Category: General News

“കേരളത്തിലെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കും”

സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്. ശുചിത്വത്തിൻറെയും ഗുണനിലവാരത്തിൻറെയും അടിസ്ഥാനത്തിൽ ഗ്രീൻ കാറ്റഗറി പദവി നൽകും. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചരിത്രം കുറിയ്ക്കാൻ ഗോകുലം ഇന്നിറങ്ങും

ഐ ലീഗിൽ ഗോകുലം കേരള ഇന്ന് ശ്രീനിധി ഡെക്കാനെ നേരിടും. ഇന്നത്തെ മത്സരത്തിൽ സമനില വഴങ്ങിയാലും ഗോകുലത്തിന് കിരീടം ഉറപ്പാണ്. 16 മത്സരങ്ങളിൽ 12 എണ്ണത്തിലും വിജയിച്ച ഗോകുലത്തിന് 40 പോയിൻറാണുള്ളത്. ഇന്നത്തെ മത്സരം ഉൾപ്പെടെ രണ്ട് മത്സരങ്ങളാണ് ഗോകുലത്തിന് ഇനി…

വാ​ഗമൺ ഓഫ് റോഡ് റേസ്; ജോജു ജോർജിനെതിരേ കേസെടുത്തു

വാഗമൺ ഓഫ് റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരെ കേസെടുത്തു. ജോജുവിനും സ്ഥലമുടമയ്ക്കും സംഘാടകർക്കുമെതിരെയാണ് കേസ്. സംഭവത്തിൽ നിയമലംഘനം നടന്നതായി ബോധ്യപ്പെട്ടതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന്റെ രേഖകൾ സഹിതം ഒരാഴ്ചയ്ക്കകം ആർ.ടി.ഒ മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം.

കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ കൺട്രോളർ സ്ഥാനമൊഴിയുന്നു

കണ്ണൂർ സർവകലാശാല പരീക്ഷാ കണ്ട്രോളർ പി.ജെ വിൻസെൻറ് സ്ഥാനമൊഴിഞ്ഞു. ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.ജെ വിൻസെൻറ് വി.സിക്ക് കത്തയച്ചു. പഴയ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തിയത് വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് സർവകലാശാല പരീക്ഷകൾ റദ്ദാക്കിയിരുന്നു.

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2288 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് മൂലമുള്ള മരണങ്ങളും കഴിഞ്ഞ ആഴ്ചയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞിട്ടുണ്ട്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 20,000ത്തിൽ താഴെയായി കുറഞ്ഞു.

തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി ഇന്ന് പത്രിക സമർപ്പിക്കും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ പ്രചാരണം ശക്തമാക്കി. വീടുവീടാന്തരം കയറി സാമുദായിക നേതാക്കളെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. ഇടതുപക്ഷത്തിൻറെ പ്രചാരണത്തിൻറെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. എൻഡിഎ സ്ഥാനാർത്ഥി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് ഓഫീസില്‍ സ്‌ഫോടനം; മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

മൊഹാലിയിലെ പഞ്ചാബ് പൊലീസിൻറെ ഇൻറലിജൻസ് ആസ്ഥാനത്ത് സ്ഫോടനം. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കെട്ടിടത്തിൻറെ ജനൽ ചില്ലുകൾക്കും വസ്തുവകകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അതിജീവിതയ്ക്ക് തീരുമാനിക്കാം; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. കേസിൽ അതിജീവിതയ്ക്ക് താൽപ്പര്യമുള്ള അഭിഭാഷകനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കും. ആരെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് തീരുമാനിക്കാൻ അതിജീവിച്ച വ്യക്തിയോട് സർക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഡാനിഷ് സിദ്ദിഖിയടക്കം നാലുപേര്‍ക്ക് പുലിറ്റ്‌സര്‍

പത്രപ്രവർത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്സർ പുരസ്കാരം നാല് ഇന്ത്യൻ ഫോട്ടോഗ്രാഫർമാർക്ക്. അന്തരിച്ച ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി, സന ഇർഷാദ് മാട്ടു, അദ്നാൻ ആബിദി, അമിത് ദവെ എന്നിവർക്കാണ് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്.

ഇന്ന് പൂരം; ആരവപ്പൂരത്തിൽ തൃശൂർ നഗരം

ഒരു സമ്പൂർണ്ണ പൂര ആഘോഷത്തിനായുള്ള രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമായി. മഴമേഘങ്ങൾ ആശങ്കയുളവാക്കുന്നുണ്ടെങ്കിലും പൂരം പൊടിപൂരമാകുമെന്ന പ്രതീക്ഷയിലാണ് തൃശ്ശൂർക്കാർ. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ തൃശ്ശൂരിലെത്തിയിട്ടുണ്ട്.