Category: General News

സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച; മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി കെപിസിസി

കോൺഗ്രസ് ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ മണ്ഡലം പ്രസിഡൻറുമാർക്കെതിരെ നടപടി. ഫണ്ട് സമാഹരണത്തിൽ വീഴ്ച വരുത്തിയ ആറ് മണ്ഡലം പ്രസിഡൻറുമാരെ പുറത്താക്കി. യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിലും വീഴ്‌ച്ചകൾ കണ്ടെത്തിയതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.

സംസ്‌കൃത വിദ്യാഭ്യാസം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

സംസ്കൃത വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കേന്ദ്ര സംസ്കൃത സർവകലാശാല സംഘടിപ്പിക്കുന്ന ത്രിദിന ഉത്കർഷ് മഹോത്സവത്തിൻറെ അവസാന ദിവസത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കുത്തബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭ്’ എന്നാക്കണമെന്ന ആവശ്യവുമായി പ്രതിഷേധം

കുത്തബ് മിനാറിന്റെ പേര്’വിഷ്ണു സ്തംഭ്’ എന്നാക്കി മാറ്റണം എന്നാവശ്യപ്പെട്ട് വലതുപക്ഷ സംഘടനകളുടെ പ്രതിഷേധം. മഹാകൽ മാനവ് സേന ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഘർഷാവസ്ഥയെ തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു.

കൊച്ചിയിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന

കൊച്ചി നഗരത്തിലെ ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്ന് പരിശോധന നടത്തിയത്. എംജി റോഡിലെ ഹോട്ടൽ യുവറാണിയിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. പഴകിയ മയോണൈസ്, ഇറച്ചി എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്.

തേജീന്ദർപാൽ ബഗ്ഗയെ ജൂലൈ 5 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ബി.ജെ.പി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ ബഗ്ഗയെ, അറസ്റ്റ് ചെയ്യുന്നതിനുള്ള സ്റ്റേ നീട്ടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. കേസിലെ തുടർനടപടികൾ ജൂലൈ 5 വരെ സ്റ്റേ ചെയ്യാൻ കോടതി ഉത്തരവിട്ടു.

KSRTC ശമ്പളപ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് മന്ത്രി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് സർക്കാർ ഉത്തരവാദിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ജീവനക്കാർ സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് മെയ് 10ന് ശമ്പളം നൽകാമെന്ന് പറഞ്ഞത്. ഉറപ്പ് ലംഘിച്ച് യൂണിയനുകൾ സമരം ചെയ്തു. ഇനി എന്ത് ചെയ്യണമെന്ന് യൂണിയനും മാനേജ്മെന്റും തീരുമാനിക്കട്ടേയെന്ന്…

“കെ.വി തോമസിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്യും”

കെ വി തോമസിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന് മന്ത്രി വി എൻ വാസവൻ. അദ്ദേഹത്തിന്റെ വരവ് തിരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുമെന്നും, കോൺഗ്രസ് അദ്ദേഹത്തോട് കാട്ടിയത് നന്ദികേടാണെന്നും വിഎൻ വാസവൻ പറഞ്ഞു.

ക്രിപ്റ്റോകറന്‍സികള്‍ക്ക് 28% ജിഎസ്‌ടി ഏര്‍പ്പെടുത്തിയേക്കും

ചരക്ക് സേവന നികുതി കൗൺസിൽ ക്രിപ്റ്റോകറൻസികൾക്ക് 28 ശതമാനം നികുതി ചുമത്തിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ഈ നിർദ്ദേശം സമർപ്പിക്കാനാണ് സാധ്യത. ക്രിപ്റ്റോ-ഇടപാട്, ഖനനം, വിൽപ്പന, വാങ്ങൽ തുടങ്ങിയ എല്ലാ ഇടപാടുകൾക്കും ജിഎസ്‌ടി ബാധകമായിരിക്കും.

വിദ്വേഷപ്രസംഗം: പി.സി ജോർജിനെതിരെ വീണ്ടും കേസെടുത്തു

പ്രസംഗത്തിനിടെ വർഗീയ പരാമർശം നടത്തിയ മുൻ എംഎൽഎ പിസി ജോർജിനെതിരെ വീണ്ടും കേസെടുത്തു. എറണാകുളം പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിൻറെ സമാപനച്ചടങ്ങിലായിരുന്നു വിദ്വേഷ പ്രസംഗം.