നബിദിനം; ഒക്ടോബർ 9ന് കുവൈറ്റിൽ പൊതു അവധി
കുവൈത്ത് സിറ്റി: നബിദിനത്തോടനുബന്ധിച്ച് ഒക്ടോബർ 9 പൊതു അവധിയായിരിക്കുമെന്ന് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. അവധി ദിവസം ജോലി ചെയ്യിക്കാൻ പാടില്ലെന്നും അറിയിച്ചു.
കുവൈത്ത് സിറ്റി: നബിദിനത്തോടനുബന്ധിച്ച് ഒക്ടോബർ 9 പൊതു അവധിയായിരിക്കുമെന്ന് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. അവധി ദിവസം ജോലി ചെയ്യിക്കാൻ പാടില്ലെന്നും അറിയിച്ചു.
അബുദാബി: യുഎഇയിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് -19 നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വിജ്ഞാപനം അനുസരിച്ച്, അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളിൽ ഒന്നിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാൽ മൂന്ന് സ്ഥലങ്ങളെ പുതിയ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും…
മസ്കറ്റ് : പൗരൻമാർക്ക് കൂടുതൽ വീടുകൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവർണറേറ്റുകളിൽ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകൾ നൽകും. മസ്കറ്റിൽ നടന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശിൽപശാലയിലാണ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച വിവരങ്ങൾ…
ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന…
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തിന്‍റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ. ഖാലിദ് ബിൻ…
അബുദാബി: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ എട്ടിന് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. രാജ്യത്തെ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ.യിലെ സർക്കാർ മേഖലയും സ്വകാര്യമേഖലയിലെ പല സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങൾ ശനി, ഞായർ ദിവസങ്ങളാക്കി മാറ്റിയതോടെ നിലവിൽ…
ദുബായ്: ഡോ. എം. കെ. മുനീർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വീസ. നിയമസഭാംഗമായി കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അദ്ദേഹത്തെ ഡോക്ടർ, പ്രസാധകൻ, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ പരിഗണിച്ച് സാംസ്കാരിക വിഭാഗത്തിലാണ് 10 വർഷത്തെ വീസ നൽകിയത്. കഴിഞ്ഞ ദിവസം വിസ…
ദുബായ്: ഭിന്നശേഷി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രചോദനാത്മക പ്രാസംഗികനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന് യു.എ.ഇ ഗോൾഡൻ വിസ. ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാവായ ഇ.സി.എച്ച് ഡിജിറ്റൽ ഹെഡ്ക്വാർട്ടേഴ്സിലെ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം 10 വർഷത്തെ വീസ സ്വീകരിച്ചു.…
മസ്‌കത്ത്: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 9 ഞായറാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്ന് അവധിയായിരിക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
റിയാദ്: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ സൗദി അറേബ്യ കർശനമാക്കി. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് പരമാവധി 10.84 കോടി രൂപ (50,00,000 റിയാൽ) പിഴ ചുമത്തും. ഭീകരവാദത്തിന് ധനസഹായം നൽകുന്നവർക്കും സമാനമായ ശിക്ഷയുണ്ടാകും. ധനകാര്യ സ്ഥാപനങ്ങളോ സംഘടനകളോ നിയമം…