Category: Gulf

സൗദി അറേബ്യയുടെ ആവശ്യപ്രകാരം പരസ്യങ്ങള്‍ നീക്കം ചെയ്തതായി യൂട്യൂബ്

ജിദ്ദ: അധിക്ഷേപകരമാകുംവിധം പരസ്യ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ നിരവധി അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് യൂട്യൂബ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ മറ്റ് പരിഹാരമാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും യൂട്യൂബ് അറിയിച്ചു. സൗദി അറേബ്യയിലെ ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ (ജിസിഎഎം),…

യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും

യു എ ഇ : യുഎഇയുടെ വേജസ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ അനുസരിച്ച്, തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകാത്ത സ്ഥാപനങ്ങൾക്ക് പുതിയ പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ശമ്പളം നൽകുന്നതിനുള്ള കാലതാമസം, സ്ഥാപനത്തിന്‍റെ…

യുഎഇയില്‍ വീട് വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു

യു എ ഇ : ഗോൾഡൻ വിസ ഉൾപ്പെടെയുള്ള വിസാ ചട്ടങ്ങളിൽ ഇളവ് വന്നതോടെ യുഎഇയിൽ ആഡംബര വസതികൾക്കുള്ള ഡിമാൻഡ് വർധിച്ചതായി റിപ്പോർട്ട്. പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം യുഎഇയിൽ ഏറ്റവും കൂടുതൽ വീട് വാങ്ങുന്നവർ ഇന്ത്യയിൽ നിന്നുള്ളവരാണ്. “ഒരു വീട്…

സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്‌മയെയും വ്യാഴാഴ്ച വേർപെടുത്തും

റിയാദ്: യമനിലെ സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർപെടുത്താനുള്ള ശസ്ത്രക്രിയ സൽമാൻ രാജാവിന്‍റെ നിർദേശപ്രകാരം വ്യാഴാഴ്ച നടക്കും. സൗദി തലസ്ഥാനമായ റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന്‍റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ.…

മന്ത്രവാദ സാമഗ്രികളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാന്ത്രിക വസ്തുക്കളുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. മന്ത്രത്തകിടുകൾ, മൃഗത്തൊലി കൊണ്ടു നിർമിച്ച ബ്രേസ്‌ലറ്റ്, മോതിരം തുടങ്ങിയവ വയറ്റിൽ കെട്ടിവച്ച നിലയിലായിരുന്നു. ആഫ്രിക്കയിൽ നിന്ന് എത്തിയ ഇയാളുടെ നടത്തത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ്…

ഫിഫ ലോകകപ്പിൽ സാംസ്‌കാരിക പരിപാടികൾ ഏകോപിപ്പിക്കാൻ മലയാളിയായ സഫീർ റഹ്‌മാൻ

ദോഹ: ഫിഫ ലോകകപ്പിലെ സാംസ്കാരിക, കമ്യൂണിറ്റി പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി പ്രവാസി മലയാളിയായ സഫീർ റഹ്മാനെ ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡറായി തിരഞ്ഞെടുത്തു. ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ലോകകപ്പുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി ഇവന്‍റുകൾ ഏകോപിപ്പിക്കുന്നതിന് ഇന്ത്യ…

കുവൈറ്റിൽ 66% ആളുകളും ഭവനരഹിതർ

കുവൈറ്റ്: കുവൈറ്റിൽ താമസിക്കുന്നവരിൽ 66% പേർക്കും സ്വന്തമായി വീടില്ലെന്ന് കണക്ക്. ഇത് പരിഹരിക്കുന്നതിനായി അഞ്ച് ജനകീയ മാർഗങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ആക്ടിവിസ്റ്റുകൾ. രാജ്യത്തെ പാർപ്പിട ഭൂമികൾ മോചിപ്പിക്കണമെന്നും, ഭവന പ്രശ്നം പരിഹരിക്കാൻ അഞ്ച് വർഷത്തെ കാലയളവിൽ ബജറ്റ് വകയിരുത്താനുള്ള ശ്രമങ്ങൾ ഏകീകരിക്കുകയും വേണമെന്നതാണ്…

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറക്കണം; ഹർജി കോടതിയിൽ

ദില്ലി: ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാന നിരക്ക് കുറയ്ക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. കേരള പ്രവാസി അസോസിയേഷനാണ് ഹർജി നൽകിയത്. ഇന്ത്യൻ എയർഫോഴ്സ് ആക്ടിലെ റൂൾ 135 നെ ചോദ്യം ചെയ്താണ് ഹർജി…

ലോകകപ്പിന് വിമാനത്തിലേറി ‘മറഡോണ’യുമെത്തും

ദോ​ഹ: ഖത്തർ ലോകകപ്പിന് വിമാനത്തിലേറി ഇതിഹാസ താരം ‘ഡീഗോ മറഡോണ’യുമെത്തും. ആരാധകരെ ത്രസിപ്പിച്ച ഡീഗോ മറഡോണയുടെ ഓർമ്മകളുമായി ‘ഡീഗോ’ വിമാനം ദോഹയിൽ പറന്നിറങ്ങും. 2020 നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഡീഗോ മറഡോണയില്ലാതെ ലോകകപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. അ​ർ​ജ​ന്‍റീ​ന​യെ​യും ഡീ​ഗോ​യെ​യും…

സൗദിയിൽ ഇനി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ നാളുകൾ; മുന്നറിയിപ്പുമായി അധികൃതർ

ബുറൈദ: വരും ദിവസങ്ങളിൽ സൗദി അറേബ്യ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ താപനില ഉയരുകയും പൊടിക്കാറ്റ് ഉയരുകയും ചെയ്യുമ്പോൾ, മറ്റ് ചില സ്ഥലങ്ങളിൽ മൂടൽമഞ്ഞും മഴയും അനുഭവപ്പെടും. മദീന, കാസിം…