Category: General News

സിപിഐഎം പോളിറ്റ് ബ്യുറോ യോഗത്തിന് ഇന്ന് സമാപനം

രണ്ട് ദിവസമായി നടന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് സമാപിക്കും. 23-ാം പാർട്ടി കോൺഗ്രസിന് ശേഷമുള്ള ആദ്യ പിബി യോഗത്തിൽ പിബി, സിസി അംഗങ്ങളുടെ ഉത്തരവാദിത്തം സംബന്ധിച്ച് ധാരണയിലെത്തും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളുടെ കാര്യത്തിൽ അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി…

കൊച്ചി മെട്രോയുടെ സുരക്ഷ കുറയ്ക്കാൻ പൊലീസ്

കേരള പൊലീസിന്റെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) കൊച്ചി മെട്രോയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരുടെ എണ്ണം കുറച്ചേക്കുമെന്ന് സൂചന. 80 പൊലീസുകാരെ പിൻവലിക്കാനാണു നീക്കം. ശമ്പള കുടിശിക ഇനത്തിൽ 35. 67 കോടി രൂപ കൊച്ചി മെട്രോ കോർപറേഷൻ ലിമിറ്റഡിൽ…

വീണ്ടും അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം

അർജൻറീനയോടും ബ്രസീലിനോടും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ വീണ്ടും കളിക്കാൻ ഫിഫ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം സെപ്റ്റംബർ 21ന് ബ്രസീലിൽ നടന്ന അർജൻറീന-ബ്രസീൽ യോഗ്യതാ മത്സരം ആരോഗ്യ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് നിർത്തിവച്ചിരുന്നു.

ഓഫ് റോഡ് റൈഡ് നടത്തിയ ജോജു ജോര്‍ജിന് ആര്‍.ടി.ഒ നോട്ടീസ് നല്‍കും

വാഗമണ്ണിലെ ഓഫ് റോഡ് യാത്രയുമായി ബന്ധപ്പെട്ട് നടൻ ജോജു ജോർജിനും സംഘാടകർക്കും നോട്ടീസ് നൽകുമെന്ന് ആർ.ടി.ഒ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജോയിന്റ് ആർ.ടി.ഒയെ നിയോഗിക്കുമെന്ന് ഇടുക്കി ആർ.ടി.ഒ അറിയിച്ചു. സുരക്ഷാ മുൻകരുതലുകളില്ലാതെ അപകടകരമായ രീതിയിലാണ് യാത്ര നടത്തിയത്.

“നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കണം”

നേതാക്കളും പ്രവർത്തകരും ഒരുമിച്ച് നിന്ന് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ആഹ്വാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടി ആസ്ഥാനത്ത് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ പാർട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും അതിൻറെ പുരോഗതിയെക്കുറിച്ചും സോണിയ വിശദമായി സംസാരിച്ചു.

തൃക്കാക്കരയില്‍ പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തുന്നു

മുന്നണികൾ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുമ്പോഴും തൃക്കാക്കരയിൽ എൽ.ഡി.എഫിൻറെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ മുഖ്യമന്ത്രിയും എത്തുകയാണ്. 12ന് വൈകിട്ട് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിൽ നടക്കുന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈയ്ക്ക് 166 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിൻ 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സാണ് കൊൽക്കത്ത നേടിയത്.

അലീസ ഹീലിക്കും കേശവ് മഹാരാജിനും ഐസിസിയുടെ പുരസ്‌കാരം

ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്, ഓസ്ട്രേലിയയുടെ സ്റ്റാർ ബാറ്റ്സ്മാൻ അലിസ്സ ഹീലി എന്നിവർക്ക് ഏപ്രിൽ മാസത്തെ ഐസിസി പുരസ്കാരം. വനിതാ ലോകകപ്പിലെ മികച്ച ബാറ്റിങ് പ്രകടനത്തിനാണ് ഹീലിക്ക് പുരസ്കാരം ലഭിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിലെ തകർപ്പൻ ബൗളിംഗാണ് കേശവ് മഹാരാജിനെ…

ദേശീയപാതാ വികസനം: 21,583 കോടി നഷ്ടപരിഹാരം നല്‍കിയെന്ന് മന്ത്രി റിയാസ്

ദേശീയപാതാ വികസന പദ്ധതിയുടെ ഭാഗമായി നഷ്ടപരിഹാരമായി 21,583 കോടി രൂപ നൽകിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സമീപകാലത്ത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂമി ഏറ്റെടുക്കൽ പദ്ധതിയാണ് ദേശീയപാതാ വികസന പദ്ധതി. 51,780 പേർക്ക് നഷ്ടപരിഹാരം ലഭിച്ചതായും…

ചോദ്യംചെയ്യലില്‍ ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യാ മാധവന്‍

നടിയെ ആക്രമിച്ച കേസിലും ദിലീപ് പ്രതിയായ കൊലക്കേസ് ഗൂഢാലോചന കേസിലും ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് നടി കാവ്യ മാധവൻ. ഇന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തനിക്കെതിരായ ആരോപണങ്ങൾ കാവ്യ നിഷേധിച്ചു.ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.