Category: Gulf

ഈ വർഷത്തെ മികച്ച അറബ് വിനോദ സഞ്ചാരകേന്ദ്രം സലാല

മസ്കത്ത്: ഈ വർഷത്തെ മികച്ച അറബ് ടൂറിസ്റ്റ് കേന്ദ്രമായി സലാല തിരഞ്ഞെടുക്കപ്പെട്ടു. ഖാരിഫിനോട് അനുബന്ധിച്ച് സലാലയിലെ അറബ് ടൂറിസം മീഡിയ സെന്‍റർ സംഘടിപ്പിച്ച രണ്ടാമത് അറബ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഫോറമാണ് ഇക്കാര്യം അറിയിച്ചത്. “2022 ലെ അറബ് ലോകത്തെ ഏറ്റവും…

ഖത്തറിൽ ശക്തമായ മഴ; അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ദോഹ: ദോഹ ഉൾപ്പെടെ ഖത്തറിന്‍റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച രാവിലെ മുതൽ കനത്ത മഴയാണ്. ഇടിമിന്നലോടു കൂടിയ മഴ മണിക്കൂറുകളോളം തുടർന്നു. ബുധനാഴ്ച തന്നെ രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണം വ്യാഴാഴ്ച പുലർച്ചെ മഴ…

ഫുജൈറയില്‍ കനത്ത വെളളക്കെട്ട്; വാഹനങ്ങൾ ഒഴുകി പോയി

ഫുജൈറ: യു.എ.ഇ.യുടെ പല ഭാഗങ്ങളിലും ബുധനാഴ്ച വ്യാപകമായ മഴ ലഭിച്ചു. ഫുജൈറയിൽ പെയ്ത കനത്ത മഴയിൽ റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇതേതുടർന്ന് ദുരിതത്തിലായവർക്ക് ഓപ്പറേഷൻ ലോയൽ ഹാൻഡ്സും സിവിൽ അതോറിറ്റികളും സഹായം നൽകി. പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…

ഫിഫ അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് മറിച്ചു വിറ്റാൽ പിഴ ഉണ്ടാകും

ദോഹ: ഫിഫയുടെ അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ 250000 റിയാൽ പിഴ അടയ്ക്കേണ്ടിവരും. ലോകകപ്പിന്റെ ആതിഥേയരെന്ന നിലയിൽ ഖത്തർ സ്വീകരിച്ച നിയമ നടപടികൾ അനുസരിച്ചാണിത്. 2021 ലെ നിയമം 10 പ്രകാരം ഫിഫയുടെ അനുമതിയില്ലാതെ മാച്ച് ടിക്കറ്റ്…

യുഎഇയിലെ മഴ; നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതി

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ യുഎഇ ഊർജ്ജ മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിക്ക് രൂപം നൽകി. മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ മുഴുവൻ നാശനഷ്ടങ്ങളുടെയും പട്ടിക തയ്യാറാക്കും. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്ന്…

കനത്ത മഴ; യുഎഇയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി

അബുദാബി: യു.എ.ഇയിലെ കനത്ത മഴയുടെയും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തിൽ അവശ്യ വിഭാഗങ്ങളിൽ പെടാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് മഴ ബാധിത പ്രദേശങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിക്കും. സ്വകാര്യ മേഖലയ്ക്കും…

8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം സൗദി അറേബ്യയില്‍ കണ്ടെത്തി

സൗദി : സൗദി അറേബ്യയിൽ 8000 വർഷം പഴക്കമുള്ള പുരാവസ്തു ശേഖരം കണ്ടെത്തി. നാഷണൽ ഹെറിറ്റേജ് അതോറിറ്റി വാദി ദവാസിറിന് തെക്ക് അൽ-ഫൗവിയിലാണ് പര്യവേഷണം നടത്തിയത്. റിയാദിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വാദി ദവാസിര്‍റിനെ നജ്റാനുമായി ബന്ധിപ്പിക്കുന്ന റോഡിൽ നിന്ന് 100 കിലോമീറ്റർ…

യുഎഇയില്‍ പരക്കെ മഴ; ജാഗ്രത മുന്നറിയിപ്പ് നൽകി

യുഎഇ : യുഎഇയിൽ മഴ ശക്തമാകുന്നു. വടക്കൻ എമിറേറ്റുകളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. ശനിയാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരാനാണ് സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ…

ഗള്‍ഫില്‍ ഇന്ധന വിലയില്‍ ഏറ്റവും കുറവ് കുവൈറ്റില്‍

കുവൈറ്റ്‌ : ഗൾഫിൽ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുള്ള രാജ്യമാണ് കുവൈറ്റ്. ഗ്ലോബൽ പെട്രോളിയം പ്രൈസ് വെബ്സൈറ്റിൽ ലഭ്യമായ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 0.34 യുഎസ് സെന്‍റ് ആണ്. അതേസമയം, ആഗോള ശരാശരി 1.47…

കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഇൻഡിഗോയുടെ 2 വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന്‍റെ രണ്ട് സർവീസുകൾ റദ്ദാക്കി. കോഴിക്കോട്-മുംബൈ, കോഴിക്കോട്-ദമ്മാം സർവീസുകളാണ് റദ്ദാക്കിയത്. സർവീസ് നടത്തിപ്പു ക്രമീകരണങ്ങൾ സംബന്ധിച്ചാണു റദ്ദാക്കൽ എന്ന് അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 2.15ന് മുംബൈയിൽ നിന്ന് കോഴിക്കോട്ടെത്തി തിരിച്ചു പോകേണ്ട വിമാനവും രാത്രി 9.10ന്…