Category: Gulf

യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴ; ജാഗ്രതാ നിര്‍ദേശം നൽകി അധികൃതര്‍

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലും മറ്റ് ചില പ്രദേശങ്ങളിലും ചൊവ്വാഴ്ച മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ പെയ്യുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. റോഡിലെ ഇലക്ട്രോണിക് ബോർഡുകളിൽ കാണുന്ന വേഗപരിധി…

ഗൾഫ് വിമാന നിരക്കിൽ ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിമാന നിരക്ക് വർദ്ധനവിന്‍റെ കാര്യത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വർധനവിൽ ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ് പറഞ്ഞു. രാജ്യസഭയിൽ എളമരം കരീം എം…

ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ ആദ്യ കിക്കോഫിന് തീയതി കുറിച്ചു

ദോഹ: ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ കളിമുറ്റത്ത്​ പന്തുരുളാൻ തീയതി കുറിച്ചു. ആദ്യ കിക്കോഫ് ഓഗസ്റ്റ് 11ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. സ്റ്റേഡിയത്തിലെ എല്ലാ നിർമ്മാണ ജോലികളും പൂർത്തിയായി. ഖത്തർ സ്റ്റാർസ് ലീഗിലെ അൽ അറബി-അൽ റയ്യാൻ മത്സരത്തിനാണ് ലോകകപ്പിന്‍റെ സ്വപ്ന…

ഇന്ത്യയ്ക്കും ഒമാനുമിടയില്‍ സര്‍വീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി ഇന്‍ഡിഗോ

മസ്‌കറ്റ്: ഇൻഡിഗോ എയർലൈനുകൾ ഇന്ത്യയ്ക്കും ഒമാനുമിടയ്ക്ക് സർവീസ് വ്യാപിപ്പിക്കുന്നു. ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിവാര നാല് സർവീസുകൾ ഇൻഡിഗോ നടത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ രണ്ട് വിമാന…

റിയാലിന്‍റെ വിനിമയ നിരക്ക് 208 രൂപയിലേക്ക്

മ​സ്ക​ത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് ശക്തമായതോടെ റിയാലിന്‍റെ വിനിമയ നിരക്ക് ഒരു റിയാലിന് 208 രൂപ എന്ന ഉയർന്ന നിരക്കിലെത്തി. തിങ്കളാഴ്ച ഒമാനിലെ എക്സ്ചേഞ്ചുകൾ ഉപഭോക്താക്കൾക്ക് റിയാലിന് 207.20 രൂപ നിരക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും, അന്താരാഷ്ട്ര കറൻസി പോർട്ടർ…

സൈബർ സുരക്ഷ വർധിപ്പിക്കാൻ ‘വാണിങ്’ പ്ലാറ്റ്ഫോം വികസിപ്പിച്ച് ഖത്തര്‍

ദോഹ: സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഖത്തർ പുതിയ സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു. കോർപ്പറേഷനുകൾക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്കുമെതിരായ സുരക്ഷാ ഭീഷണികൾ കണ്ടെത്തുന്നതിന് ‘വാണിങ്’ എന്ന വിപുലമായ പ്ലാറ്റ്ഫോം ഖത്തർ വികസിപ്പിച്ചെടുത്തു. ക്യു.സി.ആർ.ഐ, ആഭ്യന്തര മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി…

കുവൈത്ത് പൗരന്മാർക്ക് യാത്രായിളവ് നൽകാൻ ബ്രിട്ടൺ

കുവൈത്ത് സിറ്റി: കുവൈറ്റ് പൗരൻമാരെ പ്രവേശന വിസയിൽ നിന്ന് ഒഴിവാക്കി അടുത്ത വർഷം ഓൺലൈൻ യാത്രാ പെർമിറ്റായി അത് മാറ്റുമെന്ന് കുവൈറ്റിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ ഫലമാണിതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.…

യുഎഇ ബഹിരാകാശ പദ്ധതികൾക്ക് 6525 കോടി രൂപ

ദുബായ്: ഏറ്റവും അവ്യക്തമായ ദൃശ്യങ്ങൾ പോലും പകർത്തി ഭാവി ദൗത്യങ്ങൾ വേഗത്തിലാക്കിക്കൊണ്ട് ഡാറ്റയുടെ സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കാൻ കഴിയുന്ന ഉപഗ്രഹങ്ങൾ വികസിപ്പിക്കുകയാണ് യു.എ.ഇയുടെ ബൃഹത്തായ പദ്ധതി. ഇതിനായി യു.എ.ഇ ബഹിരാകാശ ഏജൻസി 3 ബില്യൺ ദിർഹത്തിന്‍റെ ദേശീയ ഫണ്ട് രൂപീകരിച്ചു. ആദ്യ…

സൗദിയിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ ചൂടു തുടരും

ജിദ്ദ: സൗദി അറേബ്യയിലെ താപനില ഇന്ന് മുതൽ ശനിയാഴ്ച വരെ വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. റിയാദിന്റെ കിഴക്കൻ ഭാഗങ്ങൾ, ഖസീം, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. മദീനയിലെയും യാംബുവിന്റെയും ചില ഭാഗങ്ങളിൽ…

സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍

ഒമാൻ : രാജ്യത്ത് സ്വദേശിവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഒമാൻ. 207 തസ്തികകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് പ്രവാസികളെ വിലക്കിയിരിക്കുകയാണ് രാജ്യം. ഈ മേഖലകളിൽ വിദേശികൾക്ക് പുതിയ വിസ അനുവദിക്കില്ല. മഹദ് ബിൻ സെയ്ദ് ബിന്‍ അലി ബാവയ്ന്‍ ആണ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്.…