Category: Gulf

വിസ്താരയുടെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പ്രതിദിന സര്‍വീസുകൾ ആരംഭിച്ചു

അബുദാബി: വിസ്താര എയർലൈൻസ് മുംബൈ-അബുദാബി പ്രതിദിന സർവീസുകൾ ആരംഭിച്ചു. മുംബൈയിൽ നിന്ന് രാത്രി 7.10ന് പുറപ്പെട്ട വിമാനം യുഎഇ സമയം രാത്രി 8.40ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അബുദാബിയിൽ നിന്നുള്ള മടക്കയാത്ര രാത്രി 9.40ന് ആരംഭിച്ച് പുലർച്ചെ 2.45ന്…

മൂടൽ മഞ്ഞിന് സാധ്യത; ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ദോഹ: ഇന്ന് രാത്രി മുതൽ ഖത്തറിൽ അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ശക്തമായ മൂടൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ 2 ഞായറാഴ്ച രാത്രി മുതൽ ഒക്ടോബർ 4 ചൊവ്വാഴ്ച രാവിലെ വരെ മൂടൽ…

യുഎഇയിലെ ഇന്ധന വില എട്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

അബുദാബി: തുടർച്ചയായ മൂന്നാം മാസവും വില കുറഞ്ഞതോടെ യുഎഇയിൽ ഇന്ധന വില എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വർഷം ഫെബ്രുവരിയിലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്. ഉക്രൈൻ-റഷ്യ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂണിൽ ചരിത്രത്തിലാദ്യമായി ഇന്ധന വില നാല്…

ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി കേരളത്തിന്റെ ഉരു

കോഴിക്കോട്: ഫിഫ ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി ആയിരം ‘ഉരു’ ഖത്തറിലേക്ക്. ബേപ്പൂരിലെ ഉരുവിന്റെ കുഞ്ഞുമാതൃകകളാണു കടൽ കടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച ഇത്തരത്തിലെ 1000 ഉരുക്കളാണു നിർമിക്കുക. ലോകകപ്പിന് 4 തരം സമ്മാനങ്ങളാണ് ഫിഫ അംഗീകരിച്ചിരിക്കുന്നത്. സാംസ്കാരിക വിഭാഗത്തിലെ സമ്മാനങ്ങളുടെ…

നബിദിനത്തോടനുബന്ധിച്ച് യു.എ.ഇ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: നബിദിനത്തോടനുബന്ധിച്ച് യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഈ മാസം 8ന് പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് 10ന് ഓഫിസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സ്വകാര്യമേഖലയ്ക്ക് 8ന് അവധിയായിരിക്കുമെന്ന് മാനവശേഷി…

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്. 1960 സെപ്റ്റംബർ 30നു ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ ലബനാൻ എയർലൈൻസിന്റെ ‘ മിഡിൽ ഈസ്റ്റ് ‘വിമാനമാണ് കന്നിപ്പറക്കൽ നടത്തിയത്. മൂവായിരം പേരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.…

2024 അണ്ടർ 23 ഫുട്ബോൾ ഏഷ്യൻ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കും

ദോഹ: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) അണ്ടർ 23 ഏഷ്യൻ കപ്പിന് 2024 ൽ ഖത്തർ ആതിഥേയത്വം വഹിക്കും. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന എഎഫ്സി കോമ്പറ്റീഷൻ കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് 2024 ലെ വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തത്. ഖത്തറിന് പുറമെ ഇറാൻ,…

എയർ ഇന്ത്യയിൽ 300 ദിർഹത്തിന് കോഴിക്കോട്ടേക്ക് പറക്കാം

ദുബായ്/ഷാർജ: ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് കുറഞ്ഞ വിമാന നിരക്കും സൗജന്യ ബാഗേജ് അലവൻസും പ്രഖ്യാപിച്ച് എയർ ഇന്ത്യ. വൺവേയ്ക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 35 കിലോ ലഗേജും അനുവദിക്കും. ഒക്ടോബർ 15 വരെ ടിക്കറ്റ് വാങ്ങുന്നവർക്ക് ഈ…

പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ‘ബിഗ് സീറോ’

അബുദാബി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ അബുദാബിയിൽ ‘ബിഗ് സീറോ’ എന്ന പേരിൽ പ്രത്യേക ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ചു. പരിസ്ഥിതി ഏജൻസിയായ അബുദാബി (ഇ.എ.ഡി)യാണ് എമിറേറ്റിലുടനീളം ‘ബിഗ് സീറോ’ സംവിധാനം സ്ഥാപിച്ചത്. ഇങ്ങനെ ശേഖരിക്കുന്ന കുപ്പികൾ സംസ്കരിച്ച് വീണ്ടും ഉപയോഗിക്കും.…

മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്ഥാനാരോഹണം ഖഷോഗ്ജി വധക്കേസില്‍ നിന്നും നിയമ പരിരക്ഷ ലഭിക്കാനെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാനെ സൗദിയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത് രണ്ട് ദിവസം മുൻപാണ്. പ്രതീക്ഷിക്കപ്പെട്ട ഒരു തീരുമാനം തന്നെയായിരുന്നു അത്. എന്നാല്‍ കിരീടാവകാശിയായിരിക്കെ തന്നെ എം.ബി.എസിനെ പ്രധാനമന്ത്രിയായി നിയമിച്ചത് സൗദി മാധ്യമപ്രവര്‍ത്തകന്‍…