Category: General News

രാജ്യത്ത് ഗോതമ്പ് വില റെക്കോർഡിലേക്ക്; കിലോയ്ക്ക് 32.78 രൂപ

രാജ്യത്ത് റെക്കോർഡ് വിലയിൽ ഗോതമ്പ് പൊടി. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറ വില കിലോഗ്രാമിന് 32.78 രൂപയായി ഉയർന്നു. വില 9.15 ശതമാനമാണ് ഉയർന്നത്. ഗോതമ്പിന്റെ ഉത്പാദനത്തിലും സംഭരണത്തിലുമുള്ള വെല്ലുവിളിയാണ് വില വർദ്ധനവിന് കാരണം.

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച്ച: എസ്.പിയെ മാറ്റി

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എസ്.പി എൻ.വിജയകുമാറിനെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്.

പിഎഫ് പലിശയ്ക്ക് നികുതി ചുമത്താൻ ധനവകുപ്പിന്റെ നിര്‍ദേശം

സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) നിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി ചുമത്താനുള്ള നടപടി സ്വീകരിക്കാൻ വകുപ്പ് മേധാവികൾക്ക് ധനവകുപ്പ് നിർദ്ദേശം നൽകി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് നിർദ്ദേശ പ്രകാരമാണ് നടപടി.

കാവ്യ മാധവൻ ഇന്ന് 11 മണിക്ക് ഹാജരാകണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടി കാവ്യാ മാധവന് അന്വേഷണ സംഘം നോട്ടീസ് അയച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം…

വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറണ്ട് യു.എ.ഇ പൊലീസിന് കൈമാറി

നടിയെ ആക്രമിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറണ്ട് യു.എ.ഇ പൊലീസിന് കൈമാറി. ഇന്ത്യയും യു.എ.ഇ.യും തമ്മിൽ കൈമാറ്റ ഉടമ്പടി നിലവിലുണ്ട്. അതിനാൽ വിജയ് ബാബുവിന് യു.എ.ഇയിൽ തുടരുക എളുപ്പമല്ല.

ഉമാ തോമസും ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്, എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് എന്നിവർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എറണാകുളം കളക്ടറേറ്റിലെ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമർപ്പിക്കുക.

വിജയ് ബാബുവിന്റെ അറസ്റ്റ് വാറന്റ് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി

യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കോടതിയിൽ നിന്ന് ലഭിച്ച വാറണ്ട് പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കഴിഞ്ഞ ദിവസമായിരുന്നു അഡീ. സി.ജെ.എം കോടതിയിൽ നിന്ന് വാറന്റ് വാങ്ങി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി; പൊതുതാല്‍പര്യ ഹര്‍ജി സുപ്രിംകോടതിയിൽ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അസാനി അതിതീവ്ര ചുഴലിക്കാറ്റായി; കേരളത്തിൽ ഉൾപ്പെടെ മഴയ്ക്ക് സാധ്യത

അസാനി അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുതുമുഖങ്ങളുമായി സി.പി.എം പോളിറ്റ് ബ്യൂറോ ആദ്യ യോഗം ഇന്ന്

രണ്ട് പുതുമുഖങ്ങളുള്ള സി.പി.എം പോളിറ്റ് ബ്യൂറോയുടെ ആദ്യ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പുതുമുഖങ്ങളായ എ വിജയരാഘവൻ, രാമചന്ദ്ര ഡോം, അശോക് ധാവ്ലെ എന്നിവരാണ് കണ്ണൂരിലെ സിപിഎം പോളിറ്റ് ബ്യൂറോയിൽ ചേർന്നത്. ദളിത് സമുദായാംഗമായ രാമചന്ദ്ര ഡോമിനെ ഉൾപ്പെടുത്തി സി.പി.ഐ(എം) ചരിത്രം…