Category: General News

വിജയ് ബാബുവിന്റെ ഒളിയിടം കണ്ടെത്താനായില്ല

വിദേശത്ത് ഒളിവിൽ കഴിയുന്ന, നടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് ബാബു എവിടെയാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇൻറർപോളിൻറെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ തൊഴില്‍മേളയില്‍ തട്ടിപ്പുകമ്പനി

ആലപ്പുഴ: സർക്കാർ സംഘടിപ്പിച്ച തൊഴിൽ മേളയിൽ തൊഴില്‍ദാതാക്കളായെത്തിയതില്‍ തട്ടിപ്പുകമ്പനിയുമെന്നു പരാതി. ശസ്ത്രക്രിയാ ഉപകരണങ്ങൾ വിൽക്കാനെന്ന വ്യാജേന ഉദ്യോഗാർത്ഥികളെ നിയമിച്ചിരുന്ന ഒരു സ്വകാര്യ കമ്പനി വീടുവീടാന്തരം കയറിയിറങ്ങി മുളകുപൊടിയും മല്ലിപ്പൊടിയും വിൽക്കാൻ വിട്ടു. ഇതോടെയാണ് സംഭവം വിവാദമായത്.

മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ വീട്ടിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ

മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിൻറെ കൊല്ലത്ത് വീട്ടിൽ മോഷണം. തമിഴ്നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 50 പവനോളം സ്വർണം പിടിച്ചെടുത്തു. 35 പവൻ സ്വർണാഭരണങ്ങളും 15 പവൻ…

മൽപേ ബീച്ചിലെ ഫ്ളോട്ടിങ് പാലം; ശനിയാഴ്ച തുറന്നുകൊടുത്തു, ഞായറാഴ്ച തകർന്നു

മംഗളൂരു: രണ്ട് ദിവസം മുമ്പ് വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്ത മാൽപെ ബീച്ചിലെ ഒഴുകുന്ന പാലം തകർന്നുവീണു. പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്ക് തുറന്ന പാലം ഞായറാഴ്ച വൈകുന്നേരമാണ് കനത്ത മഴയിലും തിരമാലയിലും തകർന്നത്. പാലത്തിൻറെ ചില ഭാഗങ്ങൾ കടലിൽ ഒലിച്ചുപോയി.

കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; കേസിൽ വിധി ഇന്ന്

2005ലെ കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ വിധി ഇന്ന്. കോഴിക്കോട് സിജെഎം കോടതിയാണ് വിധി പറയുക.കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് ചിന്താവളപ്പ് റോഡിലാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.

സുപ്രീം കോടതിക്ക് കത്തയച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് അതിജീവിതയുടെ കത്ത്. വിചാരണക്കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

വിദേശത്തെ ജോലിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി പൊലീസ് തരില്ല

വിദേശ രാജ്യങ്ങളിൽ ജോലിക്ക് ഇനി പൊലീസ് ക്ലിയറൻസ് ലഭിക്കില്ല. സ്വഭാവം നല്ലതാണ് എന്ന സര്‍ട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ അവകാശമുള്ളൂ എന്ന ഹൈക്കോടതി ഉത്തരവിൻറെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡി.ജി.പി അനിൽകാന്താണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി

രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി. യുഎസിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം മറ്റ് ചില വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടിയിരുന്നെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.

കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല; സിഐടിയു യൂണിയൻ വീണ്ടും പ്രതിഷേധത്തിൽ

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പത്താം തീയതിക്ക് മുമ്പ് ശമ്പളം നൽകാമെന്ന ഗതാഗത മന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് സമരം പിൻവലിച്ച സിഐടിയു യൂണിയൻ പ്രതിഷേധവുമായി രംഗത്തെത്തി. ശമ്പളം നൽകാൻ വായ്പ എടുക്കാനുള്ള മാനേജ്മെൻറിൻറെ നീക്കവും ഇഴഞ്ഞുനീങ്ങുകയാണ്.

അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് ആഞ്ഞടിക്കും

അസനി ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശ് തീരത്ത് ആഞ്ഞടിക്കും. നിലവിലെ സാഹചര്യത്തിൽ കാറ്റിൻറെ തീവ്രത കുറയുമെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണം തീരത്ത് നിന്ന് ബംഗ്ലാദേശിലേക്ക് നീങ്ങുന്ന കാറ്റ് ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.