Category: General News

മുല്ലപ്പെരിയാർ; അഞ്ചംഗ സമിതി രൂപീകരണത്തിന് ശേഷമുള്ള ആദ്യ സന്ദർശനമിന്ന്

മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രണ്ട് സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി അഞ്ചംഗ സമിതി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. അലക്സ് വർഗീസ്, ആർ സുബ്രഹ്മണ്യൻ എന്നിവരെയാണ് പുതുതായി സമിതിയിൽ ഉൾപ്പെടുത്തിയത്.

‘ബിഹാറിൽ വികസനമില്ല’; പ്രശാന്ത് കിഷോറിനെതിരെ തേജസ്വി യാദവ്

ബിഹാറിൽ 30 വർഷമായി വികസനം നടന്നിട്ടില്ലെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ അവകാശവാദത്തിൽ വിമർശനവുമായി രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകിയുള്ള വാർത്താസമ്മേളനത്തിലാണ് ഈ പരാമർശം നടത്തിയത്.

പ്രീമിയർ ലീഗിൽ ന്യൂകാസിലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റയൽ മാഡ്രിഡിനോട് തോറ്റതിൻ്റെ നിരാശ മാഞ്ചസ്റ്റർ സിറ്റി മറന്നു. പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച സിറ്റി, രണ്ടാം സ്ഥാനത്തുള്ള ലിവർപൂളുമായുള്ള അവരുടെ വിടവ് മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ മൂന്ന് പോയിന്റായി…

ബോംബ് ഭീഷണി; സെക്രട്ടേറിയറ്റിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. രാത്രി 11.30 ഓടെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും തിരച്ചിൽ ആരംഭിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് ഭീഷണിയ്ക്ക് പിന്നിലെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ഒഡീഷയിൽ 64 സ്‌കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും കുതിപ്പ്. ഒഡീഷയിലെ റായഗഡ ജില്ലയിൽ 64 വിദ്യാർത്ഥികൾക്കാണ് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഒഡീഷയിൽ ഞായറാഴ്ച 71 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

പാചകവാതക വില വർധനവിൽ ശോഭ സുരേന്ദ്രനെ പരിഹസിച്ച് ആര്യ രാജേന്ദ്രൻ

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പരിഹസിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ദിനംപ്രതി കുതിച്ചുയരുന്ന പാചകവാതക വിലയെക്കുറിച്ചുള്ള ശോഭാ സുരേന്ദ്രന്റെ പഴയ വീഡിയോ പങ്കുവച്ചായിരുന്നു ആര്യ രാജേന്ദ്രന്റെ പരിഹാസം.

ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്സ്‌

ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത നേടി. ഡെവലപ്മെന്റ് ലീഗിൽ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ നേട്ടം കൈവരിച്ചത്. ലീഗ് ലീഡർമാരായ ബെംഗളൂരു എഫ്സി ഇതിനകം ടൂർണമെന്റിലേക്ക്…

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ആശുപത്രിയിൽ

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ഡൽഹി ഓപ്പണറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വാർത്ത പങ്കുവെച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ അവസാന മത്സരത്തിൽ പൃഥ്വി കളിച്ചിരുന്നില്ല.

‘ഞങ്ങൾക്ക് അഴിമതി അറിയില്ല, സ്‌കൂളുകളും ആശുപത്രികളും പണിയാൻ അറിയാം’

തങ്ങൾക്ക് മോഷ്ടിക്കാനോ അഴിമതി നടത്താനോ, കലാപം ഉണ്ടാക്കാനോ, ഗുണ്ടായിസം ചെയ്യാനോ അറിയില്ലെന്നും സ്കൂളുകളും ആശുപത്രികളും നിർമിക്കാനാണ് അറിയുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഞായറാഴ്ച സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

3 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം

കൊണ്ടോട്ടിയിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.