Category: Gulf

യുഎഇയിൽ ശക്തമായ പൊടികാറ്റും മഴയും

യു എ ഇ : യുഎഇയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച ശക്തമായ പൊടിക്കാറ്റും മഴയും അനുഭവപ്പെട്ടതായി പ്രാദേശിക കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എക്സ്പോ സ്ട്രീറ്റിന് സമീപം ദുബായിയുടെ തെക്കൻ ഭാഗത്ത് ശക്തമായ പൊടിക്കാറ്റ് വീശുന്നതിന്‍റെ വീഡിയോയും എൻസിഎംഎസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എമിറേറ്റിന്‍റെ…

കുവൈറ്റിൽ ജോലി ഉപേക്ഷിക്കുന്ന 60 വയസ്സ് പിന്നിട്ട തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്

കുവൈറ്റ്: കുവൈറ്റിലെ തൊഴിൽ വിപണിയിൽ നിന്ന് ഈ വർഷം ആദ്യ പാദത്തിൽ 60 വയസിന് മുകളിലുള്ള 4000 തൊഴിലാളികൾ രാജ്യം വിട്ടതായി കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സും മാൻപവർ അതോറിറ്റിയും ചേർന്നാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. വർക്ക് പെർമിറ്റ് പുതുക്കാൻ…

ഖത്തറിലെ കോവിഡ് കണക്കുകൾ

ദോഹ: വിദേശത്ത് നിന്ന് എത്തിയ 147 പേർ ഉൾപ്പെടെ ഖത്തറിൽ 971 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 629 പേർ രോഗമുക്തി നേടി. നിലവിൽ 5,789 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 97 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 4 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.…

ഒമാന്‍ സുല്‍ത്താന്‍ ജര്‍മ്മനിയില്‍; മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം

മസ്‌കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിൽ എത്തി. ബെർലിനിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖിനെ ജർമ്മനിയിലെ ഫെഡറൽ റിപ്പബ്ലിക്ക് ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു. പിന്നീട് ഇരുവരും പ്രത്യേക കൂടിക്കാഴ്ച നടത്തി.…

തൊഴിലാളികൾക്ക് വെള്ളവും സൺഗ്ലാസുമായി പൊലീസ്

അബുദാബി: കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കാതിരിക്കാൻ നിർദേശവുമായി അബുദാബി പൊലീസ് ബോധവൽക്കരണ ക്യാമ്പയിൻ നടത്തി. അൽ ഐൻ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ്, അബുദാബി പോലീസ് ഹാപ്പിനസ് പട്രോൾ, എൻഎംസി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ “നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന” എന്ന…

കുവൈറ്റിൽ ഈദ് അവധിക്ക് സർവീസ് നടത്തിയത് 1737 വിമാനങ്ങൾ ; 285,000 പേർ യാത്ര ചെയ്തു

കുവൈറ്റ്‌ : ബലി പെരുന്നാൾ അവധി ദിനത്തിൽ കുവൈറ്റ് വിമാനത്താവളത്തിൽ 1737 വിമാനങ്ങളാണ് സർവീസ് നടത്തിയത്. 1,737 വിമാനങ്ങളിലായി 2,85,000 യാത്രക്കാരാണ് യാത്ര ചെയ്തത്. അവധിക്കാലത്ത് പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയവരും ധാരാളമുണ്ട്. കൂടാതെ, അവധിക്കാലം ചെലവഴിക്കാൻ നിരവധി ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക്…

ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങൾക്കുമായി വ്യോമപാത തുറന്ന് സൗദി അറേബ്യ

റിയാദ്: ഇസ്രയേൽ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകൾക്കായി സൗദി അറേബ്യ വ്യോമാതിർത്തി തുറന്നു. നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും സൗദി അറേബ്യയുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ കഴിയുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ…

15 -18 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക തൊഴിൽ പെർമിറ്റ് നിർബന്ധം

കുവൈത്ത് സിറ്റി: 15 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക വർക്ക് പെർമിറ്റ് ആവശ്യമാണെന്ന് മാൻപവർ പബ്ലിക് അതോറിറ്റി മീഡിയ ഡയറക്ടർ അസീൽ അൽ മസൈദ് അറിയിച്ചു . അവരുടെ പ്രായം, ചെയ്യുന്ന ജോലിയുടെ തരം, ജോലി സമയം എന്നിവ…

ഇന്ധനവില വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ധന വില വർദ്ധിപ്പിക്കാൻ പദ്ധതിയില്ലെന്നു കുവൈത്ത്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര ധനകാര്യ ഏജൻസികളുടെ ശുപാർശകൾ നടപ്പാക്കില്ലെന്നും ഇന്ധന വില വർദ്ധനവ് അജണ്ടയിലില്ലെന്നും സർക്കാരിന്റെ സബ്സിഡി അവലോകന സമിതി അറിയിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുള്ള രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് സൗദി അറേബ്യയിലെത്തും

ജിദ്ദ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് സൗദി അറേബ്യയിലെത്തും. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. ബൈഡൻ സൗദി അറേബ്യ സന്ദർശിച്ച് സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും…