : സൗദി അറേബ്യയിൽ നിന്നുള്ള ഒരു എഴുത്തുകാരി 12-ാം വയസ്സിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് കിരീടം ഉറപ്പിക്കുമ്പോൾ 12 വയസ് 295 ദിവസമായിരുന്നു റിതാജ് ഹുസൈൻ അൽഹസ്മിയുടെ പ്രായം.

സൗദിയിൽ മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിത എത്തുന്നു

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി ഒരു വനിതയെ മന്ത്രിസഭയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കുന്നു. ശയ്ഹാന ബിന്‍ത് സാലെഹ് അല്‍ അസാസിനെയാണ് മന്ത്രിസഭയുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറിയായി ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ നിയമിച്ചത്. മുഹമ്മദ് അബ്ദുല്ല അൽ അമീലിനെ മന്ത്രിസഭയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും…