Category: Gulf

ലോകകപ്പ് സ്റ്റേഡിയങ്ങളിൽ സുരക്ഷയ്ക്ക് ഡ്രോണുകൾ ഒരുക്കുന്നു

ദോഹ: ഫിഫ ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഡ്രോണുകൾ. ഖത്തർ ആഭ്യന്തര മന്ത്രാലയവും ഫിഫ വേൾഡ് കപ്പ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റിയുമായുള്ള കരാർ പ്രകാരം യുഎസ് ആസ്ഥാനമായുള്ള ഫോർട്ടെം ടെക്നോളജീസ് സ്റ്റേഡിയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ നേരിടാൻ ഡ്രോണുകൾ നൽകുന്നതായാണ്…

തെക്കൻ ഇറാനിൽ ഭൂചലനം; ഗൾഫ് മേഖലയിലും നേരിയ ഭൂചലനം

ഇറാൻ : തെക്കൻ ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഗൾഫ് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും നേരിയ ഭൂചലനം രേഖപ്പെടുത്തി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട്…

വികസനം ഉന്നതിയിലെത്തിക്കാന്‍ വൻ പദ്ധതിയുമായി സൗദി; ഇന്ത്യയ്ക്കും നേട്ടം

റിയാദ്: രാജ്യത്തെ വികസനം ഉന്നത തലത്തിലേക്ക് എത്തിക്കാനുള്ള ബൃഹത്തായ പദ്ധതിയുമായി സൗദി അറേബ്യ. പ്രധാന വരുമാന സ്രോതസ്സായ എണ്ണ കയറ്റുമതിയിൽ പ്രത്യേക പരീക്ഷണത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. ആഭ്യന്തര ഉൽപാദനത്തിന് മറുമരുന്ന് കണ്ടെത്തി കയറ്റുമതി വർദ്ധിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ സൗദി അറേബ്യ ലക്ഷ്യം…

പാചകകലയിലെ ആദ്യ ഗൾഫ് നഗരമായി ബുറൈദ

ബുറൈദ: യുനെസ്കോ ക്രിയേറ്റീവ് സിറ്റികളിൽ പാചക കലകളിലെ ആദ്യത്തെ ഗൾഫ് നഗരമായും രണ്ടാമത്തെ അറബ് നഗരമായും ബുറൈദ രജിസ്റ്റർ ചെയ്തു. ബ്രസീലിയൻ നഗരമായ സാന്‍റോസിൽ നടന്ന യുനെസ്കോ ക്രിയേറ്റീവ് സിറ്റികളുടെ 14-ാമത് വാർഷിക സമ്മേളനത്തിലാണ് സൗദി അറേബ്യയിലെ അൽ ഖാസിം പ്രവിശ്യയുടെ…

60 ദിർഹത്തിന് ബുർജ് ഖലീഫ ‘അറ്റ് ദ് ടോപ്പിൽ’ പോയിവരാൻ അവസരം

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ 124, 125 നിലകളിലെ ‘അറ്റ് ദി ടോപ്പ്’ 60 ദിർഹത്തിന് സന്ദർശിക്കാൻ യു.എ.ഇ നിവാസികൾക്ക് അവസരം. സെപ്റ്റംബർ 30 വരെ പൊതു അവധി ദിവസങ്ങളിൽ വേനൽക്കാല ഓഫറായി ഈ ആനുകൂല്യം…

ഖത്തറിൽ ആദ്യ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു

ദോഹ: ഖത്തറിൽ ആദ്യത്തെ കുരങ്ങ് വസൂരി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്. രോഗിയെ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിയതായും നോട്ടീസിൽ പറയുന്നു. രോഗിയുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ തിരിച്ചറിയുകയും അവരുടെ…

സൗദിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടപ്പിച്ചു

സൗദി : കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് സൗദി അറേബ്യയിലെ 74 മെഡിക്കൽ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ മെഡിക്കൽ സ്ഥാപനങ്ങളിൽ…

ഏഷ്യാ കപ്പ് യുഎഇയിൽ നടത്തും

ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് യുഎഇ ആതിഥേയത്വം വഹിക്കും. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗാംഗുലി. യു.എ.ഇയിൽ ആ സമയത്ത് മഴയ്ക്ക് സാധ്യതയില്ലാത്തതിനാലാണ് ഏഷ്യാ…

ദുബായ്–കൊച്ചി എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; വിമാനം മുംബൈയിൽ ഇറക്കി

മുംബൈ: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. പ്രശ്നം പരിഹരിച്ച ശേഷം വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം…

ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചു

മസ്‍കത്ത്: ഹിജ്റ വർഷത്തിന്‍റെ ആരംഭത്തോടനുബന്ധിച്ച് ജൂലൈ 31നു ഒമാനിൽ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് അവധി ബാധകമായിരിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍…