Category: Gulf

ഷാർജയിൽ മുഹറം പ്രമാണിച്ച് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ഷാർജ: ഹിജ്‌രി പുതുവത്സരത്തോടനുബന്ധിച്ച് മുഹറം ദിനത്തിൽ നഗരത്തിലുടനീളമുള്ള എല്ലാ പൊതു പാർക്കിംഗ് സ്ഥലങ്ങളും സൗജന്യമായിരിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. വെള്ളിയാഴ്ചകളും ഔദ്യോഗിക അവധി ദിവസങ്ങളും ഉൾപ്പെടെ ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകളെ തീരുമാനം ബാധിക്കില്ല. പിഴ ഒഴിവാക്കാൻ അവധി…

കുവൈറ്റിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ

കുവൈറ്റ്: വരും ദിവസങ്ങളിൽ കുവൈറ്റിൽ മഴയ്ക്ക് സാധ്യത അസ്ഥിരമായ കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.  അടിയന്തര സാഹചര്യം നേരിടുമ്പോൾ 112 എന്ന നമ്പറിൽ വിളിക്കാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഉണ്ടാകാൻ…

ഒമാനിൽ കനത്ത മഴ; രണ്ട് മരണം

മസ്കത്ത്: ശക്തമായ കാറ്റിലും മഴയിലും ഒമാനിൽ ഒരു കുട്ടിയടക്കം രണ്ട് പേർ മുങ്ങിമരിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണു. ചില റോഡുകളിൽ ഗതാഗതം താറുമാറായി. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്. നിസ്‌വ…

സൗദി അറേബ്യയില്‍ മുഹറം ഒന്ന്, ജൂലൈ 30 ശനിയാഴ്ച

സൗദി: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഹിജ്റാ വർഷം 1444 മുഹറം ഒന്ന്, ജൂലൈ 30 ശനിയാഴ്ചയായിരിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. രാജ്യത്തെ സുപ്രീം കോടതിയുടേതാണ് അറിയിപ്പ്. ഹിജ്റ കലണ്ടർ പ്രകാരം പുതുവത്സരത്തിന്‍റെ ആരംഭമാണ് മുഹറം 1. മുഹറം ഒന്നിന് യു.എ.ഇ.യിലെ പൊതു-സ്വകാര്യ മേഖലാ…

മങ്കിപോക്സ് രോഗലക്ഷണമുള്ളവർക്ക് വിമാന യാത്രാ വിലക്ക്

റിയാദ്: മങ്കിപോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാന യാത്രക്കാർക്കായി പെരുമാറ്റ ചട്ടം പുറത്തിറക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി. രോഗ ലക്ഷണമുള്ളവൽ, രോഗമുള്ളവർ, സമ്പർക്കമുള്ളവർ, സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയവർ തുടങ്ങിയവർ വിമാന യാത്ര ചെയ്യരുത്. മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ മറ്റൊരു ദിവസത്തേക്ക്…

യുഎഇ വെള്ളപ്പൊക്കം; രക്ഷാപ്രവർത്തനം തുടരുന്നു

അബുദാബി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. യു.എ.ഇ.യുടെ വടക്കൻ എമിറേറ്റിൽ വെള്ളപ്പൊക്കം ബാധിച്ച 870 പേരെ അടിയന്തര സംഘങ്ങള്‍ രക്ഷപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. ഷാർജയിലെയും ഫുജൈറയിലെയും താൽക്കാലിക ഷെൽട്ടറുകളിൽ 3,897 പേരെ പാർപ്പിച്ചിട്ടുണ്ട്. അവരുടെ…

മങ്കി പോക്സ്; യാത്രക്കാർക്ക് പെരുമാറ്റ ചട്ടം പുറത്തിറക്കി സൗദി

റിയാദ്: മങ്കി പോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായി യാത്രക്കാർ നിർബന്ധമായും പാലിക്കേണ്ട പെരുമാറ്റച്ചട്ടം സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ളവർ, രോഗം സ്ഥിരീകരിച്ചവർ, രോഗികളുമായി സമ്പർക്കം പുലർത്തിയവർ എന്നിവർ യാത്ര ഒഴിവാക്കണമെന്ന് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. മാസ്ക് ധരിക്കുക, സോപ്പും…

വീണ്ടും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി

ദോഹ: ഖത്തർ സെൻട്രൽ ബാങ്കാണ് പലിശ നിരക്ക് ഉയർത്തിയത്. വായ്പാ നിരക്ക് 75 ബേസിസ് പോയിന്‍റ് ഉയർന്ന് 3 ശതമാനമായും വായ്പാ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർന്ന് 3.75 ശതമാനമായും ഉയർത്തി. റിപ്പോ നിരക്ക് 75 ബേസിസ് പോയിന്‍റ് ഉയർന്ന്…

സൗദിയില്‍ ഈജിപ്ഷ്യന്‍ ടിക് ടോക്കർ അറസ്റ്റില്‍

റിയാദ്: ഈജിപ്ഷ്യൻ സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സൗദി അറേബ്യയിൽ അറസ്റ്റിലായി ടല സഫ്‌വാന്‍ എന്ന യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ടല സഫ്‌വാന്‍ തന്‍റെ ടിക് ടോക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് അറസ്റ്റിന് പ്രേരിപ്പിച്ചത്. “അധാർമ്മികവും ലൈംഗികവുമായ” വീഡിയോ…

യുഎഇയില്‍ മഴ തുടർന്നേക്കാം; ;ചിലയിടങ്ങളിൽ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

ഫുജൈറ: ബുധനാഴ്ച കനത്ത മഴ ലഭിച്ച യുഎഇയിലെ ഫുജൈറയിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഫുജൈറയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര കാലാവസ്ഥ (അസാധാരണമായ തീവ്രതയുള്ള അപകടകരമായ കാലാവസ്ഥാ സംഭവങ്ങൾ) പ്രതീക്ഷിക്കുന്നുവെന്നും അതീവ ജാഗ്രത…